ഒരുമാസം മലയാളി അകത്താക്കുന്ന ചിക്കന് എത്രകോടി രൂപ വിലയെന്നറിയാമോ ?

81

Iqbal Vatakara

മാസം മുന്നൂറ്റി അൻപത് കോടിയുടെ ചിക്കൻ കേരളീയർ ശാപ്പിടുന്നുണ്ട്. അതിന്റെ 80% ശതമാനം കേരളീയർ ഉല്പാദിപ്പിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും, നേർ വിപരീതമാവാനാണ് സാധ്യത. പ്രൈസ് കണ്ട്രോൾ ചെയ്യുന്നത് ഇന്നും തമിഴ്നാടാണ്. അതുപോലെ തന്നെ ഒരു യൂണിവേഴ്സൽ ഭക്ഷ്യവസ്തുവാണ് മുട്ട. ഇവിടെ ആരെങ്കിലും കച്ചവടം നടത്തി വിജയിപ്പിക്കാൻ ശ്രമിച്ചാൽ , അവർ തോൽക്കുന്നത് വരെ നാമക്കൽകാരൻ വില കുറച്ചു വിൽക്കും.

നമുക്ക് ജില്ലാ അടിസ്ഥാനത്തിൽ തന്നെ വലിയ ഫാമുകൾ ഉണ്ടാവണം. വെറും മുപ്പത്തിരണ്ടു ദിവസം കൊണ്ട് ഒന്നരക്കിലോ വരെയുള്ള ചിക്കൻ ഉണ്ടാവും. ശാസ്ത്രീയമായി കേരളത്തിൽ ചിക്കന്റെ ഉത്പാദനം നടക്കണം.സാൽമൊണല്ലയുടെ ഉപദ്രവം ഉണ്ടാവാത്ത, പക്ഷിപനി വരാത്ത സുരക്ഷയുള്ള സംവിധാനങ്ങൾ ഒരുക്കണം. പൗൾട്രി ഫീഡും നാം തന്നെ ഉത്പാദിപ്പിക്കണം. കർഷകരുടെ ഒരു സൊസൈറ്റി തന്നെ രൂപപെടുത്തി, ബ്രാൻഡ് ആയും അൺ ബ്രാൻഡ് ആയും സാധനം മാർക്കറ്റിൽ ലഭ്യമാവുന്ന വിധം സംവിധാനിക്കണം അങ്ങനെ നാം ചെയ്യുമ്പോൾ അ സപ്ലൈ ചെയിൻ മൊത്തം നമുക്ക് കേരളത്തിന്റെ മാൻപവർ ഉപയോഗിച്ച് നമ്മുടെ എസ് എം ഇ യെ ശക്തിപെടുത്താൻ കഴിയും.

സർക്കാർ കഴിവുള്ളവരെ വെച്ച് ഇത്തരം സംവിധാനങ്ങൾക്കുള്ള ശരിയായ ഫ്രെയിം വർക്ക്‌ തയ്യാറാക്കുക
ചിലർ രംഗത്ത് വന്നതായികണ്ടിരുന്നു. പക്ഷെ അതിനെ മനസിലാക്കാൻ പോയപ്പോൾ, അതൊക്കെ ജനങ്ങളുടെ കയ്യിൽ ഇരിക്കുന്ന പണം തങ്ങളുടെ പോക്കറ്റിൽ എങ്ങനെ എത്തിക്കാം എന്ന വിദ്യക്ക് വേണ്ടിയല്ലാതെ, യാഥാർത്ഥ്യബോധത്തോടുകൂടിയുള്ളതല്ല എന്നാണ് മനസിലായത്.

Advertisements