ജനങ്ങളുടെ കണ്ട്രോൾ പോയാൽ അവർക്ക് അവസരം കിട്ടിയാൽ ചിലപ്പോൾ അവർ നിങ്ങളെ പട്ടിയെ തല്ലുംപോലെ തല്ലിയേക്കും

285

Iqbal Vatakara

2005 ൽ ഇംഗ്ലണ്ടിൽ പഠിച്ചു വന്ന മക്കൾ അച്ഛൻ കാലങ്ങൾ കൊണ്ടു ഉണ്ടാക്കിയെടുത്ത റീറ്റെയ്ൽ സാമ്രാജ്യത്തിന്റെ മരണമണി മുഴക്കിയത് ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ erp ആയ sap പോലുള്ള സോഫ്റ്റ്‌വെയർ തങ്ങളുടെ സ്ഥാപനത്തിൽ ഉപയോഗിക്കാൻ ശ്രമിച്ചു തുടങ്ങികൊണ്ടാണ്. അവസാനം അവരുടെ സ്ഥാപനങ്ങൾ രണ്ടു വർഷം കൊണ്ടു കച്ചവടം ഗണ്യമായി കുറഞ്ഞു എങ്ങനെയോ വിറ്റ് പോകേണ്ട അവസ്ഥയാണ് ഉണ്ടായത്. ( സ്ഥാപനത്തെ ഇവിടെ സൂചിപ്പിക്കാൻ ഉദ്ദേശമില്ല )  തുഗ്ളക്കിയൻ പരിഷ്‌ക്കാരങ്ങൾകൊണ്ട് രാജ്യം എത്തിപ്പെട്ട അവസ്ഥയാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ പോലും യഥാർത്ഥത്തിൽ പെട്രോൾ വില വർധിപ്പിക്കേണ്ട തരത്തിലുള്ള സാഹചര്യം രൂപപെടുന്നത്. കച്ചവട മാന്ദ്യം, ഓഹരിവിപണിയുടെ തകർച്ച, വർഗീയ അസ്വാസ്ഥ്യങ്ങളും ലഹളകളും, നിക്ഷേപകർക്ക് ധൈര്യമില്ലാത്ത അന്തരീക്ഷം, കൂടെ മഹാമാരികളും, എല്ലാം കൂടെ ചേർന്ന് നാടിന്റെ ക്രയശേഷിയുടെ നടുവൊടിച്ചിരിക്കുന്നു. ബട്ടർ ഫ്ലൈ എഫക്ട് എന്ന പേരുപോലെ സോഫ്റ്റ്‌ ആയല്ല നമ്മുടെ പ്രശ്നങ്ങൾ രൂപപെടുന്നത്,അത് വലിയ ഫാൽക്കൺ ചിറക് വിരിച്ചടിക്കുന്നത് പോലെ ശക്തമായി തന്നെയാണ് രൂപപെട്ടുകൊണ്ടിരിക്കുന്നത്. നാട് നന്നാവാൻ ഒരുപാട് മാറ്റങ്ങൾ അനിവാര്യമായിരുന്നു. പക്ഷെ ആ മാറ്റങ്ങൾ ഡീമോണിടൈസേഷനെ പോലെ, ജി എസ് ടി യെ പോലെ സർജിക്കൽ സ്‌ട്രൈക്കിന്റെ പേരിൽ ഏറ്റവും അപകടം പിടിച്ച തരത്തിലുള്ള കീമോ തെറാപ്പികൾ നൽകിയപ്പോൾ, ഛർദിയും, മുടികൊഴിച്ചിലും, മറ്റു നിരവധി ആരോഗ്യ പ്രശ്നങ്ങളുമുള്ള ഒരു സാമ്പത്തിക ശരീരമായി മാറി നമ്മുടെ നാടിന്റേത്. അടിമമോചനം പോലും കൃത്യമായി ബാലൻസ്ഡ് അല്ലാതെ ചെയ്താൽ ഒരു നാടിന്റെ സാമൂഹിക, സാമ്പത്തിക സമനില തെറ്റാൻ അത് മതിയാകും. ഇന്നത്തെ നമ്മുടെ ഭരണാധികാരികളോട് പറയാനുള്ളത്, കാര്യം തിരിഞ്ഞിട്ടില്ലെങ്കിൽ നിങ്ങൾ അവിടെ നിന്നും ഇറങ്ങി അറിയുന്നവരെ ഭരിക്കാൻ ഏൽപ്പിക്കുക. നിങ്ങൾക്കും ജനങ്ങൾക്കും നല്ലത് അതാണ്. ജനങ്ങളുടെ കണ്ട്രോൾ പോയാൽ അവർക്ക് അവസരം കിട്ടിയാൽ ചിലപ്പോൾ അവർ നിങ്ങളെ പട്ടിയെ തല്ലുമ്പോലെ തല്ലിയേക്കും