ജോജു ജോർജ് നായകനായ മാർട്ടിൻ പ്രക്കാട്ട് നിർമ്മിച്ച ‘ഇരട്ട’ യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഉം.. പുതുതായൊരിത്..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമൻ ആണ്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മുഹ്സിൻ പരാരി ആണ്. ഫെബ്രുവരി 3 നു ചിത്രം റിലീസ് ചെയ്യും.ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിൽ ജോജുവിന്റെ ഇതുവരെ കാണാത്ത വേഷമായിരിക്കു എന്നു അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിൽ ജോജുവിന്റെ ഇതുവരെ കാണാത്ത വേഷമായിരിക്കു എന്നു അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു അംഗീകാരങ്ങൾ കൈപ്പറ്റിയ രോഹിത് എം ജി കൃഷ്ണൻ ആണ് ‘ഇരട്ട’ സംവിധാനം ചെയുന്നത് . അപ്പു പാത്തു പ്രൊഡക്ഷൻഹൗസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി, എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.