Aswin Sanoop
നടന്‍ എന്ന നിലയില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുള്ള നടന്‍ ആണ് ജോജു ജോര്‍ജ്. അദ്ദേഹം ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇരട്ട. പേര് പോലെ തന്നെ ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. അവരുടെ ചെറുപ്പത്തില്‍ സംഭവിച്ചിട്ടുള്ള ഒരു സംഭവവും അതിനെ തുടര്‍ന്ന്‍ രണ്ടുപേരുടെയും ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും ഒക്കെ പറഞ്ഞു പോകുന്നുണ്ട് ചിത്രം. നോണ്‍ ലീനിയര്‍ സ്വഭാവത്തില്‍ കഥപറയുന്ന ഇരട്ട ഒരു ഇന്‍വെസ്റ്റഗേഷന്‍ ത്രില്ലര്‍ ആണ്. ചിത്രത്തിന്‍റെ കഥയെപറ്റി കൂടുതല്‍ പറഞ്ഞാല്‍ സ്പോയിലര്‍ ആയിപ്പോകുന്നതുകൊണ്ട് പറയുന്നില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗംഭീര സിനിമ.
ഒരു പോലീസ് സ്റെഷനും അവിടെ വെച്ച് നടക്കുന്ന ഒരു കൊലപാതകവും ആണ് ഇരട്ടയുടെ തുടക്കം. പിന്നീട് അങ്ങോട്ട് അതിന്‍റെ അന്വേഷണം ആണ് ചിത്രത്തില്‍ ഉടനീളം. ഒരിക്കലും ഊഹിക്കാന്‍ പറ്റാത്ത ഒരു ക്ലൈമാക്സ് ആണ് ഇരട്ടയുടെ പ്രധാന സവിശേഷത. മികച്ച തിരക്കഥയും സംവിധാന മികവും കൊണ്ട് ഇരട്ട പ്രേക്ഷനിലെക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലുന്നു. പടം കണ്ട് ഇറങ്ങിയതിനു ശേഷവും അതിലെ കഥാപാത്രങ്ങള്‍ മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകാത്ത ഒരു അവസ്ഥയാണ് ഇരട്ട കണ്ട് ഇറങ്ങിയപ്പോള്‍ ഉണ്ടായത്. ജോജു ജോര്‍ജിന്‍റെ അസാധ്യ പ്രകടനം എന്നെ പറയാന്‍ പറ്റൂ. അത്ര മനോഹരമായിട്ടാണ് ജോജു രണ്ടു വേഷങ്ങളും ചെയ്തിരിക്കുന്നത്. രൂപത്തില്‍ മാത്രമാണ് കഥാപാത്രങ്ങള്‍ തമ്മില്‍ സാദൃശ്യം. സഹോദരന്‍മാരായ വിനോദ്, പ്രമോദ് എന്നീ കഥാപാത്രങ്ങളെ ഓരോ ഫ്രൈമിലും വ്യത്യസ്തമാക്കാന്‍ ജോജുവിന് സാധിക്കുന്നുണ്ട്.
ജെയ്ക്സ് ബിജോയുടെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് നല്‍കുന്ന ഫീല്‍ ഒന്ന് വേറെ തന്നെയാണ്. ക്യാമറ, എഡിറ്റിംഗ് വിഭാഗങ്ങളും മികച്ചു നിന്നു. ജോജു സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഒപ്പം അഭിനയിച്ചവരും അവരുടെ റോളുകള്‍ ഭംഗിയാക്കി. അഞ്ജലി, ശ്രീകാന്ത് മുരളി, സാബു മോന്‍ തുടങ്ങിയവര്‍ മികച്ചു നിന്നപ്പോള്‍ ശ്രിന്ദ ചെയ്ത ക്യാരക്ടര്‍ മാത്രം അത്ര നന്നായി തോന്നിയില്ല. ജോജുവിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളിലേക്ക് ചേര്‍ത്തുവെക്കാന്‍ പറ്റിയ ചിത്രം തന്നെയാണ് ഇരട്ട. എന്നിലെ പ്രേക്ഷകനെ നൂറു ശതമാനം തൃപ്തിപ്പെടുത്തിയ ചിത്രം.