രാജ്യത്തെ പണക്കാർ വിദേശങ്ങളിൽ അഭയം തേടുന്നു, പാവപ്പെട്ടവർ ശ്മശാനത്തിലും

49

✍️✍️ ഇഖ്ബാൽ മുട്ടിൽ

ആംബുലൻസില്ല; അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തി കൊണ്ടുപോയി മക്കൾ. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. 50 വയസുള്ള സ്ത്രീ കോവിഡ് ലക്ഷണങ്ങളോടെയാണ് മകനും മരുമകനുമൊപ്പം ഇന്നലെ ആശുപത്രിയിലെത്തിയത്. എന്നാൽ വൈകാതെ ആരോഗ്യനില വഷളാവുകയും മരിക്കുകയും ചെയ്തു. ഗ്രാമത്തിൽ മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭിച്ചില്ല പിന്നീട് മൃതദേഹം സംസ്കരിക്കാൻ ഒരുക്കിയ സ്ഥലത്തേക്ക് ബൈക്കിൽ നടുക്കിരുത്തി ഇവർ അമ്മയുടെ മൃതദേഹം കൊണ്ടുപോയത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.

May be an image of bicycle, outdoors and textമരിച്ച മകൻ മൃതദേഹത്തോടൊപ്പം റിക്ഷയിൽ യാത്ര ചെയ്യുന്ന അമ്മയുടെ ചിത്രം, മരിച്ച ബന്ധുവിൻ്റെ ശരീരം സ്വന്തം വാഹനത്തിൻ്റെ മുകളിൽ കെട്ടിവച്ച് യാത്രചെയ്യുന്നവരുടെ ചിത്രം,പ്രസവ വേദനയോടെ ഭർത്താവുമൊന്നിച്ച് ചികിത്സാലയത്തിൽ എത്തിയ യുവതിക്ക് ചികിത്സ ലഭ്യമാകാതെ രാത്രിയിൽ ഹോസ്പിറ്റലിന് മുൻപിൽ നടുറോഡിൽ പ്രസവിക്കേണ്ട വന്ന യുവതിയുടെ ചിത്രം രോഗത്തിനും ജീവിതത്തിനുമിടയിൽ രോഗം ബാധിച്ചവർ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ പ്രവർത്തകരുടെ കാൽക്കൽ വീഴുന്ന ചിത്രം. ചികിത്സലഭിക്കുവാൻ സമൂഹ മാധ്യമങ്ങൾവഴി സഹായമഭ്യർത്ഥിക്കുന്ന വർക്ക് നേരെ നിയമപാലകർ കേസെടുക്കുന്ന നിയമസംവിധാനം ഇത്തരത്തിൽ വിവിധ ചിത്രങ്ങൾ കണ്ടു മനസ്സ് മരവിച്ചു പോകുന്നവരായി മാറുന്നു നമ്മൾ.

May be an image of 1 person and standingനമ്മളിൽ പലരും രോഗികളായി മാറുകയും നാം കണ്ട ചിത്രങ്ങളുംനാം കേട്ട വാർത്തകളും നമുക്കരികിലെത്തി നിൽക്കുന്നു .വിവിധരാഷ്ട്രങ്ങളിൽ മഹാമാരി അനുഭവിച്ച ജനതയുടെ അവസ്ഥയും അവർക്കായി അവരുടെ ഭരണ സംവിധാനം ഒരുക്കിയ ചികിത്സാ സംവിധാനങ്ങൾ നമുക്ക് ഒരു പാഠമായിരുന്നു.എന്നാൽ നമ്മുടെ സർക്കാർ രോഗപ്രതിരോധത്തിനായിമാർഗങ്ങൾ കണ്ടെത്തിയോ??
കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് എന്ന പേരിൽ ബാബാരാംദേവിൻ്റെ പതഞ്ജലി,പാത്രം കൊട്ടൽ,ഗോ കൊറോണ, വിളക്കണച്ച് ദീപം തെളിയിക്കൽ,കൊറോണ എന്ന മഹാമാരിക്ക് മുന്നിൽ പാലിക്കേണ്ടതായ മുൻകരുതലുകൾ ഭരണകർത്താക്കളിൽ നിന്ന് പോലും കാണാൻ കഴിയാതെ വന്ന ഒരു ജനത. 3000 കോടിയുടെ പട്ടേൽ പ്രതിമയും, 200000കോടിയുടെ പാർലമെൻറ് പുനർനിർമ്മാണവും..
ഒരുജനതയെ ചുറ്റുമതിൽകെട്ടി മാറ്റിനിർത്തി അയൽഭീമനു വേണ്ടികോടികൾ ചെലവഴിച്ച് വരവേൽപ്പ് നടത്തിയ ഒരു സർക്കാർ…

May be an image of one or more people and people sittingസ്വയംപ്രതിച്ഛായ വർധിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് ആഡംബര സൗകര്യങ്ങൾ കണ്ടെത്തുകയും, ദരിദ്ര ജനതക്ക് മുകളിലൂടെ പറക്കാൻ കോടികൾ ചെലവഴിച്ച വിമാനം സ്വന്തമാക്കുകയുംചെയ്ത ഒരു ഭരണകർത്താവ് .സ്വയംപുകഴ്ത്തൽ വിളംബരങ്ങൾക്കായി അയൽരാഷ്ട്രങ്ങൾ സന്ദർശിക്കാൻ കോടികൾ ചെലവഴിച്ച് ഭരണകർത്താവ്..ഈഭരണകൂടം നമുക്കു മുമ്പിൽ നിരത്തിയത് ഒരുജനതയുടെ, ഒരു രാഷ്ട്രത്തിൻറെ പുരോഗമനമായ ചിന്താഗതി ആയിരുന്നുവോ? വർഗീയതയും, രാമക്ഷേത്ര നിർമാണവും, വർഗീയതയിലൂടെ രാഷ്ട്രസ്നേഹവും, കോർപറേറ്റുകളെ സംരക്ഷിക്കുന്ന നിലപാട്..മുൻകാലസർക്കാർ ഒരു രാജ്യത്തിനായി നിർമ്മിച്ച പൊതു മുതലുകൾ വിറ്റ് തുലക്കുന്ന ഭരണനേതൃത്വംഈ പ്രവണതയെ തിരിച്ചറിയാൻ പോകാതെ കഴിഞ്ഞിരുന്നുവോ?വിദ്യാഭ്യാസം, ആരോഗ്യം,പാർപ്പിടം, വസ്ത്രം, ഒരുരാജ്യത്തെ പൗരന് ലഭിക്കേണ്ടതായ മനുഷ്യാവകാശങ്ങൾ, എന്നിവ നിഷേധിച്ചിരുന്നുവോ ?

May be an image of one or more people, people sitting, people standing, fire and outdoorsഇന്നുംകൊറോണ മഹാമാരികൾ മുൻപിൽ സംരക്ഷിക്കപ്പെടുന്നതോ? നീതിന്യായ പീഠത്തിലെബഹുമാന്യ വ്യക്തികൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ചികിത്സാസൗകര്യങ്ങൾ തേടുന്നു , രാജ്യത്തെ കുത്തക കോർപ്പറേറ്റുകൾ അയൽ രാഷ്ട്രങ്ങളിലേക്ക് അഭയംതേടുന്നു.ഭരണകർത്താക്കളായ ഉന്നതർക്ക് പൂർണ സംരക്ഷണം ഇതോടുകൂടി നമുക്ക് മുൻപിൽ കാണപ്പെടുന്നു. കൊറോണ മഹാമാരിയിൽനിന്നു മാത്രമല്ല ഇത്തരം ഭരണകൂടത്തിൽനിന്നും മോചനം നമ്മൾ കണ്ടെത്തണം. രാജാവ്, വാതിലടച്ച് കൊട്ടാരത്തിലെന്നും വസിക്കാൻ കഴിയില്ല. മേൽക്കൂര തുറന്ന് പുറത്തുവരേണ്ടി വരും.അതിനായി എന്നും മുറവിളികൂട്ടുന്ന (നമ്മുടെ പ്രിയങ്കരരായ നേതാക്കൾ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും മാത്രമാണ് എന്നും ഈ ജനതയ്ക്ക്പ്രതീക്ഷ ,ഒരു രാജ്യത്ത് വരാൻപോകുന്ന അതിരൂക്ഷമായ പ്രതിസന്ധികളെക്കുറിച്ച് മുൻകൂട്ടി ഭരണകൂടത്തിനുമുൻപിൽനിരന്തരം പറയുകയുംരാജ്യത്ത് ജനതയുടെ പ്രയാസങ്ങൾകണ്ടില്ലെന്നുനടിക്കുന്ന സർക്കാരിനെതിരെ ശബ്ദമുയർത്തുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാത്രമാണ് )..നമുക്കുമുൻപിൽ കാണുന്ന ദാരുണമായ സംഭവങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുക എന്നതും ഒരു പൗരൻ്റെ കടമയാണ് .