പ്രതിസന്ധി മാറി സുരക്ഷിതത്വം ഉണ്ടാവണമെങ്കിൽ ഇന്നത്തെ അവസ്ഥയിൽ ആബാലവൃദ്ധം ജനങ്ങൾക്കും അത് വന്ന് പോകേണ്ടി വരുമത്രെ

52

Iqbal Vatakara

രോഗം ബാധിച്ചവരിൽ 5% ഭൂമിയിൽ നിന്നും വിട്ടുപോവേണ്ടി വരുന്ന ഒരു കണക്കാണ് താഴെ നമുക്ക് കാണേണ്ടിവരുന്നത്. കുറച്ചുദിവസങ്ങളായി ആ പാറ്റേൺ അഞ്ചു ശതമാനത്തിൽ തന്നെയാണ്. മാരകമായി രോഗം ബാധിക്കുന്നത് 5% മത്തെയാണ്. യു എൻ പ്രതിനിധിയുടെ ഭാഷയിൽ കോവിഡ് പ്രതിസന്ധി മാറി സുരക്ഷിതത്വം ഉണ്ടാവണമെങ്കിൽ ഇന്നത്തെ അവസ്ഥയിൽ ആബാലവൃദ്ധം ജനങ്ങൾക്കും അത് വന്ന് പോകേണ്ടി വരും .രോഗം വ്യാപിക്കുന്നതിനനുസരിച്ചു പല രൂപത്തിലുള്ള പ്രതിസന്ധികൾ ലോകം അഭിമുഖീകരിക്കേണ്ടി വരും. ഒന്നാമത്തെ പ്രതിസന്ധി ആരോഗ്യമേഖലയിലുള്ള സുരക്ഷിതത്വം പ്രശ്നമാകുന്നതാണ്.

അയർലണ്ട് പ്രധാനമന്ത്രി ആഴ്ചയിൽ ഒരു ദിവസം ഡോക്ടറുടെ കുപ്പായവുമണിയാൻ തീരുമാനിച്ചിരിക്കുന്നു. പല വിഷയങ്ങളും മുൻകൂട്ടി കാണുകയും, അതിന് അനുസരിച്ച മുൻകരുതലുകൾ എടുക്കുകയും ചെയ്യുമ്പോൾ രോഗ വ്യാപനം കുറക്കാനും, രോഗം പടരുന്നതിന്റെ കാലം നമുക്ക് മാനേജ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു ടൈം ഫ്രെയിമിനകത്ത് കൊണ്ട് വരാനും സാധിക്കും എന്നതാണ് ഇന്ന് നമുക്ക് സാധ്യമാവുക. അഞ്ചു ശതമാനം മരണ തോതിനെ 0.5 ൽ തായെ ആക്കി നിർത്താൻ നമുക്ക് ചെയ്യാനുള്ളത് ഭീതിക്ക് അടിമപ്പെടാതെ പരസ്പരം ഭീതി പടർത്താതെ കൊവിഡിനെ കുറച്ചു കൂടെ മാന്യനാക്കി നിർത്തി കൃത്യമായ സോഷ്യൽ ഡിസ്റ്റൻസിങ് നിലനിർത്തി, പകർച്ച വ്യാധിയെ മാന്യതയോടുകൂടി, അതിനെ പട്ടിണി മരണമുണ്ടാക്കാനുമനുവദിക്കാതെ കൃത്യമായ പരിധികൾ വെച്ചുകൊണ്ട് വ്യാപാരവും വ്യവസായവുമൊക്കെ നടത്തി കാണിച്ചുകൊണ്ടാണ് . ഓടിയൊളിക്കുന്നതിലല്ല, സധൈര്യം പ്രശ്നത്തെ അതിന്റെ എല്ലാ വശങ്ങളും പഠിച്ചു പ്രായോഗികമായി ബാലൻസ് ചെയ്തു നീങ്ങുന്ന ഒരു സാഹചര്യമാണ് നാം ഉണ്ടാക്കി എടുക്കേണ്ടത്.