COVID 19
നമുക്ക് പഥ്യം സ്വപ്ന-സ്വർണ്ണ ചർച്ചകളിലാണ്, വാര്യയൻ കുന്നത്തിന്റെ ഇതുവരെ ആരംഭിക്കാത്ത സിനിമയാണ്
കോവിഡ് ബാധിച്ചു മരിച്ച ബംഗാളിലെ ചന്ദനനഗര്‍ ഡപ്യൂട്ടി കളക്ടര്‍ ദേവദത്ത റായ് (38) യുടെ ഫോട്ടോയാണ് ഇത് ആദരാഞ്ജലികള്‍.ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ.
165 total views

കോവിഡ് ബാധിച്ചു മരിച്ച ബംഗാളിലെ ചന്ദനനഗര്‍ ഡപ്യൂട്ടി കളക്ടര്‍ ദേവദത്ത റായ് (38) യുടെ ഫോട്ടോയാണ് ഇത് ആദരാഞ്ജലികള്‍.ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. 4 വയസ്സുള്ള കുഞ്ഞിന്റെ അമ്മ. നമ്മുടെ ചുറ്റും കോവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്നു, കേരളത്തിലെ ആദ്യത്തെ 500 രോഗികളിൽ നടന്ന പഠനത്തിന്റെ ഡാറ്റ പുറത്തു വന്നിട്ടുണ്ട്. കൃത്യത കുറവാണെങ്കിലും എക്സിറ്റ് പോൾ മാതൃകയിൽ ഏകദേശ ധാരണ അത്തരം പഠനങ്ങൾ കൊണ്ടു നടക്കും. 500 പേരിൽ 48 ശതമാനവും ( 240 പേര് ) പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരായിരിന്നു. പക്ഷെ ഇവർക്ക് രോഗവാഹകരാവാം. റിസർച്ച് ഡാറ്റകൾ ഇനിയും തുടർച്ചയായി പുറത്തുവരേണ്ടതുണ്ട്. അവ നൽകുന്ന ഡയറക്ഷനുകളിലൂടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കേണ്ടത്. നിയമത്തെ പേടിച്ചാണ് നമ്മുടെ ജാഗ്രതകളെങ്കിൽ നമ്മിലും കുറേ പേർ ഇവിടെ മരിച്ചു വീഴും. അശ്രദ്ധമായി നിർമ്മിച്ച മാസ്ക്കുകൾ ഇപ്പോൾ മൂക്കിൽ നിന്നും ഒരു സെന്റിമീറ്റർ തയോട്ട് ഇറങ്ങിപോയിരിക്കുന്നു. സോഷ്യൽ ഡിസ്റ്റൻസിങ് എ ടി എമ്മുകളിലും, കടകളിലുമൊക്കെ ഒരു തമാശയായിരിക്കുന്നു. എ ടി എമ്മുകളിലെ കാലി സാനിറ്റൈസർ ബോട്ടിലുകൾ നമ്മെ നോക്കി പല്ലിളിക്കുന്നു. സോപ്പിന്റെയും ഹാൻഡ് വാഷിന്റെയും ഉപയോഗം നാം കുറച്ചിരിക്കുന്നു. പല ജംഗ്ഷനുകളിലും സ്ഥാപിച്ചവ ഇപ്പോൾ കാണാനില്ല. നമുക്ക് പഥ്യം സ്വപ്ന സ്വർണ്ണ ചർച്ചകളിലാണ്. വാര്യയൻ കുന്നത്തിന്റെ ഇതുവരെ ആരംഭിക്കാത്ത സിനിമയാണ്. അല്ലെങ്കിൽ അത്തരം നിറം പിടിപ്പിച്ച വിവാദ വിഷയങ്ങളിലാണ്. Be carefull. ചെന്നായ വരുന്നേ വരുന്നേ എന്ന് ഓലിയിട്ടതുപോലെയെല്ല കാര്യങ്ങൾ. ശരിക്കും ചെന്നായ വരുമ്പോൾ അതിനെ കൈകാര്യം ചെയ്യാൻ മറന്നുപോകുന്ന അവസ്ഥ.
166 total views, 1 views today