Rahul Madhavan

Iravin Nizhal.
Story, Screenplay, Dialogues, Lyrics &Direction
Radhakrishnan Parthipan
ഒരു പടം കണ്ടു കഴിഞ്ഞിട്ട് എന്തെങ്കിലും ചെറിയ കുറവോ മറ്റോ ഉണ്ടെങ്കിൽ അത് പറയാൻ പറ്റാത്ത അല്ലെങ്കിൽ തോന്നാത്ത ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടോ..എന്നാൽ ഇരവിൻ നിഴൽ എന്ന പടം കണ്ടാൽ അങ്ങനെ തോന്നിപോകും.കാരണം ഒരു അപൂർവസംഭവമാണ് ഈ സിനിമ. സിംഗിൾ ഷോട്ടിൽ ഒരു സിനിമ അതും നോൺ ലീനിയർ , അത്ഭുതം തന്നെ..ഈ ഒരു ചിത്രം ഒരുക്കാൻ കാരണഭൂതനായ പാർഥിപൻ സാർ ഈസ്‌ റിയലി ഗ്രേറ്റ്‌ .

മൊത്തത്തിൽ ഒന്നര മണിക്കൂറിൽ കൂടുതൽ മാത്രമുള്ള രണ്ടു സെക്ഷൻ അടങ്ങിയ ഒരു രീതിയിലാണ് പടം കാണിച്ചിരിക്കുന്നത്. അതായത് ആദ്യത്തെ അരമണിക്കൂർ പടത്തിന്റെ മേക്കിങ് മാത്രം, അപ്പൊ ഇന്റർവെൽ ആവും. പിന്നെയാണ് സിനിമ തുടങ്ങുന്നത്.പടം എടുക്കുന്നത് മാത്രം കണ്ടാൽ തന്നെ കണ്ണു നിറഞ്ഞു പോകും.കാരണം പാമ്പും കൊണീം ലുഡോയൊക്കെ കളിക്കുമ്പോൾ യാത്ര തുടർന്ന് ഇടക്കൊ പകുതിക്ക് ശേഷമോ അല്ലെങ്കിൽ അവസാനമോ വെട്ടോ കൊത്തൊ കിട്ടി തുടങ്ങിയിടത്തുതന്നെ എത്തുന്ന അവസ്ഥ ഒരു കളിയിൽ പോലും മനുഷ്യന് എത്രമാത്രം ദേഷ്യവും സങ്കടവും ഉണ്ടാക്കാറുണ്ട് എന്നറിയാമല്ലോ..

ഇവിടെ സ്റ്റാർട്ട്‌ ആക്ഷൻ തുടങ്ങി ഷോട്ട് ആരംഭിച്ചതിന് ശേഷം എന്തെങ്കിലും തെറ്റ് അത് താരങ്ങളോ സെറ്റിലെ എന്തെങ്കിലും വസ്തുക്കളോ ഡ്രെസ്സൊ മേക്കപ്പൊ എന്തിന് മുഖത്ത് വിയർപ്പ് വന്നാൽ പോലും തിരിച്ചു ആദ്യം തന്നെ തുടങ്ങണം. ആ സമയത്തു അവരുടെ മുഖത്തെ ഭാവം കാണണം പാവം തോന്നും.ശരിക്കും മേക്കിങ് കാണിച്ചത് വല്ലാത്ത ഒരു ഫീൽ ആയിരുന്നു.ചുരുക്കി പറഞ്ഞാൽ ഈ പടം എപ്പോ തീരും എന്ന് അവർക്കറിയില്ല, ഒറ്റ ഷോട്ടിൽ എല്ലാവരും പെർഫോം ചെയ്ത് എല്ലാം എല്ലാം കറക്റ്റ് ആയി വരുമ്പോൾ തീരും അത്രതന്നെ..

സംവിധായകന്റെ ഈ ഒരു സ്വപ്നം സാക്ഷാൽക്കരിക്കാൻ എല്ലാവരും അതായത് ഇതിൽ പങ്കെടുത്ത ഓരോരുത്തരും വലിയൊരു കൈയടി അർഹിക്കുന്നുണ്ട്.ക്യാമറ കൈകാര്യം ചെയ്ത ആർതർ ആർ വിത്സണും സംഗീതം നൽകിയ എ ആർ റഹ്മാനും അവരുടെ സിനിമയിലെ പരിചയസമ്പത്ത് പടത്തിൽ നന്നായി ഉപയോഗിച്ചപ്പോൾ ഇരവിൻ നിഴൽ ലോകോത്തരമായി.

parthiban
parthiban

പടം ചെന്നൈയിൽ കമല തിയേറ്ററിൽ വെളുപ്പിന് നാലുമണിക്ക് ആദ്യഷോ കഴിഞ്ഞ ശേഷം വന്നത് ഹൈലി പോസിറ്റീവ് റിപ്പോർട്ട് ആയിരുന്നു.നാൾക്ക് നാൾ തമിഴ്നാട്ടിൽ പടത്തിനു പ്രേക്ഷകർ കൂടി വരുകയാണ്. കേരളത്തിൽ വളരെ തുച്ഛം തിയേറ്ററിൽ അതും ഒന്നോ രണ്ടോ ഷോ മാത്രം വച്ചാണ് ഈ ചിത്രം റിലീസ് ആയത്. അതുകൊണ്ട് പല സുഹൃത്തുക്കൾക്കും കാണാൻ സാധിച്ചിട്ടില്ല. ഒരു പരീക്ഷണചിത്രം എന്നത് കൊണ്ടാവാം ഇങ്ങനെ ഒരു റിലീസ് ഇവിടെ സംഭവിച്ചത്. എന്തായാലും ഇരവിൻ നിഴൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനവും അത്ഭുതവുമാണ്.ഒ ടി ടിയിൽ വരുമ്പോഴുള്ള ആ മായകാഴ്ചക്കായി കാത്തിരിക്കുക.

Leave a Reply
You May Also Like

ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസും സർട്ടിഫിക്കറ്റ് വിതരണവും

ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസും സർട്ടിഫിക്കേറ്റ് വിതരണവും തിരക്കഥ മുതൽ റിലീസ് വരെ വെറും 16…

എന്നെ നായകനാക്കി ഒരു ചിത്രം വിജയിപ്പിക്കാൻ സത്യന് കഴിയില്ലേ ? ” എന്ന മമ്മൂട്ടിയുടെ ചോദ്യത്തെ ഒരു വെല്ലുവിളിയായിട്ടാണ് സത്യൻ അന്തിക്കാട് സ്വീകരിച്ചത്

Bineesh K Achuthan ബെൻ …. ബെൻ നരേന്ദ്രൻ …. എന്റെ കോടതി ……എന്റെ നിയമം…

ജിത്തു ജോസഫ് സംവിധാനം ചെയ്തു മോഹൻലാൽ അഭിനയിക്കുന്ന ‘നേരി’ന്റെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു

ജിത്തു ജോസഫ് സംവിധാനം ചെയ്തു മോഹൻലാൽ അഭിനയിക്കുന്ന പുതിയ സിനിമ നേരിന്റെ റിലീസ് ഡേറ്റ് അണിയറ…

കാന്താര സിനിമയിലെ വരാഹരൂപം എന്ന സംഗീതം മനംമയക്കുന്നതാണ്

കാന്താര സിനിമയിലെ വരാഹരൂപം എന്ന സംഗീതം മനംമയക്കുന്നതാണ്. സിനിമയിൽ ഉടനീളം അങ്ങിങ്ങായി ഇത് കേൾക്കാനാകുമെങ്കിലും അതിന്റെ…