Iqbal Vatakara
വീതിയേറിയ നൂറും നൂറ്റിരുപതും വേഗതയിൽ വണ്ടി ഓടിക്കേണ്ട മൂന്നു നാലും ട്രാക്കുകളിലൂടെ നീന്തൽ ട്രാക്കിലെ നീന്തൽക്കാരന്റെ മത്സരം പോലെ വണ്ടി ഓടിച്ചുപോവേണ്ട റോഡുകളിലാണ് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച ആദ്യകാലങ്ങളിൽ തന്നെ വണ്ടി ഓടിക്കേണ്ടി വന്നത്. മീശമുളക്കാത്ത പയ്യന്റെ കയ്യിൽ 3 ടൺ ട്രെക്കിൽ 4 ടൺ എങ്കിലും ലോഡ് വഹിച്ച വണ്ടിയുമായി മസ്കറ്റ് സോഹാർ പാതകളിൽ സ്ഥിരം ഓടാറുണ്ടായിരിന്നു. പത്തു ടെനിന്റെ വാഹനം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നീക്കി ഇടാറുണ്ടായിരുന്നു.എന്നാൽ ട്രൈലെർ എന്ന് വിളിപ്പേര് ഉള്ള 20 ഫീറ്റ്‌ 40 ഫീറ്റ്‌ സൈസ് ഉള്ള കണ്ടെയ്നർ ലോഡ് ചെയ്യുന്ന വണ്ടി ഓടിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, അതിന്റെ മെക്കാനിസം ഇച്ചിരി വേറെ തന്നെ ആയിരുന്നതിനാൽ ഓടിച്ചു നോക്കാൻ പറ്റിയിട്ടില്ല.
ഒരു 40 ft കണ്ടെയ്നറിൽ 40 കിലോയുടെ 600 ബാഗ് റൈസ് ആണ്‌ ലോഡ് ചെയ്യപ്പെടുക എന്നാണ് എന്റെ ഓർമ്മ. എന്ന് പറഞ്ഞാൽ 40 ft നും 20 ft നുമൊക്കെ ഒരു ലോഡിങ് കപ്പാസിറ്റി ഉണ്ട്. അതിന് അനുസരിച്ചായിരിക്കണം ലോഡ്.കടപ്പയും മാർബിളുമൊക്കെ ഫുൾ ലോഡ് കയറ്റിയാൽ അതിനിരട്ടി ഉണ്ടാവാൻ സാധ്യതയുണ്ട്.അമിതഭാരം കയറ്റിയ വണ്ടികൾ അമിത സ്പീഡിൽ ഓടുകയും കൂടെ ചെയ്താൽ നിയന്ത്രണം പോവുക സ്വാഭാവികമായ കാര്യമാണ്. കാറുകൾ 120 സ്പീഡിൽ ഓടേണ്ട സ്ഥലത്തു 80 സ്പീഡ് മാത്രമേ ഹെവി വാഹനങ്ങൾക്ക് അനുമതിയുള്ളൂ. അതും ഇത്തരം വാഹനങ്ങൾക്ക് സിറ്റിയിലേക്കുള്ള പ്രവേശനം പകൽ സമയങ്ങളിൽ ഉണ്ടാവില്ല താനും.
ഇന്നലെ അവിനാഷിയിൽ വെച്ചുണ്ടായ അപകടം ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇൻഫ്രാ സ്ട്രക്ക്ചെറുകൾ വലുതായികൊണ്ടിരിക്കുമ്പോൾ അതിനനുസരിച്ചു കർശനമായ ഗതാഗത നിയമങ്ങളും ഉണ്ടാക്കപെടണം.ചരക്ക് വണ്ടികളിൽ, അതുപോലെ തന്നെ വലിയ ട്രാൻസ്‌പോർട് ബസ്സുകളിലുമൊക്കെ രാത്രി വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ ഉറങ്ങിപോവാനുളള സാധ്യതയെ മുന്നിൽ കണ്ട് , ഡ്രൈവിംഗ് പരിചയമുള്ള രണ്ടുപേര് ഒരു വണ്ടിയിൽ ഉണ്ടാവണം എന്ന നിയമം കൊണ്ടുവരേണ്ടതുണ്ട്. വിധി അപകടങ്ങൾ ഉണ്ടാക്കാം. നാം ചെയ്യേണ്ട മുൻകരുതലുകൾ ചെയ്തിരിക്കണം.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.