എല്ലാർക്കും ലാഭം, കർഷകന് മാത്രം നഷ്ടം, ഈ ഗതികേട് ഇന്ത്യയിൽ മാത്രമായിരിക്കും

50

Iqbal Vatakara

1.3 മില്യൺ ടൺ അരിയാണ് ഒരു വർഷം സൗദി മാത്രം ഇറക്കുമതി ചെയ്യുന്നത്.അതിന്റെ 65% എന്നു പറഞ്ഞാൽ 8.4 ലക്ഷം ടൺ അരി എക്സ്പോർട്ട് ചെയ്യുന്നത് ഇന്ത്യയും. ഇതൊന്നു കണ്ടെയ്നറിലേക്ക് മാറ്റിയാൽ ഓരോ മാസവും 3000 കണ്ടെയ്നർ വീതം അവിടെത്തേക്ക് മാത്രം, മുദ്ര പോർട്ടിൽ നിന്നോ നവഷേവയിൽ നിന്നോ കയറിപോവുന്നുണ്ട്.

സൗദിയിലെ അരിയുടെ രാജാവായ ബാബാക്കറിന് ഡൽഹിയിൽ ഓഫീസുണ്ട്. അതുപോലെ തന്നെ മറ്റു ശക്തരായ പലർക്കും ഓഫീസുണ്ട്. ഡൽഹിയുടെ സമീപപ്രദേശങ്ങൾ കേന്ദ്രീകരിച്ചു നൂറുകണക്കിന് അത്യാധുനിക അരിമിലുകൾ നിലവിലുണ്ട്. ഈ വ്യപാരങ്ങളെ സുശക്തമായി കോ ഓർഡിനേറ്റ് ചെയ്യാൻ apeda എന്ന സർക്കാർ സംവിധാനമുണ്ട്.ട്രെഡിങ്ങിന് പുറമെ ഇന്ത്യ നൂറുകണക്കിന് ബ്രാൻഡ് റൈസ് ആഗോളാടിസ്ഥാനത്തിൽ തന്നെ കച്ചവടം ചെയ്യുന്നുണ്ട്.അദാനി ഇതിൽ വളരെ ചെറിയ ഒരു കളിക്കാരൻ മാത്രമാണ്.

യഥാർത്ഥത്തിൽ ഈ രംഗം ശുദ്ധീകരിക്കേണ്ടതുണ്ട്. പക്ഷെ അതു കുത്തകളുടെ തലയിൽ കർഷകരുടെ തല വെച്ചുകൊടുത്തുകൊണ്ടല്ല. വിളകൾ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന, അവർക്ക് വേണ്ട മൂലധനം പലിശ രഹിതമായി ലഭ്യമാക്കുന്ന ഇടനിലക്കാരാൽ വഞ്ചിക്കപ്പെടാതിരിക്കാൻ കർക്കശമായ നിയമ വ്യവസ്ഥയും നിയമസഹായവും ലഭിക്കുന്ന, അവരുടെ പണത്തിനു വേണ്ടി മില്ലറുടെ വാതിലിൽ കെട്ടികിടക്കുന്ന അവസ്ഥ ഇല്ലാതാക്കാൻ ഉപകരിക്കുന്ന സംവിധാനങ്ങളാണ് യഥാർത്ഥത്തിൽ സർക്കാർ ഒരുക്കേണ്ടത്.