ഫ്രാൻസിലെ കുപ്രസിദ്ധമായ പിഗല്ലി

212

Booking Tickets to the Moulin RougeIqbal Vatakara

ഫ്രാൻസിലെ പിഗല്ലി കുപ്രസിദ്ധമാണ്. മെട്രോ ഇറങ്ങുമ്പോഴെ പിക് പോക്കറ്റിനെ കുറിച്ച് വാണിംഗ് അനൗൺസ് ചെയ്യപ്പെടും. പുറത്തു തെരുവീഥികളിൽ നഗ്നതയുടെ ആഘോഷവും, കച്ചവടവും പൊടിപൊടിക്കുന്നത് കാണാം. മെട്രോകളിൽ നിന്നും മെട്രോകളിലേക്കു മാറി മാറി കേറി, കിട്ടിയ അവസരത്തിനുള്ളിൽ പാരീസിന്റെ നാഡിമിടിപ്പുകൾ അറിയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് അവിടെയും എത്തിപ്പെട്ടത്.

Satire, sex appeal and anarchy on the Seine: the best cabaret ...ഇന്നത്തെ പാരിസ് നഗരസംസ്ക്കാരം വിളർച്ച ബാധിച്ച മുഖത്ത് പൌഡർ ഇട്ട് ചുളിഞ്ഞ സാരി ഇസ്തിരിയിട്ടുടുത്ത ഒരു അഭിസാരികയുടെ പ്രതീതിയാണ് എന്നിൽ ഉണർത്തിയത്. യൂറോപ്പിന്റെ വൃത്തിയും വെടിപ്പുമൊന്നും കാണാത്ത ഒരു നഗരമായി അത് മാറിയിരിക്കുന്നു. അശ്രദ്ധമായി വലിച്ചെറിയുന്ന ഡിസ്പോസബിൾ ഗ്ളാസുകളും മറ്റവശിഷ്ടങ്ങളും അവരുടെ നിലവാരത്തകർച്ച നമ്മെ ബോധ്യപെടുത്തും.

ഗർഭനിരോധനഉറകൾ സൂപ്പർമാർക്കറ്റിന്റെ പുറത്തെ മതിലിൽ തപാൽ പെട്ടിപോലെ, കോയിൻ ഇട്ടാൽ ലഭിക്കുന്ന വെൻഡിങ് മെഷീനുകളിൽ കൂടെ ലഭ്യമാക്കിയിട്ടുണ്ട്. അങ്ങിങ്ങായി പലവിധ ടോയ്‌സുകളും ലഭ്യമാവുന്ന കടകളും കാണാം. അത് പിന്നെ പണ്ടേയുള്ള ആ സംസ്ക്കാരത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത സവിശേഷതയാണല്ലോ.

Crazy Horse Paris coming to Sydney | Daily Telegraphപോർട്ട്‌ ഡി ക്ലിഷെയിൽ ഹോട്ടൽ റൂം ബുക്ക്‌ ചെയ്തത് മാപ്പ് വെച്ചുള്ള പരിശോധനയിൽ സിയാൽ പാരീസ് വേൾഡ് ഫുഡ്‌ എക്സിബിഷന്റെ അടുത്തായിരിക്കും എന്ന ധാരണയിലായിരുന്നു. എന്റെ ധാരണ അത്ര ശരിയായിരുന്നില്ല. ഒരു മണിക്കൂർ യാത്ര, മൂന്നു ട്രെയിൻ മാറികേറണം അവിടെയെത്താൻ. അതേസമയം സിറ്റിമുഴുവൻ കറങ്ങാൻ ഡെയിലി,വീക്കിലി ടിക്കറ്റുകൾ ലഭ്യമായിരുന്നു .അതുകൊണ്ട് തന്നെ യാത്ര കൂടുതൽ ആയിരുന്നുവെങ്കിലും അധികചിലവ് ഉണ്ടാക്കിയിരുന്നില്ല. ഒറ്റയാനായായിരുന്നു ട്രിപ്പ്‌. മാനേജിങ് ഡയറക്ടർക്ക് കൂടെ വരാൻ പ്ലാനുണ്ടായിരുന്നുവെങ്കിലും അവസാനം എന്തോ കാരണങ്ങളാൽ തടസപ്പെട്ടു.

COMPANY XIV Open Audition Male and Female Dancers | Dance/NYCആയുധധാരികളായ സെക്യൂരിറ്റി, നഗരത്തിന്റെ പലയിടങ്ങളിലും മൂന്നും നാലും പേരായി റോന്തുചുറ്റുന്നത് കാണാം. അതിനിടയിൽ തദ്ദേശീയരല്ലാത്ത, അനധികൃത തെരുവ് കച്ചവടക്കാരായ യുവാക്കൾ കയ്യിൽ സൊവനീറുകൾ (ഈഫൽ ടവറിന്റെ ചെറു മാതൃകകൾ, കീ ചെയിനുകൾ, കളിപ്പാട്ടങ്ങൾ) സാഹസികമായി വില്പന നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഈഫൽ ടവറിന്റെ താഴെ പോലും കച്ചവടം പൊടിപൊടിക്കുന്നുണ്ട്.പുലെ കോഴിയാണെന്നും ഔഫ് മുട്ടയാണെന്നും മനസിലാക്കിയത് പോലെ മോൺഷിയർ ഇക്‌ബാൽ ഇഷ്ടപെട്ടെല്ലെങ്കിലും കുറച്ച് കഷ്ടപ്പെട്ട് രണ്ടായ്ച്ചയുടെ പരിശ്രമഫലമായി ഒരു നൂറോളം വാക്കുകൾ ഹൃദിസ്ഥമാക്കിയത് യാത്രയിലുടനീളം ഉപകാരപെട്ടിരുന്നു. ലോകവിസ്മയമായ ഈഫൽ ടവറിന്റെ അടിയിൽനിന്നുമുള്ള കാഴ്ച മനുഷ്യന്റെ വിസ്മയിപ്പിക്കുന്ന കരവിരുതിന് ഉത്തമോദാഹരണമാണ്.

Eiffel-Tower-in-beautiful-night

**