Connect with us

Featured

സംസങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍ – ഭാഗം 3

ഇത്തവണ ഈ വിഷയവുമായി വീണ്ടും വരാനുള്ള കാരണം സംസങ്ങ് ഫോണുകളില്‍ അവര്‍ നല്‍കുന്ന ഹാര്‍ഡ്‌വെയര്‍ സ്‌പെസിഫിക്കേഷനുപയോഗിച്ച് സാധാരണ ജനങ്ങളെയും, താന്‍ വലിയ വമ്പനാണ് എന്ന് കരുതുന്ന അല്‍പ്പജ്ഞാനികളായ, വിഡ്ഢികളായ ചില ടെക്കികളെയും കബളിപ്പിക്കുന്ന രീതിയെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടിയാണ്

 9 total views,  1 views today

Published

on

01

ഇത്തവണ ഈ വിഷയവുമായി വീണ്ടും വരാനുള്ള കാരണം സംസങ്ങ് ഫോണുകളില്‍ അവര്‍ നല്‍കുന്ന ഹാര്‍ഡ്‌വെയര്‍ സ്‌പെസിഫിക്കേഷനുപയോഗിച്ച് സാധാരണ ജനങ്ങളെയും, താന്‍ വലിയ വമ്പനാണ് എന്ന് കരുതുന്ന അല്‍പ്പജ്ഞാനികളായ, വിഡ്ഢികളായ ചില ടെക്കികളെയും കബളിപ്പിക്കുന്ന രീതിയെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടിയാണ്. സംസങ്ങ് S4ന്റെയും, ഐ ഫോണ്‍ 5Sന്റെയും ചില പ്രധാന സ്‌പെസിഫിക്കേഷനുകള്‍ താരതമ്യ പഠനം താഴെ കൊടുക്കുന്നു.

ബാറ്ററി കപ്പാസിറ്റി

 1. സംസങ്ങ് S4 2600 mAh
 2. ഐ ഫോണ്‍ 5S 1440 mAh

സി പി യു ക്ലോക്ക് സ്പീഡ്

 1. സാംസങ്ങ് S4 1.9 GHz
 2. ഐ ഫോണ്‍ 5S 1.3 GHz

പ്രോസ്സര്‍ കോര്‍ സംസങ്ങ്

 1. സാംസങ്ങ് S4 4 core
 2. ഐ ഫോണ്‍ 5S 2 core

പ്രോസ്സര്‍ അഡ്രസ് സൈസ്

 1. സാംസങ്ങ് S4 32 bit
 2. ഐ ഫോണ്‍ 5S 64 bit

മെമ്മറി സൈസ്

 1. സംസങ്ങ് S4 2 GB
 2. ഐ ഫോണ്‍ 5S 1 GB

ക്യാമറ മെഗാപിക്‌സെല്‍

 1. സംസങ്ങ് S4 13 mpx
 2. ഐ ഫോണ്‍ 5S 8 mpx

സ്‌ക്രീന്‍ സൈസ്

 1. സംസങ്ങ് S4 5 inch
 2. ഐ ഫോണ്‍ 5S 4 inch

പുറംചട്ട

 1. സംസങ്ങ് S4 പ്ലാസ്റ്റിക്
 2. ഐ ഫോണ്‍ 5S അലൂമിനിയം

മുകളില്‍ കാണിച്ച സ്‌പെസിഫിക്കേഷനുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. സംസങ്ങ് ആപ്പിളിനെകാള്‍ കൂടുതല്‍ വലിപ്പമുള്ള പ്രോസ്സസ്സറും, മെമ്മറിയും, ബാറ്ററിയുമൊക്കെ കൊടുക്കുന്നുണ്ടുയെന്നു. പക്ഷെ എന്നിട്ടുപോലും പ്രവര്‍ത്തനക്ഷമതയില്‍ ആപ്പിളിന്റെ ഏഴയലത്ത് എത്താത്തത്തിന്റെ കാരണമേന്താണെന്ന് ചോദ്യം വരും. അതിനുള്ള ഏറ്റവും ലളിതവും, ഏതൊരു സാധാരണക്കാരനുപോലും മനസ്സിലാവതക്കവിധത്തിലുള്ള ഉത്തരമിതാണ്. എന്ത് കൊണ്ടാണോ ഒരു പോണ്ണതടിയന്‍ സ്ഥിരമായി വ്യയാമം ചെയ്യുന്ന ഒരു സിക്‌സ്പായ്ക്ക്കാരന്റെ ആരോഗ്യത്തിന്റെയും, സൗന്ദര്യത്തിന്റെയും ഏഴയാലത്ത് പോലുമേത്തതത്, അതെ കാരണം തന്നെ. സംസങ്ങ് ഫോണുകള്‍ പോണ്ണതടിയന്‍മാരും, ആപ്പിള്‍ ഫോണുകള്‍ സിക്‌സ്പായ്ക്ക് സുന്ദരന്‍മാരുമാണ്. അതു കൊണ്ടാണ് ആപ്പിള്‍ കൊടുക്കുന്നതിന്റെ ഇരട്ടി കപ്പാസിറ്റിയുള്ള ബാറ്ററിയുണ്ടായിട്ടും അതിന്റെ ലൈഫിന്റെ കാര്യത്തില്‍ സംസങ്ങ് ഫോണുകള്‍ ഐ ഫോണിന്റെ അടുത്തെത്താതു.തടിയന്‍മാര്‍ക്ക് കൂടുതല്‍ ഭക്ഷണം വേണമെന്നത് സ്വാഭാവികമാണെല്ലോ.

ഇതിന്റെയൊക്കെ അടിസ്ഥാനകാരണങ്ങളാണ് ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് ഞാന്‍ വിശദീകരിച്ചിട്ടുള്ളത്. ആ ലേഖനത്തില്‍ കൂടുതലും ടെക്‌നിക്കല്‍ കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് അതു അധികംപേര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല. എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യമെന്ന സാമാന്യ തത്ത്വം തന്നെ ഇവിടെയും വരുന്നു. ആപ്പിളിന്റെ ഹാര്‍ഡ്‌വെയറുകളും, സോഫ്റ്റ്‌വെയറുകളും അങ്ങേയറ്റത്തെ സുതാര്യത പുലര്‍ത്തുകയും,കാലാകാലങ്ങളായിട്ടതു നിലനിര്‍ത്തിപോകുന്നവയുമാണ്. ഏറ്റവും ചെറിയ സ്‌പേസില്‍ കൊള്ളിക്കതക്കവിധത്തിലുള്ളതാണ് ആപ്പിളിന്റെ ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍. ആ ഡിസൈനെ പിന്തുണയ്ക്കാന്‍ പുറചട്ടയടക്കം വലിയ ഒരു ഘടകമാകുന്നതും അത് കൊണ്ട് തന്നെ. ഏറ്റവും ചെറിയ സ്ഥലത്ത് ഒതുക്കുന്ന ആപ്പിള്‍ ഹാര്‍ഡ്‌വെയര്‍ അതുകൊണ്ട് തന്നെ ചൂടുനിയന്ത്രണത്തിനായി ധാരാളം കാര്യങ്ങള്‍ ചെയ്യുന്നു.അതിനാല്‍ ചൂടു ഏറ്റവും കുറവ് പുറപ്പെടുവിക്കുന്ന ലോഹങ്ങളും,സെമികണ്ടക്ടറുകളും,പി സി ബിയുമോക്കെയാണ് അവര്‍ ഇതിനായി ഉപയോഗിക്കുന്നത്. ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പുറംചട്ടയടക്കം ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്.ചൂടു കഴിവതും നിയന്ത്രിക്കുക വഴി ഊര്‍ജനഷ്ടത്തില്‍ വന്‍കുറവു വരുത്താന്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നു.അതു കൊണ്ടാണ് സംസങ്ങിനെ അപേക്ഷിച്ചു കപ്പാസിറ്റി കുറവായ ബാറ്ററിയിലും അവരെക്കാള്‍ മികച്ച ബാക്ക്അപ്പ് നല്‍കുവാന്‍ ആപ്പിളിനു സാധിക്കുന്നത്.

ഇതിനു സമമാണ് ബാക്കിയുള്ള കാര്യങ്ങളും.പ്രോസ്സസ്സറിന്റെ കോറിന്റെ എണ്ണവും,ക്ലോക്ക് സ്പീഡിന്റെയും കണക്ക് പറഞ്ഞു ആളുകളെ പറ്റിക്കുന്ന സംസങ്ങ് സത്യം പറഞ്ഞാല്‍ മികച്ച രീതിയില്‍ ആളുകളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.എന്നാല്‍ ശരിക്കും ഗുണകരമാകാവുന്ന കാര്യങ്ങള്‍ നല്‍കുന്നുമില്ല.ആപ്പിള്‍ ഐ ഫോണ്‍ 5S അറുപത്തിനാല് ബിറ്റ് പ്രോസ്സസ്സര്‍ നല്‍കുമ്പോള്‍ സംസങ്ങ് S4 അതിന്റെ പകുതിയായ മുപ്പത്തിരണ്ടു ബിറ്റ് ആണ് നല്‍ക്കുന്നത്.സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ ആപ്പിള്‍ അറുപതു മീറ്റര്‍ വീതിയുള്ള റോഡു നല്ക്കുമ്പോള്‍ സംസങ്ങ് നല്‍കുന്നത് മുപ്പതു മീറ്റര്‍ മാത്രം വലിപ്പമുള്ള റോഡും.അതായത് പ്രോസ്സസറിലേക്കും അവിടുന്നും തിരിച്ചും പോകുന്ന ഡാറ്റാ ട്രാഫിക് ആപിളിനെ അപേക്ഷിച്ചു സാംസങ്ങിനു ഇരട്ടിയാണ്.അതിനാല്‍ തന്നെ ട്രാഫിക് ബ്ലോക്ക് ഉണ്ടായി ചിലപ്പോള്‍ നീണ്ട ക്യൂ വേണ്ടി വരും.അതിനെ തടുക്കാന്‍ അവര്‍ക്ക് ചെയ്യുന്ന കാര്യമാണ് മെമ്മറി സ്‌പേസ് കൂട്ടി കൊടുക്കുന്നത്.പക്ഷെ ക്യൂവിനും ഒരു പരുതിയൊക്കെയുണ്ട്.അന്തമായി അത് അങ്ങ് നീണ്ടാലും പ്രശമാണ്.അതിനു സംസങ്ങ് കണ്ടെത്തിയ വേലയാണ് ക്ലോക്ക് സ്പീഡ് കൂട്ടല്‍.അതായത് വണ്ടികളുടെ(ഡാറ്റാകളുടെ) സ്പീഡ് കൂട്ടി വിടുക.അങ്ങനെയും ഒരു പരുതി വരെ ട്രാഫിക് ഒഴിവാക്കാം.പക്ഷെ എന്തൊക്കെയായാലും ഇരട്ടി വീതിയുള്ള റോഡ് നല്‍കുന്ന സൗകര്യത്തിന്റെ പത്തിലൊന്ന് ഇവയൊന്നും നല്‍കില്ല.പോരാഞ്ഞിട്ട് അപകടവും കൂടുതല്‍(ഡാറ്റായുടെ കാര്യത്തില്‍ ലോസേജു കൂടുതല്‍).ചുരുക്കി പറഞ്ഞാല്‍ സംസങ്ങ് നാല് പ്രോസ്സറും,രണ്ടു ജി ബി മെമ്മറിയും,ഉയര്‍ന്ന ക്ലോക്ക് സ്പീഡും മുപ്പത്തിരണ്ടു ബിറ്റ് അഡ്രസ് ലൈന്‍ ഉപയോഗിച്ച് ചെയുന്ന കാര്യങ്ങളുടെ പതിന്മടങ്ങ് ആപ്പിളിന്റെ രണ്ടു പ്രോസ്സസ്സര്‍,ഒരു ജി ബി മെമ്മറിയില്‍,കുറഞ്ഞ ക്ലോക്ക് സ്പീഡില്‍ അറുപത്തിനാലു ബിറ്റ് അഡ്രസ് ലൈന്‍ ഉപയോഗിച്ച് ചെയ്യുന്നു.ഇവിടെ കണക്കുകള്‍ വെറും കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള ഒരു ഗിമിക് മാത്രം.പിന്നെ സോഫ്റ്റ്‌വെയറിന്റെ കാര്യം കൂടി കണക്കിലെടുത്താല്‍ സംസങ്ങ് വീണ്ടും ചുരുങ്ങും.അപ്പ്‌ലിക്കേഷനുകള്‍ ജാവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അണ്ട്രോയിട് രീതി തന്നെ അതിന്റെ ഏറ്റവും വലിയ പോരായ്മയാവുന്നു(ഇതിന്റെ കൂടുതല്‍ വിശദീകാരണം ആദ്യത്തെ ലക്കത്തില്‍ വായിക്കാം ).അതു മറികടക്കാനായി സംസങ്ങ് തന്നെ മുന്‍കൈയെടുത്തു ടൈസണ്‍ എന്ന പേരില്‍(http://en.wikipedia.org/wiki/Tizen) പുതിയ ഒരു ഓപറേറ്റിംഗ് സിസ്റ്റം ഇറക്കുന്നുണ്ട്.അതില്‍ ഉള്ള ഏറ്റവും വലിയ കാര്യം തന്നെ അപ്പ്‌ലിക്കേഷന്‍ നിര്‍മ്മാണ പ്ലാറ്റ്‌ഫോം ജാവയെ ഒഴിവാക്കി സി,സി പ്ലസ് പ്ലസ് ആക്കി എന്നത് ഇതു വ്യക്തമാക്കുന്നു.

ഇതു പോലെ ആളെ പറ്റിക്കുന്ന മറ്റൊരു പരിപാടിയാണ് ക്യാമറയുടെ മെഗാപിക്‌സെല്‍ എണ്ണം പറഞ്ഞു ഞെളിയുന്നത്.സത്യത്തില്‍ ക്യാമറയുടെ മെഗാപിക്‌സെല്‍ കൂടിയതുകൊണ്ട് ഫോട്ടോകളുടെ സൈസ് കൂട്ടുക എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല.ക്യാമറയുടെ ഗുണമേന്മ കൂടണമെങ്കില്‍ അതില്‍ ഏറ്റവും പ്രധാനം ലെന്‍സാണ്.ലെന്‍സ് മികച്ചതാവുന്തോറുമാണ് ക്യാമറയുടെ ക്ലാരിറ്റി കൂടുന്നത്.സത്യം പറഞ്ഞാല്‍ മാര്‍കെറ്റില്‍ ഇന്ന് ഇറങ്ങുന്ന ഫോണുകളില്‍ ഏറ്റവും മികച്ച ലെന്‍സ് നല്‍കുന്നത് നോകിയയുടെ ലൂമിയ ഫോണുകലാണ്.ആപ്പിള്‍ പോലും ഈ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്.സംസങ്ങാവട്ടെ അതിന്റെ പരിസരത്ത് പോലുമില്ല.അതിനാല്‍ ക്യാമറയുടെ മെഗാപിക്‌സെല്‍ വെച്ചുള്ള കളി അവിടെ നില്‍ക്കട്ടെ.അത് പമ്പര വിഡ്ഢികളെ പറ്റിക്കാന്‍ വേണ്ടി മാത്രമുള്ള കാര്യമാണ്(സംശയമുള്ളവര്‍ക്ക് ഒരു ഫോട്ടോഗ്രാഫറോടു അന്വഷിക്കാം).

അങ്ങനെ മൊത്തത്തില്‍ നോക്കിയാല്‍ സംസങ്ങ് അവകാശപെടുന്ന ഒട്ടുമിക്ക സൗകര്യങ്ങളും അനാവശ്യവും, പറ്റിപ്പുമാണ്. പക്ഷെ ഇന്ത്യയെ പോലൊരു മൂന്നാംലോക രാജ്യത്തെ ജനങ്ങളെ തൃപ്തിപെടുത്താന്‍ തക്ക ഒട്ടുമിക്ക കാര്യങ്ങളും അതിലുണ്ട്. ഇന്ത്യക്കാര്‍ പൊതുവേ ഗുണത്തിലല്ല എണ്ണത്തില്‍ കണ്ണുവെക്കുന്നവരാണെന്ന് അവര്‍ക്ക് നന്നായി അറിയാം. മാരുതി പോലുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഓട്ടോമൊബൈല്‍ കമ്പനി പോലും അവരുടെ പരസ്യങ്ങളില്‍ ഇന്ത്യക്കാരുടെ മൈലേജു ഭ്രാന്ത് കാണിക്കുന്നതും ഇതിനുദാഹരനമാണ്. അതിനാല്‍ തന്നെ ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്ത്താവിനെ സംബന്ധിച്ച് മേല്‍ പറഞ്ഞ ഘടകങ്ങളെക്കാള്‍ വലുത് എളുപ്പത്തില്‍ പാട്ടുകളും, ഫോട്ടുകളും ട്രാന്‍സ്ഫര്‍ ചെയ്യുക, എഫ് എം റേഡിയോ കേള്‍ക്കുക എന്നിവയൊക്കെയാണ്. അതിനാല്‍ തന്നെ മേല്‍ പറഞ്ഞ കാര്യങ്ങള്‍ അത്തരം ഉപഭോക്താവിന് യാതൊരു ചലനവും ഉണ്ടാക്കില്ല. അവര്‍ക്ക് സാംസങ്ങ് പോലുള്ള ഫോണുകള്‍ തന്നെയാണ് മികച്ചത്. പക്ഷെ അതിനെ ആപ്പിളുമായി താരതമ്യം ചെയ്യരുത്. മീന്‍ മാര്‍കെറ്റില്‍ പോകാന്‍ പോലും നാനോ കാര്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു കൊണ്ട് നാനോവാണ് ബെന്‌സീനെകാള്‍ മികച്ച കാര്‍ എന്ന് പറയും പോലെ വിഡ്ഢിത്തരമാണതു. സമാനമായ ചില താരതമ്യങ്ങള്‍ താഴെ കൊടുക്കുന്നു.

 1. മഹാത്മ ഗാന്ധിയെകാള്‍ മികച്ച രാഷ്ട്രിയ നേതാവാണ് രാഹുല്‍ ഗാന്ധി
 2. ശ്രീശാന്താണ് സച്ചിനെകാള്‍ മികച്ച ക്രിക്കെറ്റര്‍
 3. അര്‍ച്ചന കവി ഐശ്വര്യ റായിയെക്കാള്‍ സുന്ദരി
 4. ഋതിക് റോഷനെക്കാള്‍ സുന്ദരനായ നടന്‍ ദിലീപാണ്
 5. സംസങ്ങ് ആപ്പിളിനെക്കാള്‍ മികച്ച സ്മാര്‍ട്ട് ഫോണ്‍

 10 total views,  2 views today

Advertisement
Advertisement
Entertainment20 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement