ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
188 VIEWS

Iqbal Vatakara

നാട്ടിൽ കച്ചവടം തുടങ്ങാൻ പോയി, കൃത്രിമമായ വാല്യൂ ഉണ്ടാക്കുന്ന ഊഹകച്ചവടമെന്ന തെറ്റായ സ്റ്റോക്ക് മാർക്കറ്റ് വാല്യൂവേഷന്റെ, അതിനെ തുടർന്നുള്ള ഇടിവിന്റെ ഒക്കെ നഷ്ടങ്ങളാണ് അറ്റ്ലസ് രാമചന്ദ്രൻ എന്ന മലയാളി വ്യവസായിയുടെ, കലാകാരന്റെ പതനത്തിന് കാരണമായത് എന്നാണ് കെട്ടിരുന്നത്.
സമ്പന്നരുടെ ചൂതുകളിയാണ്, സ്റ്റോക്ക് മാർക്കറ്റ് റോങ്ങ്‌ വാല്യൂവേഷനും അതിന്റെ ട്രേഡിങ്ങും, അത്തരം നിക്ഷേപ പരിപാടികളും.അദ്ദേഹം അതിൽ അറിയാതെ പെട്ടതാണ് എന്ന് തോന്നുന്നു. അതാണ് അദേഹത്തിന്റെ ബിസിനസ് വീഴാൻ കാരണമായത്.

ഒരു ബിസിനസ് പൊട്ടിയാൽ പിടിച്ചു നിർത്താൻ വലിയ പാടാണ്. എസ്‌പെഷ്യലി അതിനെ തുടർന്ന് ഉത്തരവാദി എന്ന നിലക്ക് ആ സ്ഥാപനത്തിന്റെ കൈകാര്യ കർത്താവിനെ ജയിലിലിട്ടാൽ, നഷ്ടം ഇരട്ടിക്കും, അയാൾക്ക് തന്റെ സ്ഥാപനം രക്ഷപ്പെടുത്താൻ ഒന്നും ചെയ്യാൻ കഴിയാതെ പോവും .കച്ചവട സംസ്ക്കാരം, അതിന്റെ നിയമങ്ങൾ, അവയുടെ പാലനം , ഓഹരി വിപണനങ്ങളിലെ തെറ്റായ പ്രാക്ടിസുകൾ , ഇതെല്ലാം ഭരണാധികാരികളുടെ ശ്രദ്ധ പതിയേണ്ട മർമ്മ പ്രധാനമായ രംഗങ്ങളാണ്.ഊഹകച്ചവടം പൊടിപൊടിക്കുകയും മാർക്കറ്റ് ബാലൻസ് ചെയ്യാൻ, പിടിച്ചു നിർത്താൻ സർക്കാർ അനേക കോടികൾ പൊട്ടിക്കുകയും ചെയ്യുന്ന സ്റ്റോക്ക് മാർക്കറ്റ് സിൻഡ്രോം, യഥാർത്ഥത്തിൽ നാടിന്റെ അധ്വാനത്തെ കൊണ്ടുപോയി മുച്ചീട്ട് കളിക്കാരന്റെ തിരിപ്പ് ചക്രത്തിൽ വെക്കുന്ന തരം അന്തകേടുകൾ ആണ്.നാട്ടിനു യഥാർത്ഥ വാല്യൂ ഉണ്ടാക്കുന്ന സംരംഭങ്ങളും, നിക്ഷേപങ്ങളിലുള്ള യഥാർത്ഥ്യ ബോധവുമൊക്കെയാണ് ഒരു നാടിനെ കൈ പിടിച്ചുയർത്തുക.

അല്ലെങ്കിൽ ഊതിവീർപ്പിച്ച അദാനി പൊട്ടുമ്പോൾ പൊട്ടുന്ന ഇന്ത്യയാവാൻ ആവും നമ്മുടെ വിധി.ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ. ശുദ്ധമനസിന്‌ ഉടമയാണെന്ന് നാം കരുതുന്ന രാമചന്ദ്രനെ ജയിലിൽ അകപ്പെട്ട് പോയെങ്കിലും മലയാളികൾ സ്നേഹത്തോടെ മാത്രമാണ് കണ്ടത്.
തിരിച്ചു വരവിനുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. ഭാര്യ ഇന്ദു അദ്ദേഹത്തിന് ഒരു കൈ താങ്ങായി , പ്രശ്നങ്ങൾ ഹാൻഡിൽ ചെയ്തു അദ്ദേഹതോടൊപ്പം ഉണ്ടായിരുന്നു. മരണം , അതൊരു തീർപ്പ് ആണ്. എല്ലാവരെയും ബാധിക്കുന്ന തീർപ്പ്. ആർക്കും ഒളിച്ചോടാൻ പറ്റാത്ത യാഥാർത്ഥ്യം. അദേഹത്തിന്റെ ആത്മാവിനു ശാന്തി നേരുന്നു. വിട .

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.