ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിൽ ജോജുവിന്റെ ഇതുവരെ കാണാത്ത വേഷമാണെന്ന് പ്രേക്ഷകർ അവകാശപ്പെടുന്നു. നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു അംഗീകാരങ്ങൾ കൈപ്പറ്റിയ രോഹിത് എം ജി കൃഷ്ണൻ ആണ് ‘ഇരട്ട’ സംവിധാനം ചെയുന്നത് . അപ്പു പാത്തു പ്രൊഡക്ഷൻഹൗസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി, എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ. വളരെ നല്ല സിനിമയെന്നാണ് പ്രകാഹ്‌സാകാർ സിനിമയെ വിലയിരുത്തുന്നത്. ഏറെക്കാലത്തിനു ശേഷമാണ് ഒന്നിച്ചു റിലീസ് ചെയ്ത ചിത്രങ്ങൾ എല്ലാം നല്ല അഭിപ്രായം നേടുന്നത്. ‘ഇരട്ട’യെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായങ്ങൾ വായിക്കാം.
Aswin Rj
മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മ്മാണ പങ്കാളി ആവുന്ന ചിത്രം. ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ഇരട്ട. ട്രൈലെര്‍ കണ്ടപ്പോഴേ ചിത്രം കാണണം എന്ന് ഉറപ്പിച്ചതാണ്. അതുകൊണ്ട് ആദ്യ ഷോയ്ക്ക് തന്നെ കാണാന്‍ കയറി. പ്രതീക്ഷ തെറ്റിയില്ല. ജോജുവിന്‍റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്, നല്ല തിരക്കഥ, പശ്ചാത്തല സംഗീതം എല്ലാംകൊണ്ടും ചിത്രം മികച്ച നിലവാരം പുലര്‍ത്തി.പതിഞ്ഞ താളത്തില്‍ ആണ് ആദ്യം മുതല്‍ അവസാനം വരെ ചിത്രത്തിന്‍റെ പോക്ക്. പക്ഷെ ഒരിടത്തും പ്രേക്ഷകന്‍റെ ക്ഷമയെ പരീക്ഷിക്കുന്നില്ല ചിത്രം. ഇമോഷണല്‍ രംഗങ്ങളാല്‍ സമ്പന്നമായ തിരക്കഥയെ അതിന്‍റെ സത്ത് നഷ്ട്ടപ്പെടുത്താതെ ആവിഷ്ക്കരിക്കുന്നതില്‍ രോഹിത് എം ജി കൃഷ്ണന്‍ എന്നാ സംവിധായകന്‍ നൂറു ശതമാനം വിജയിച്ചു. ഓരോ സീനും ബില്‍ഡ് ചെയ്ത് കൊണ്ടുവന്ന് അതേ താളത്തില്‍ തന്നെ ക്ലൈമാക്സ് പറഞ്ഞു തീര്‍ത്തു. ക്ലൈമാക്സ് ആണ് ചിത്രത്തിന്‍റെ നട്ടെല്ല്. ഇരട്ട എന്ന പേരിനോട് നൂറു ശതമാനം നീതിപുലര്‍ത്തുന്ന ക്ലൈമാക്സ്. വിനോദ്,പ്രമോദ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജു തന്നെയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്തൊരു പെര്‍ഫോമന്‍സ് ആണ് അദ്ദേഹത്തിന്റെത്. നായാട്ടിനു ശേഷം ജോജുവിന്‍റെ ഏറ്റവും മികച്ച പ്രകടനം ആണ് ഇരട്ടയിലെതെന്ന് ഉറപ്പിച്ചു പറയാം. ക്ലൈമാക്സിലെ ഇമോഷണല്‍ രംഗങ്ങളില്‍ ഒട്ടും ഓവര്‍ ആക്കാതെ ഇന്‍റെന്‍സ് ആയി തന്നെ ജോജു അവതരിപ്പിച്ചു.
സിനിമയുടെ മൂഡിനു അനുസരിച്ചുള്ള ചായാഗ്രഹണം, പശ്ചാത്തല സംഗീതം ഒക്കെ ഇരട്ടയെ മികച്ച സിനിമ അനുഭവം ആക്കുന്നുണ്ട്. സ്ലോ പേസ് ക്രൈം ഡ്രാമ ആണ് ചിത്രം. അതിന്‍റെ ഏറ്റവും മികച്ച രീതിയിലുള്ള ആവിഷ്കാരം തന്നെയാണ് ഇരട്ട. ജോജുവിന്‍റെ കരിയര്‍ ബെസ്റ്റ് പടം. ധൈര്യമായി ടിക്കെറ്റ് എടുക്കാം.. നിരാശപ്പെടേണ്ടി വരില്ല.
**
Narayanan Nambu
ഇരട്ട : ത്രില്ലടിപ്പിക്കുന്ന വൈകാരികത..!!
തീയറ്റർ : പെരിന്തൽമണ്ണ വിസ്മയ സിനിമാസ്
രോഹിത് കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട മലയാളത്തിൽ ഈയടുത്ത കാലത്തിറങ്ങിയ series of thriller ചിത്രങ്ങളിലെ വ്യത്യസ്തമായവയിൽ ഒന്നാണ്. വികാരങ്ങളെയും വിചാരങ്ങളെയും ചേർത്തെടുത്ത് ഒരു നൂലിഴയിൽ കഥ പറഞ്ഞ ഇരട്ട ഇഷ്ടമായി. കഥ പറഞ്ഞിരിക്കുന്ന രീതിയും നന്നായി ഇഷ്ടപ്പെട്ടു. മനസ്സിനെ haunt ചെയ്യുന്ന ഒരു അവസാനം കൂടിയാകുമ്പോൾ സിനിമ കഴിഞ്ഞിറങ്ങുമ്പോ ഒരു പ്രത്യേക ഫീൽ ആയിരുന്നു.ജോജു ജോർജ് ഇരട്ട കഥാപാത്രങ്ങൾ ആയി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. വല്ലാത്തൊരു അഭിനേതാവാണ് അദ്ദേഹം. ഒരുപാട് പോലീസ് വേഷങ്ങൾ ജോജു ചെയ്തിട്ടുണ്ടെങ്കിലും ഇരട്ടയിലെ വേഷം ഓർമയിൽ നിൽക്കും. മറ്റ് കഥാപാത്രങ്ങളിൽ ഇഷ്ടമായത് ശ്രീകാന്ത് മുരളിയുടെ പ്രകടനമാണ്. അഞ്ജലിയും നന്നായി. സാബുമോൻ, അഭിരാം, മനോജ്, തുടങ്ങിയവരെല്ലാം തന്നെ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്.ഒരു മണിക്കൂർ അൻപത് മിനിറ്റ് മാത്രമാണ് ചിത്രത്തിന്റെ ദൈർഖ്യം. ആദ്യ സംവിധാന സംരഭം എന്ന നിലയിൽ രോഹിത്തിനു അഭിമാനിക്കാം. സിനിമയിൽ വീണ്ടും added scenes ചേർത്ത് ദൈർഘ്യം കൂട്ടർത്തിരുന്നത് നന്നായി. സിനിമക്ക് ആവശ്യമായ വേഗത ഉണ്ടായിരുന്നു. ജെക്‌സ് ബെജോയ് ചെയ്ത പശ്ചാത്തല സംഗീതവും ഗാനങ്ങളും ഭംഗിയായി.ആകെമൊത്തത്തിൽ പ്രേക്ഷകനെ ഒരു emotional hook ൽ നിർത്തുന്ന മികച്ച ഒരു ത്രില്ലർ ചിത്രമാകുന്നു ഇരട്ട.
***
Bímal
മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ് എന്നിവര്‍ നിര്‍മ്മിച്ച് രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഇരട്ട. പേര് പോലെ തന്നെ ജോജു ജോര്‍ജ് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിനോദ്,പ്രമോദ് എന്നീ രണ്ടു കഥാപാത്രങ്ങളെയാണ് ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്. സംവിധായകന്‍ രോഹിത് എം ജി കൃഷ്ണന്‍ തന്നെയാണ് ഇരട്ടയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിജയ് ആണ്. എഡിറ്റിംഗ് മനു ആന്‍റെണി. ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീതം.
ആദ്യമേ പറയട്ടെ തികഞ്ഞ സംതൃപ്തിയോടെ ആണ് ഇരട്ട കണ്ട് തീയേറ്റര്‍ വിട്ടത്. ചിത്രത്തിന്‍റെ പ്രധാന പോസിടിവ് ജോജു ജോര്‍ജിന്‍റെ പെര്‍ഫോമന്‍സ് തന്നെയാണ്. അടുത്ത കാലത്ത് ജോജുവിന്‍റെതായി കണ്ടതില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ആണ് ഇരട്ടയില്‍. ചിത്രത്തില്‍ ഉടനീളം ജോജുവിന്‍റെ പെര്‍ഫോമന്‍സ് എടുത്തു പറയേണ്ടതാണ്. രൂപത്തില്‍ വലിയ വ്യെത്യസങ്ങള്‍ ഇല്ലാത്ത രണ്ടു കഥാപാത്രങ്ങളെ പ്രകടനം കൊണ്ട് വ്യെത്യസ്തമാക്കുന്നുണ്ട് ജോജു. ക്രൈം ഡ്രാമ സ്വഭാവത്തില്‍ കഥപറയുന്ന ചിത്രം വളരെയധികം ഇമോഷണല്‍ രംഗങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അതിഭയങ്കര ത്രില്ലിംഗ് ക്ലൈമാക്സ് ഒന്നും അല്ല ചിത്രത്തിന്‍റെത്. പക്ഷെ ചിത്രത്തില്‍ മികച്ചതായി തോന്നിയത് ക്ലൈമാക്സ് തന്നെയാണ്. അപ്രതീക്ഷിതവും ഇമോഷണലും ആയ, ശരിക്കും കണ്ണ്‍ നനയിപ്പിക്കുന്ന ക്ലൈമാക്സ്.ജോജുവിനെ കൂടാതെ അഞ്ചലി,ശ്രീകാന്ത് മുരളി,ശ്രിന്ധ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ജെയ്ക്സ് ബിജോയ്‌ടെ പശ്ചാത്തല സംഗീതം ചിത്രത്തോടെ ഇഴുകി ചേര്‍ന്ന്നില്‍ക്കുന്നത് ആയിരുന്നു. ഇമോഷണല്‍ രംഗങ്ങള്‍ ഇന്‍റെന്‍സ് ആയി പ്രേക്ഷകനിലേക്ക് എത്തിക്കുന്നതില്‍ പശ്ചാത്തല സംഗീതം വലിയ പങ്ക് വഹിച്ചിട്ടുണ്ട് ചിത്രത്തില്‍. തീര്‍ച്ചയായും ഇരട്ട വലിയ വിജയം അര്‍ഹിക്കുന്ന ഒരു നല്ല ചിത്രമാണ്. ഉറപ്പായും തീയേറ്ററില്‍ തന്നെ കാണാവുന്ന ഒരു ചിത്രം.
**
Aswin Sanoop
നടന്‍ എന്ന നിലയില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുള്ള നടന്‍ ആണ് ജോജു ജോര്‍ജ്. അദ്ദേഹം ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇരട്ട. പേര് പോലെ തന്നെ ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. അവരുടെ ചെറുപ്പത്തില്‍ സംഭവിച്ചിട്ടുള്ള ഒരു സംഭവവും അതിനെ തുടര്‍ന്ന്‍ രണ്ടുപേരുടെയും ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും ഒക്കെ പറഞ്ഞു പോകുന്നുണ്ട് ചിത്രം. നോണ്‍ ലീനിയര്‍ സ്വഭാവത്തില്‍ കഥപറയുന്ന ഇരട്ട ഒരു ഇന്‍വെസ്റ്റഗേഷന്‍ ത്രില്ലര്‍ ആണ്. ചിത്രത്തിന്‍റെ കഥയെപറ്റി കൂടുതല്‍ പറഞ്ഞാല്‍ സ്പോയിലര്‍ ആയിപ്പോകുന്നതുകൊണ്ട് പറയുന്നില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗംഭീര സിനിമ.
ഒരു പോലീസ് സ്റെഷനും അവിടെ വെച്ച് നടക്കുന്ന ഒരു കൊലപാതകവും ആണ് ഇരട്ടയുടെ തുടക്കം. പിന്നീട് അങ്ങോട്ട് അതിന്‍റെ അന്വേഷണം ആണ് ചിത്രത്തില്‍ ഉടനീളം. ഒരിക്കലും ഊഹിക്കാന്‍ പറ്റാത്ത ഒരു ക്ലൈമാക്സ് ആണ് ഇരട്ടയുടെ പ്രധാന സവിശേഷത. മികച്ച തിരക്കഥയും സംവിധാന മികവും കൊണ്ട് ഇരട്ട പ്രേക്ഷനിലെക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലുന്നു. പടം കണ്ട് ഇറങ്ങിയതിനു ശേഷവും അതിലെ കഥാപാത്രങ്ങള്‍ മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകാത്ത ഒരു അവസ്ഥയാണ് ഇരട്ട കണ്ട് ഇറങ്ങിയപ്പോള്‍ ഉണ്ടായത്. ജോജു ജോര്‍ജിന്‍റെ അസാധ്യ പ്രകടനം എന്നെ പറയാന്‍ പറ്റൂ. അത്ര മനോഹരമായിട്ടാണ് ജോജു രണ്ടു വേഷങ്ങളും ചെയ്തിരിക്കുന്നത്. രൂപത്തില്‍ മാത്രമാണ് കഥാപാത്രങ്ങള്‍ തമ്മില്‍ സാദൃശ്യം. സഹോദരന്‍മാരായ വിനോദ്, പ്രമോദ് എന്നീ കഥാപാത്രങ്ങളെ ഓരോ ഫ്രൈമിലും വ്യെത്യസ്തമാക്കാന്‍ ജോജുവിന് സാധിക്കുന്നുണ്ട്.ജെയ്ക്സ് ബിജോയുടെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് നല്‍കുന്ന ഫീല്‍ ഒന്ന് വേറെ തന്നെയാണ്. ക്യാമറ,എഡിറ്റിംഗ് വിഭാഗങ്ങളും മികച്ചു നിന്നു. ജോജു സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഒപ്പം അഭിനയിച്ചവരും അവരുടെ റോളുകള്‍ ഭംഗിയാക്കി. അഞ്ജലി, ശ്രീകാന്ത് മുരളി, സാബു മോന്‍ തുടങ്ങിയവര്‍ മികച്ചു നിന്നപ്പോള്‍ ശ്രിന്ധ ചെയ്ത ക്യാരക്ടര്‍ മാത്രം അത്ര നന്നായി തോന്നിയില്ല. ജോജുവിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളിലേക്ക് ചേര്‍ത്തുവെക്കാന്‍ പറ്റിയ ചിത്രം തന്നെയാണ് ഇരട്ട. എന്നിലെ പ്രേക്ഷകനെ നൂറു ശതമാനം ത്രിപ്തിപ്പെടുത്തിയ ചിത്രം.
**
Gautham Ravichandran
Iratta: Joju George excels and the film glitters!
Joju George in a double act is the most attractive aspect of Iratta. The makeovers are little, but the actor communicates the variation between the rusty Vinod and polished Pramod, with ease. Rest of the cast were good in their roles but Iratta is largely shouldered by the two characters by the same man!
Rohith MG Krishnan’s screenplay is the second of the year to have an uncanny resemblance to Rashomon, but it complements in maintaining the film’s narrative balance. The film slows down to saviour its intention; to elucidate how bad parenting could always create bad individuals. The climatic episode is well shot, with an exceptional performance by Joju George. That being said, the climax has a striking resemblance to a South Korean film and a yesteryear Malayalam classic.
Jakes Bejoy’s background score which constitutes more of voice chorus than instrumental music, elevates the mystery elements. The cinematography is fine. The film, within its short duration, tries to find answers to many problems and emerges victorious for the larger part.
Overall, Iratta is a well-made film. Debutant Rohith MG Krishnan deserves credit for not diluting the narrative or mishandling it. His clarity in weaving a psychological core to an investigation drama is the winner here.
Rating: 3.5/5
**
Rakesh Radhakrishnan
മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മ്മാണ പങ്കാളി ആവുന്ന ചിത്രം. ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ഇരട്ട. ട്രൈലെര്‍ കണ്ടപ്പോഴേ ചിത്രം കാണണം എന്ന് ഉറപ്പിച്ചതാണ്. അതുകൊണ്ട് ആദ്യ ഷോയ്ക്ക് തന്നെ കാണാന്‍ കയറി. പ്രതീക്ഷ തെറ്റിയില്ല. ജോജുവിന്‍റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്, നല്ല തിരക്കഥ, പശ്ചാത്തല സംഗീതം എല്ലാംകൊണ്ടും ചിത്രം മികച്ച നിലവാരം പുലര്‍ത്തി.പതിഞ്ഞ താളത്തില്‍ ആണ് ആദ്യം മുതല്‍ അവസാനം വരെ ചിത്രത്തിന്‍റെ പോക്ക്. പക്ഷെ ഒരിടത്തും പ്രേക്ഷകന്‍റെ ക്ഷമയെ പരീക്ഷിക്കുന്നില്ല ചിത്രം. ഇമോഷണല്‍ രംഗങ്ങളാല്‍ സമ്പന്നമായ തിരക്കഥയെ അതിന്‍റെ സത്ത് നഷ്ട്ടപ്പെടുത്താതെ ആവിഷ്ക്കരിക്കുന്നതില്‍ രോഹിത് എം ജി കൃഷ്ണന്‍ എന്നാ സംവിധായകന്‍ നൂറു ശതമാനം വിജയിച്ചു. ഓരോ സീനും ബില്‍ഡ് ചെയ്ത് കൊണ്ടുവന്ന് അതേ താളത്തില്‍ തന്നെ ക്ലൈമാക്സ് പറഞ്ഞു തീര്‍ത്തു. ക്ലൈമാക്സ് ആണ് ചിത്രത്തിന്‍റെ നട്ടെല്ല്. ഇരട്ട എന്ന പേരിനോട് നൂറു ശതമാനം നീതിപുലര്‍ത്തുന്ന ക്ലൈമാക്സ്. വിനോദ്,പ്രമോദ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജു തന്നെയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്തൊരു പെര്‍ഫോമന്‍സ് ആണ് അദ്ദേഹത്തിന്റെത്. നായാട്ടിനു ശേഷം ജോജുവിന്‍റെ ഏറ്റവും മികച്ച പ്രകടനം ആണ് ഇരട്ടയിലെതെന്ന് ഉറപ്പിച്ചു പറയാം. ക്ലൈമാക്സിലെ ഇമോഷണല്‍ രംഗങ്ങളില്‍ ഒട്ടും ഓവര്‍ ആക്കാതെ ഇന്‍റെന്‍സ് ആയി തന്നെ ജോജു അവതരിപ്പിച്ചു.
സിനിമയുടെ മൂഡിനു അനുസരിച്ചുള്ള ചായാഗ്രഹണം, പശ്ചാത്തല സംഗീതം ഒക്കെ ഇരട്ടയെ മികച്ച സിനിമ അനുഭവം ആക്കുന്നുണ്ട്. സ്ലോ പേസ് ക്രൈം ഡ്രാമ ആണ് ചിത്രം. അതിന്‍റെ ഏറ്റവും മികച്ച രീതിയിലുള്ള ആവിഷ്കാരം തന്നെയാണ് ഇരട്ട. ജോജുവിന്‍റെ കരിയര്‍ ബെസ്റ്റ് പടം. ധൈര്യമായി ടിക്കെറ്റ് എടുക്കാം.. നിരാശപ്പെടേണ്ടി വരില്ല.
***
Shaju Surendran
കുറേ കാലങ്ങൾക്ക് ശേഷം ഒരു സസ്പെൻസ് ത്രില്ലർ സിനിമയുടെ സസ്പെൻസ് കണ്ടന്റ്, ഉള്ളിൽ തട്ടുന്ന ഒന്നായി തോന്നി, ഇരട്ട എന്ന ചിത്രം കണ്ടിറങ്ങിയപ്പോൾ. ഒരു പോലീസ് സ്റ്റേഷനിൽ, സംഭവിക്കുന്ന മരണവും തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുടെ കഥാതന്തു. തുടക്കത്തിൽ കൂടുതലും കേസന്വേഷണം മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോവുന്ന സിനിമ, ചെറുതായി സ്ലോ ആകുന്നുണ്ട്, എന്നാൽ ഇടവേള കഴിഞ്ഞ് കൂടുതൽ സംഭവ ബഹുലമാകുന്നു. ഒരു ഗംഭീര ക്ലൈമാക്സ് സമ്മാനിച്ച് അവസാനിക്കുന്നു. തികച്ചും വ്യത്യസ്തങ്ങളായ രണ്ട് വ്യക്തിത്വങ്ങളുടെ ഉടമകളായ, ഇരട്ട സഹോദരങ്ങളായ പോലീസുകാരായി ജോജു തകർപ്പൻ പ്രകടനം കാഴ്ച്ചവച്ചു. മറ്റൊരു നടനെ ആ വേഷത്തിൽ ചിന്തിക്കുക പ്രയാസം. അഞ്ജലി ഉൾപ്പെടെയുള്ള എല്ലാ നടീനടന്മാരും അവരുടെ വേഷങ്ങൾ മികച്ചതാക്കി.ജേക്സ് ബിജോയ്‌യുടെ പശ്ചാത്തല സംഗീതം സിനിമ കഴിഞ്ഞാലും കുച്ച് നേരം, ആ ക്ലൈമാക്സിനൊപ്പം മനസ്സിൽ തങ്ങി നിൽക്കും.
ഇരട്ട…! വളരെ ഇഷ്ട്ടമായി . ഏറെ പ്രതീക്ഷ തരുന്നു, രോഹിത് എം ജി കൃഷ്ണൻ എന്ന നവാഗതൻ
***
Muneer Fassal
ജോസഫിനു ശേഷം ജോജു വീണ്ടും ഒരു ത്രില്ലർ സിനിമയായി, പടം കിടിലൻ 👌ക്ലൈമാക്സ് എൻഡിങ്‌സ് തരുന്ന ത്രില്ലിംഗ് എലമെന്റ്സ് ഹെവി.സ്ക്രിപ്റ്റ് ഡീറ്റൈലിങ് രണ്ട് മണിക്കൂർ കൊണ്ട് സ്‌ക്രീനിൽ അവതരിപ്പിച്ച ഫാസ്റ്റ് മൂഡ് അടിപൊളി 👏ജോജു സ്‌ക്രീനിൽ തകർത്തു അഭിനയിച്ചു 🔥 ക്വാളിറ്റി ത്രില്ലെർ സിനിമ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഒരു ഗംഭീര സിനിമ അതാണ് ഇരട്ട .
***