ഇസ്രയേൽ – ഇറാൻ പോര് മുറുകുന്നു കാര്യങ്ങൾ വഷളാകുന്നു

John G John

ഇതുവരെ ഇറാന്റെ കൂലി തല്ലുകാരായ ഹമ്മാസിനെ കൊണ്ടും ഹുത്തികളെ കൊണ്ടും ഹിസ്ബുള്ളയെ കൊണ്ടും ആവുന്നത്ര പണിഞ്ഞു നോക്കിയ ശേഷമാണ് ഇപ്പോൾ ഇറാൻ നേരിട്ട് കളത്തിൽ ഇറങ്ങുന്നത്. ഒരുപക്ഷേ ഇസ്രയേലും അമേരിക്കയും നാളുകൾ കൊണ്ട് കാത്തിരുന്ന ആ ഒരു നിമിഷം മിക്കവാറും ഇറാൻ തന്നെ കൊണ്ടു കൊടുക്കും എന്ന് തോന്നുന്നു.

ഇറാന്റെ സ്വപ്നമായ ന്യൂക്ലിയർ ബോംബിലേക്ക് അടുക്കുവാൻ അല്പം കൂടി സമയം ബാക്കിയുണ്ട് എന്നൊക്കെയുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. അനേകം വർഷങ്ങളായി ഇസ്രയേലിനെ തീർക്കും എന്നും, ഭുമുഖത്തുനിന്നും ഉന്മൂലനം ചെയ്യും എന്നും ഭീഷണി മുഴക്കിക്കൊണ്ട് നിൽക്കുന്ന ഇറാന്റെ ന്യൂക്ലിയർ റിയാക്ടറുകൾ അടങ്ങുന്ന ഭൂഗർഭ നിലയങ്ങൾ അമേരിക്കയും ഇസ്രയേലും ബോംബ് ചെയ്യുവാൻ തക്കതായ ഒരു കാരണം നോക്കിയിരിക്കുകയാണ്.

അതുമാത്രമല്ല 1979 ൽ ഇറാനിലുള്ള അമേരിക്കൻ എംബസി പിടിച്ചെടുത്ത് അൻപത്തി രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെ 444 ദിവസം ബന്ദിയാക്കി വെച്ച ആ ഒരു പഴയ കണക്കുകൂടി അമേരിക്കയ്ക്ക് തീർക്കുവാൻ ഉണ്ട്. അവിടെ മാത്രമാണ് അമേരിക്ക ഒരു രാജ്യത്തോട് താൽക്കാലികമായി അടിയറവ് വച്ചത്.രക്ഷപ്പെടുത്തൽ ശ്രമത്തിന്റെ ഭാഗമായി അമേരിക്കയുടെ ഹെലികോപ്റ്റർ മറ്റൊരു ചരക്ക് വിമാനത്തിൽ ഇടിച്ച് 8 അമേരിക്കൻ പട്ടാളക്കാർ മരണമടയുകയും ചെയ്തു..

അതുകൊണ്ട് അമേരിക്കയും ഇസ്രയേലും വീണു കിട്ടുന്ന ഒരു അവസരം ഒരിക്കലും പാഴാക്കുമെന്ന് കരുതുന്നില്ല. അതുമാത്രമല്ല മറ്റ് അറബ് രാജ്യങ്ങൾക്കും ഇറാൻ ഇന്ന് ഒരു ഭീഷണിയായി വളർന്നു കഴിഞ്ഞിരിക്കുന്നു. അതിനാൽ ഇറാന്റെ സൈനികശക്തി തകർക്കേണ്ടത് അവരുടെയും ഒരു ആവശ്യമായതിനാൽ രഹസ്യമായ ധാരണ ഉണ്ടാവുമെന്ന് കരുതുന്നു.

ഇറാൻ കുറേ നാളുകളായി പശ്ചിമേഷ്യയിൽ അസ്വസ്ഥത ഉണ്ടാക്കുകയും തങ്ങളുടെ പ്രോക്സികൾ ആയി പ്രവർത്തിക്കുന്നവരെ കൊണ്ട് മറ്റു രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ഇസ്രയേലിന് വല്ലാത്ത തലവേദനയും ആയി മാറിയ സാഹചര്യത്തിൽ, ഇറാന്റെ ചെറിയ ഒരു നീക്കം മതി കാര്യങ്ങൾ മാറിമറിയാൻ.
അങ്ങനെ സംഭവിക്കുകയാണെങ്കിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്തമായ ആക്രമണം ഇറാന്റെ ന്യൂക്ലിയർ റിയാക്ടറുകളിലും പവർ പ്ലാന്റുകളും, ഓയിൽ റിഫൈനറികളും തകർക്കും എന്നതിൽ യാതൊരു സംശയവുമില്ല.

ഇറാനിൽ ഉള്ള മതപുരോഹിത ഗവൺമെന്റിനെ എതിർക്കുന്ന ശക്തികളും മറ്റു വിഘടന വാദ ശക്തികളും ഒക്കെ അകത്തുനിന്നും മറ്റു പ്രയാസങ്ങൾ ഉണ്ടാക്കുവാനുമുള്ള സാധ്യതയും ഏറെയുണ്ട്.
എന്തായാലും ഇറാൻ നേരിട്ട് ഇസ്രയേലിനെ എന്തെങ്കിലും രീതിയിൽ അറ്റാക്ക് ചെയ്യുകയാണെങ്കിൽ ഇറാന്റെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനമാകും എന്ന് തന്നെ പറയാം.

ഞങ്ങൾ ഇപ്പോൾ അടിക്കും 24 മണിക്കൂറിനകം അടിക്കും 48 മണിക്കൂർ, 72 മണിക്കൂർ എന്നൊക്കെ പറഞ്ഞുകൊണ്ട് ഇരിക്കുന്നതല്ലാതെ ഇറാൻ ചാടിക്കയറി എന്തെങ്കിലും ഒരു വിഡ്ഢിത്തരം കാണിക്കും എന്ന് കരുതുന്നില്ല മറിച്ച് കൂലി പട്ടാളത്തെ വെച്ച് എന്തെങ്കിലുമൊക്കെ ചെയ്യുവാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യും എന്നതാണ് പ്രായോഗികമായി ചിന്തിച്ചാൽ കിട്ടുന്ന ഉത്തരം..
You May Also Like

1500 പേർ മരിച്ച ടൈറ്റാനിക് ദുരന്തമാണ് ഏറ്റവും വലിയ കപ്പലപകടം എന്ന് കരുതുന്നവർ വായിച്ചിരിക്കാൻ, 9,400 പേർ മരിച്ച നിങ്ങളെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കപ്പലപകടം

വിൽഹെം ഗസ്റ്റ്ലോഫ് : ഏറ്റവും വലിയ കപ്പൽ ദുരന്തം Sreekala Prasad ഏറ്റവും പ്രശസ്തമായ കപ്പൽ…

എന്താണ് ഗ്രൗണ്ട് സീറോ ? നാഗസാക്കിയിലെ ഗ്രൗണ്ട് സീറോ

അന്തരീക്ഷത്തില്‍ അണുബോംബ്‌ പൊട്ടിയതിനുനേരെ താഴെയുള്ള പ്രദേശത്തെ സൂചിപ്പിക്കുന്ന വാക്കാണ് ഗ്രൗണ്ട് സീറോ

റഷ്യയുടെ വജ്രായുധം അവാൻഗാർഡ് മിസൈൽ

റഷ്യയുടെ വജ്രായുധം അവാൻഗാർഡ് മിസൈൽ Shanavas S Oskar ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനിക…

ഇസ്രെയേലും കൃത്രിമ ബുദ്ധിയും യുദ്ധ വിജയവും

ഇസ്രെയേലും കൃത്രിമ ബുദ്ധിയും യുദ്ധ വിജയവും Shanavas S Oskar കൃതിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ…