പറഞ്ഞുകേൾക്കുന്നത് ശരിയാണെങ്കിൽ കലാപങ്ങൾ നടന്നിരിക്കുന്നത് ആപ്പ് തോറ്റിടങ്ങളിലാണ്

0
162

Iqbal Vatakara

കെജ്രിയുടെ വഴികൾ വ്യത്യസ്തങ്ങളാണ്. നാം ചിന്തിക്കുന്നത്പോലെ ഭരിക്കാൻ തയ്യാറാവുന്നവനല്ല അദ്ദേഹം . കൂടെ കൂടിയ പലരും തെറ്റിപ്പോയിട്ടുണ്ട്. ലോകം ഓരോരുത്തരും കാണുന്നത് അവരവരുടെ കണ്ണിലൂടെയാണ്. അതുകൊണ്ട് തന്നെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പ്രക്ഷോഭത്തിന് രൂപംകൊടുത്ത അണ്ണാഹസാരെയെ മാറ്റിനിർത്തികൊണ്ടാണ് ആപ്പ് രൂപമെടുത്തത്.
ആദ്യത്തെ അറിയപ്പെടുന്ന നേതാക്കളായ കിരൺബേദിയും, ഷാസിയ ഇൽമിയുമൊക്കെ ബി ജെ പ്പിയിലേക്ക് വണ്ടികയറി, യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും തെറ്റിപിരിഞ്ഞു. യോഗേന്ദ്ര മറ്റൊരു സംഘടനയുണ്ടാക്കി .ഒരു കവിതക്കാരൻ സുഹൃത്തും ആളെ കയ്യിലെടുക്കുന്ന പ്രകൃതക്കാരനുമായ കുമാർ വിശ്വാസ് പോലും അരവിന്ദിനോട് തെറ്റിപിരിഞ്ഞു.

ഇതൊക്കെയായിട്ടും ദൽഹി മൂന്നാം തവണയും ബി ജെ പിയുടെ മുന്നൂറു എം പി മാർ ഗോദയിൽ രംഗത്തിറങ്ങിയിട്ടും അരവിന്ദ് ദൽഹി വീണ്ടു തന്റെ ശക്തമായ കോട്ടയായി തന്നെ നിലനിർത്തി.
പറഞ്ഞുകേൾക്കുന്നത് ശരിയാണെങ്കിൽ കലാപങ്ങൾ നടന്നിരിക്കുന്നത് ആപ്പ് തോറ്റിടങ്ങളിലാണ്.
യഥാർത്ഥത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കലാപം എന്ന് പേരിടാൻ പറ്റില്ല. അത് കൃത്യമായി പ്രോഗ്രാം ചെയ്ത, ആളുകളെ പുറത്തും നിന്നും എത്തിച്ച ഭീകരമായ പ്രോഗ്രാമുകൾ മാത്രമാണ്. കെജ്രി നവീകരിച്ച സ്കൂളുകൾ പോലും അവർ തകർത്തിട്ടുണ്ട് .അതിനെ കലാപം തടയാനുള്ള സമാധാന മോഡലിൽ തടയാനുമാവില്ല.

കെജ്രി ഹിന്ദുമത ഭക്തനാണ്. ഹനുമാൻ സ്ത്രോത്രങ്ങൾ ഉരുവിടുന്ന ഒരു വിശ്വാസിയാണ്. അത് കരുതി മറ്റു വിശ്വാസങ്ങളെ അധിക്ഷേപ്പിക്കുന്നവനല്ല. ദൽഹി ഭരണം പല നിയന്ത്രണങ്ങൾക്കും വിധേയമാണ്. കേന്ദ്രത്തിനു പല രൂപത്തിൽ കുത്തിതിരിപ്പുണ്ടാക്കാം. അതൊക്കെ കെജ്‌രിവാളിന്റെ വീഴ്ചയായി അപ്പുറം അവതരിപ്പിക്കുകയും ചെയ്യാം. അതിൽ തന്നെ കുരുക്കുന്ന നിലപാടിനൊന്നും തന്നെ കെജ്രി തലവെച്ചുകൊടുക്കുകയില്ല. ഇന്ത്യയിലെ പ്രശ്നങ്ങൾ മാറ്റാൻ കെജ്രിയുടെ കയ്യിൽ മാജിക്ക് ദണ്ടൊന്നുമില്ല, അവസരവാദികളായ രാഷ്ട്രീയക്കാരും, വർഗ്ഗീയവാദികളും, നേതൃത്വമോഹികളും, അപക്വത കാണിക്കുന്ന മെമ്പർമാരുമെല്ലാം ആപ്പിലേക്ക് കടന്നു വരാം.

കുറച്ചു മുൻപോട്ട് പോവുമ്പോ മാത്രമേ അവരുടെ ദാമ്പത്യം എന്തിനായിരുന്നു എന്ന് മനസ്സിലാവൂ. അപ്പൊ എടുത്തു കളയേണ്ടതാണെകിൽ കളയേണ്ടി വരും, നടപടികൾക്ക് വിധേയമാക്കേണ്ടതാണെങ്കിൽ അങ്ങനെ. കന്നഹായ കുമാറും ഉമർ ഖാലിദുമൊക്കെ പ്രക്ഷോഭങ്ങളുടെ ഓരോ ഐക്കണുകളാണ്, അവർക്കെതിരെ പലരൂപത്തിലുള്ള കേസുകൾ വന്നേക്കാം.
ഷാഹിൻ ബാഗ് പ്രക്ഷോഭകാരികളുടെ പ്രതിഷേധത്തിന്റെ ഒരു സ്റ്റേജ് ആണെങ്കിലും മാസങ്ങളൊളം ഒരിടത്ത് അത്തരത്തിൽ തമ്പടിക്കുന്നത് വർഗ്ഗീയത രൂക്ഷമാവാനാണ് ഉപകരിക്കുക. പ്രതിഷേധങ്ങൾക്ക് കൃത്യമായ നേതൃത്വമില്ലാത്തതാണ് ഇത്തരം അവസ്ഥക്ക് കാരണം. ആരെങ്ങനെ വർഗ്ഗീയതക്ക് മൂർച്ചകൂട്ടിയാലും അതൊക്ക കലാപങ്ങൾക്ക് വഴിമരുന്നിടും.