സങ്കീർണ്ണമാകുന്ന ഇറാൻ പ്രശ്നത്തിൽ കേരളത്തിലെ സുന്നിമുസ്ലിങ്ങൾ ആർക്കൊപ്പമായിരിക്കും…?

94

പൗരത്വസംബന്ധിയായ വിഷയങ്ങൾ കത്തിക്കാളിനിൽക്കുന്ന സമയം ആയിട്ടുകൂടി, ആസന്നമായ ഇറാൻ വിഷയത്തിൽ ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ വിശിഷ്യാ കേരളീയ മുസ്ലിങ്ങളുടെ പിന്തുണയും ആർജ്ജവവും നേടിയെടുക്കാൻ ഇറാൻ ഭരണകൂടത്തിന്‌ സാധിച്ചില്ലെന്നത് ഈ സന്ദർഭത്തിൽ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

ഇറാനിന്റെ പെരിൽ ഇനിയൊരു മഹായുദ്ധമുണ്ടാകുന്നതോടെ ലോകാവസാനം സംഭവിക്കുമെന്നൊമൊക്കെ സമകാലീന മാധ്യമങ്ങൾ പ്രചരിപ്പിച്ചിട്ടുപോലും അർഹമായ തരത്തിലുള്ള പിന്തുണയോ സ്വാധീനമോ ഇറാനിയൻ ഭരണകൂടത്തിന്‌ ഇന്ത്യൻ സമൂഹത്തിൽ വിശിഷ്യാ കേരളീയ മനസ്സുകളിൽ നേടിയെടുക്കാൻ സാധിച്ചിട്ടില്ലായെന്നത് പ്രത്യേകം ശ്രദ്ദേയമാണ്‌. ഒരു മഹായുദ്ധമുണ്ടായാൽ ഇന്ത്യൻ സമൂഹം ആർക്കൊപ്പമാകും നിലയുറപ്പിക്കുകയെന്ന ചോദ്യം പ്രത്യെക നിരീക്ഷണങ്ങൾ അർഹിക്കുന്നു.

വിശ്വാസപരമായും ആചാരപരമായും ഏറെ വൈരുദ്ധ്യങ്ങളും തീവ്രതകളും നിറഞ്ഞതാണ്‌ ഇറാനിലെ ഷിയാ/ഇസ്നാ അഷ്രി ഭരണകൂടം. പേരിൽ നാമമാത്ര മുസ്ലിങ്ങൾ ആണെങ്കിലും അകത്തേക്ക് കടന്നുചെന്നാൽ ഇസ്ലാമിന്റെ ഏഴയലത്ത് പറയാൻ സാധിക്കാത്ത വൈരുദ്യങ്ങളും ആചാരങ്ങളും ഷിയാക്കൾ പുലർത്തിവരുന്നു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന ഷിയാക്കളുടെ ആചാര/നടപടികൾ ഇതിന്റെ ഭാഗമാണ്‌.

പ്രവാചകൻ മുഹമ്മദ് നബിയെക്കാളും മരുമകൻ അലിയാർക്കും പ്രവാചക പുത്രി ഫാത്തിമക്കും പേരമക്കൾ ഹസനും ഹുസൈനും സ്ഥാനം കൽപ്പിക്കുകയും ഇവരുമായി ബന്ധമില്ലാത്ത പലതും ഇസ്ലാമിന്റെപേരിൽ ഉയർത്തിക്കാട്ടുകയും ചെയ്യുന്നുവെന്നതാണ്‌ ഷിയാ മതത്തിന്റെ അടിത്തറ.

ഷിയാക്കൾ അല്ലാത്തവരെ അടിസ്ഥാനപരമായി കാനേഷുമാരി മുസ്ലിങ്ങളുടെ പരിഗണനപോലും നൽകാൻ ഷിയാക്കൾ തയ്യാറാകുന്നില്ലെന്നത് കേവലം പാഴ്വാക്കുകൾ ആണെന്ന് കരുതേണ്ടതില്ല. ഇറാനിലെ മതന്യൂനപക്ഷങ്ങൾ അവിടുത്തെ സുന്നി വിശ്വാസികളായ യധാർത്ഥ മുസ്ലിങ്ങളാണ്‌. അവരെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്നതിൽ ഏറെ ആനന്ദിക്കുന്നവാണ്‌ അവിടുത്തെ ആത്മീയ നേത്രുത്വം. ഖലീഫമായ ഉമർ, ഉസ്മാൻ, അബൂബക്കർ തുടങ്ങിയ പ്രമുഖരുടെ പേരുകൾ ഇട്ടതിന്റെ പേരിൽ ബർത്ത് സർട്ടുഫിക്കറ്റ് പോലും നിഷേധിക്കപ്പെടുന്നവരാണ്‌ ഇറാനിലെ സുന്നി മുസ്ലിം സമൂഹം. എന്നാൽ വിരലെണ്ണാവുന്ന യഹൂദ സമൂഹം സകലമാന സ്വാതന്ത്ര്യങ്ങളും അനുഭവിച്ചുകൊണ്ട് തഴച്ചുവളരുന്ന കാഴ്ചയും കാണാതിരുന്നുകൂടാ.

ബാബരി മസ്ജിദ് പ്രശനം ഉൾപ്പെടെയുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ ഇന്ത്യയിലെ ഷിയാ സമൂഹത്തെ സുന്നിവിരുദ്ധചേരിയിൽ ഒറ്റക്കെട്ടായി അണിനിരത്താൻ ബിജെപി യിലെ മുഖ്താർ അബ്ബാസ് നഖുവിക്ക് സാധിച്ചിട്ടുണ്ട്. മുസ്ലിം വ്യക്തിനിയമ ബോർഡ് ഉൾപ്പെടെയുള്ള പ്രമുഖ സമിതികളെ ചിഹ്നഭിന്ന മാക്കുന്നതിലും അതിലെല്ലാം മോദി അനുകൂലികളെ സൃഷ്ടിച്ചെടുക്കുന്നതിലും വിരലെണ്ണാവുന്ന ബിജെപി ദേശീയ മുസ്ലിങ്ങൾക്ക് സാധിച്ചത് കാണാതിരുന്നുകൂടാ.

നിലവിലെ പൗരത്വ സംബന്ധമായ വിഷയങ്ങളിലും ഇന്ത്യയിലെ ഷിയാ നേതാക്കളോ അവരുടെ ഏതെങ്കിലും സഭകളോ പ്രതികരിച്ചിട്ടില്ല. യു.പി. ആളൂമാറി പോലീസ് മർദ്ദനത്തിനിരയായ ഷിയാ മൗലാനയുടെ വിഷയത്തിൽ മാത്രമാണ്‌ മുഖ്താർ ആബ്ബാസ് നഖുവി ഇടപെട്ടതെന്ന് ആർക്കാണ്‌ അറിവില്ലാത്തത്.

ചുരുക്കത്തിൽ ഷിയാക്കൾ അല്ലാത്തവരുടെ വിഷയത്തിൽ എന്തെങ്കിലും സമ്മർദ്ധം ചെലുത്താനോ മറ്റോ ഷിയാക്കളുടെ സാന്നിധ്യം ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ലെന്ന ബോധം കേരളീയ മുസ്ലിങ്ങൾക്ക് വ്യക്തമായുള്ളതിനാൽ സങ്കീർണ്ണമായ ഇറാൻ പ്രശ്നത്തിൽ ആരൊക്കെ ഉലക്കമുക്കിയെഴുതിയാലും കേരളത്തിലെ സുന്നി മുസ്ലിം സമൂഹത്തിന്റെ മനസ്സ് എന്നും ഇറാൻ വിരുദ്ധ ചേരിയിലായിരിക്കുമെന്നതിൽ ഇരുപക്ഷമില്ല.

https://wp.me/p4AqFY-14WX