കുട്ടിയുടെ പിറന്നാളിന് ആശംസ അർപ്പിച്ചാൽ ഇസ്ലാമിക വിരുദ്ധമെന്ന് ചൊറിച്ചിൽ വരുന്ന മാതാപിതാക്കൾ വായിക്കാൻ

39

ജന്മദിനാഘോഷങ്ങൾ ജീവിതത്തോടുള്ള പ്രണയ പ്രഖ്യാപനമാണ് അതിനെയും എതിർക്കുന്നവർ ജീവിതത്തെ അറു ബോറാക്കുന്നവരാണ്.അറു ബോറാക്കുന്നവർ മനസിലാക്കി വെച്ചിരിക്കുകയാണ് അവരാണ് ഈ ലോകത്തെ ലീഡ് ചെയ്യുന്നതെന്ന്, എന്തൊരു വിരോധാഭാസം. സംഘപരിവാരത്തേക്കാള്‍ അപകടകാരികാളാണ് മുസ്ലിം ഫണ്ടമെന്‍റലിസ്റ്റുകള്‍. ഒന്ന് പാട്ടുപാടിയാൽ,ബോളുകളിച്ചാൽ ആശംസ നേർന്നാൽ പായസം കുടിച്ചാൽ തുടങ്ങി സർവ്വ മേഘലകളിലും മതത്തേകൊണ്ടുവന്ന് കെട്ടി ഘോരഘോരം പ്രസംഗിച്ചും എഴുതിയും ഇസ്ലാമിന്റെ സംരക്ഷകരാവാൻ കാട്ടിലേ പോത്തുപോലും മൽസരിക്കുമ്പോൾ ഒന്നോർത്തില്ല
Image result for celebrationഇതവസാനം വന്ന് മതത്തിനുമേൽ പതിക്കുമെന്ന്, ഇന്ന് കോയ പട്ടിയേ കല്ലെറിഞ്ഞാലും കഴുതയേ പീഠിപ്പിച്ചാലും കോയമാർ ചെയ്യുന്നതൊക്കെ ഇതര മതസ്തർ ഇലാമിന്റെ ഇസ്ലാമിനുമേൽ പതിച്ചുനൽകി,അവരേ കുറ്റപ്പെടുത്താനാവില്ല,പിന്നെ ആയിശ (റ)വിന്റെ വിവാഹം എൻന്റെ അറിവുകളാണെങ്കിൽ എന്റെ മകളുടേ വിവാഹം ആഘോഷമാണ്‌,ഞാനാഘോഷിക്കേണ്ടത്‌ എന്റെ മകളുടേ വിവാഹം തന്നെയാണ്‌,അതിൽ പാട്ടുപാടുന്നുണ്ടെങ്കിൽ നബിതങ്ങളുടേ വിവാഹാഘോഷത്തിന്റേതാവേണ്ടതില്ല, മതത്തേകൊണ്ട്‌ വരിഞ്ഞുകെട്ടാത്ത ഏത്‌ മേഖലയാണിന്ന് ഒരു മുസ്ലിമിനുള്ളത്‌,പൗരോഹിത്ത്ത്തേ ഇസ്ലാം നിരോധിച്ചത്‌ ഈ ഒരാവസ്ഥയെ ഭയന്നിട്ടുകൂടിയാണ്‌, ഇന്ന് ഓരോ മുസ്ലിം വ്യക്തിയും പുരോഹിതനുമുന്നിൽ വിറങ്ങലോടേ നിന്ന് ആജ്ഞ സ്വീകരിക്കുന്നു.

Iqbal Vatakara എഴുതുന്നു

Birth Day ആഘോഷിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമണെന്ന് പഠിപ്പിക്കുന്ന ജനത. അതിനുമേൽ വാക്ക് തർക്കങ്ങളിൽ ഏർപ്പെടാൻ ആരെങ്കിലും ആഘോഷിച്ചത്, തന്റെ മകന് മകൾക്ക് ഒരു ആശംസ Image result for ANGRY MUSLIM MANഅർപ്പിച്ചത് കണ്ടാൽ ചൊറിച്ചിൽ വരുന്ന ജനത, അവർ എന്താണ് യഥാർത്ഥത്തിൽ ലോകത്തെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്.പുരാതന കാലത്തെ birthday ആഘോഷങ്ങൾ വ്യക്തമായ കലണ്ടർ ഇല്ലാത്ത കാലത്തിന്റെ പ്രശ്നങ്ങളായിരുന്നു. നമുക്കറിയാം നമ്മുടെ തൊട്ടു മുൻപ് രണ്ടോ മൂന്നോ തലമുറ പുറകോട്ട് അടിച്ചാൽ പലരുടെയും വ്യക്തമായ ജന്മദിവസം പോലും എഴുതപെടാത്ത അവസ്ഥ.എന്നു ജനിച്ചു എന്ന് മരിച്ചു, എന്നത് ഓരോ മനുഷ്യൻ ഭൂമിയിൽ എത്ര കാലം, ഏത് കാലം ജീവിച്ചു എന്നതൊക്കെ മനസിലാക്കാൻ വേണ്ടി നാം അടയാളപ്പെടുത്തുന്നതാണ്

മനുഷ്യർ ഒരു വേർതിരിവുമില്ലാതെ, ആണ്ണും പെണ്ണും, അവരുടെ ഈ ലോകത്തെ വരവിനെ ആഘോഷിക്കുന്നത് എവിടെയാണ് എന്തെങ്കിലും വിവേചനങ്ങൾ സൃഷ്ടിക്കുന്നത്. പഴയ കാല birthday കൾ പല വിവേചനങ്ങളും ഉണ്ടാക്കുന്നതായിരുന്നു. സമൂഹത്തിൽ വിവേചനങ്ങൾ ഉണ്ടാക്കുന്ന തരം ആചാരങ്ങളെ നമുക്ക് ആ ഒറ്റ കാര്യം മുൻ നിർത്തി വേണമെങ്കിൽ എതിർക്കാം. ആധുനിക ലോകവും, മനുഷ്യരുടെ ജീവിതവും ആഘോഷങ്ങളുമെല്ലാമായി അഭേദ്യമായ ബന്ധമുണ്ട്.ഇന്നത്തെ തരം birth day കേക്കുകൾ ഉണ്ടാക്കുന്നത് ഇൻഡസ്ട്രിയൽ വിപ്ലവാനന്തരമാണ്. ഇന്ന് കേരളത്തിൽ പതിനായിരകണക്കിന് ബേക്കറികൾ ഉണ്ട്. അവരുടെയൊക്കെ കടകളിൽ നിത്യേനയെന്നോണം കച്ചവടം നടക്കുന്ന ഒരു വിഷയമാണ് birthday കേക്കുകളും, അതിനോട് അനുബന്ധിച്ച ചോക്ലേറ്റ് വിൽപ്പനയും.
വ്യാപാരം, വ്യവസായം, ഇതൊക്കെ സമൂഹത്തിൽ തൊഴിൽ, വരുമാനം, ആളുകളുടെ ഉപജീവനം എന്നിവയൊക്കെയായി ബന്ധപെട്ടു കിടക്കുന്ന കാര്യങ്ങളാണ്.

കോടിക്കണക്കിനു ജനങ്ങളാണ് ഭൂമിയിൽ ജീവിച്ചുകൊണ്ടിരിക്കുന്നത്, ഒരു 70 കൊല്ലം മുൻപ് ഇന്നിന്റെ പകുതി ജനങ്ങളെ ലോകത്ത് ഉണ്ടായിരുന്നുള്ളൂ, അടുത്ത ഏതാനും വർഷങ്ങൾ കഴിഞ്ഞാൽ നാം ആയിരം കോടിയിൽ എത്തും.ഫോട്ടോ ഹറാം, മ്യൂസിക് ഹറാം , സിനിമ ഹറാം , ബർത്ഡേ ഹറാം എന്നൊക്കെയുള്ള അസംബന്ധ നാടകങ്ങൾ നിർത്തിവെക്കുക, എല്ലാത്തിന്റെയും പോസിറ്റീവ് മാതൃകകൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുക. ഒരു കൂട്ടർ കുട്ടികളെ ഉണ്ടാക്കുന്നവരും , മറ്റൊരു കൂട്ടർ എല്ലാവരും ഒന്നിച്ചു ജീവിച്ചുപോവുക എന്നതിന് വേണ്ടി പരീക്ഷണങ്ങളിൽ ഏർപ്പെടുന്നവരുമെല്ല ആകേണ്ടത്.