വീട്ടിൽ കഴിയുന്ന ചിലർക്ക് പങ്കാളി ജോലിക്ക് പോകുമ്പോൾ പകൽ മാത്രം കിട്ടിയിരുന്ന സ്വാതന്ത്ര്യം, അതെല്ലാം ലോക്ക് ഡൌൺ വന്നതോടെ പോയിക്കിട്ടി

146

Irish Valsamma

ലോക്ക് ഡൌൺ എന്നാൽ പലർക്കും ‘ലോക്ക്ഡ് ഇൻ’ എന്ന അവസ്ഥയാണ്. ഗാർഹിക പീഡനങ്ങൾ ഒരു പക്ഷെ ഏറ്റവും കൂടാനുള്ള സാധ്യത ഉള്ള സമയമാണ് ലോക്ക് ഡൌൺ സമയം. വീട്ടിലെ ദുരിതത്തിൽ നിന്നും, രക്ഷപെടുവാനുള്ള ആശ്രയമായിരുന്നു പലർക്കും പുറത്തുള്ള ജോലികൾ. വീട്ടിൽ കഴിയുന്ന ചിലർക്ക് പങ്കാളി ജോലിക്ക് പോകുമ്പോൾ പകൽ മാത്രം കിട്ടിയിരുന്ന സ്വാതന്ത്ര്യം.
അതെല്ലാം ലോക്ക് ഡൌൺ വന്നതോടെ പോയിക്കിട്ടി. പീഡനം എന്നാൽ ഭർത്താവിൽ/ ഭാര്യയിൽ നിന്നും മാത്രമാകണം എന്നില്ല, അമ്മായിയച്ഛൻ, അമ്മായിയമ്മ, നാത്തൂൻ, അളിയൻ, മരുമകൻ/ മരുമകൾ എന്നവരിൽ നിന്നും ഗാർഹിക പീഡനം ഏൽക്കുന്നവർ അനവധിയുണ്ട്. ഭയം കൊണ്ടും, സാമ്പത്തിക സുരക്ഷ ഇല്ലാത്തതിനാലും പലരും സഹിച്ചു ജീവിക്കുന്നവർ ആണ്.
കൂടുതൽ സഹിക്കാതെ വരുന്നെങ്കിൽ തീർച്ചയായും ഒരു മടിയും കൂടാതെ അടുത്തുള്ള ഒരു അഭിഭാഷകനും ആയി ഫോണിൽ സംസാരിക്കണം. നിയമപരമായ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തരും.സാംസ്കാരികമായ വലിയ ഒരു അഴിച്ചു പണി വേണ്ടി വരും ഡൊമസ്റ്റിക് വയലൻസ് ഇല്ലാതാക്കാൻ. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവിക്കുന്നുണ്ടോ എന്നറിയാൻ UK യിലെ Refuge എന്ന സംഘടന പറയുന്ന ഈ ചോദ്യങ്ങൾ ശ്രദ്ധിക്കൂ.നിങ്ങൾ പങ്കാളിയെ ഏതെങ്കിലും തരത്തിൽ പേടിക്കുന്നുണ്ടോ?
നിങ്ങളെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെടുത്തുന്നുണ്ടോ? നിങ്ങളോട് അസൂയയോ, possessive ആയോ പെരുമാറാറുണ്ടോ? നിങ്ങളെ മറ്റുള്ളവരുടെ മുൻപിൽ അവഹേളിക്കാറുണ്ടോ? ശാരീരികമായി ഉപദ്രവിക്കാറുണ്ടോ ? നിങ്ങളുടെ ബന്ധുക്കളെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്താറുണ്ടോ? സ്ഥിരമായി വിമർശിക്കാറുണ്ടോ? പണം ചിലവാക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടോ? നിങ്ങൾ എന്ത് ധരിക്കണം എന്ന് പറയാറുണ്ടോ? ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്.
a) ശാരീരിക പീഡനം അഥവാ Physical Abuse
b) മാനസിക/ വൈകാരിക പീഡനം അഥവാ Psychological or Emotional Abuse
c) ഗാർഹിക ലൈംഗിക പീഡനം Dometic sexual abuse
d) സാമ്പത്തിക പീഡനം / Economic Abuse
സാമ്പത്തികമായി അടിച്ചമർത്തുക. പൈസ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരിക്കുക.
e) ബുദ്ധിപരമായ പീഡനം Intellectual Abuse
സഹായം എവിടെ ലഭിക്കും?
Women Helpline: 1091
State Vanitha Cell (TVM) 0471-2338100
Vanitha Helpline Number of Kerala Police 9995399953
Abhay helpline: Emergency Contact: +91 09423827818
അടിക്കുമ്പോൾ, മാനസികമായി പീഡിപ്പിക്കുമ്പോൾ താങ്കൾ ചെയ്യുന്നത് നിയമപരമായി തെറ്റാണ്, ഞാൻ പോലീസിനെ വിളിക്കും എന്നെങ്കിലും ധൈര്യത്തോടെ പറയണം.പിന്നെയും തുടരുക ആണെങ്കിൽ മുകളിൽ പറഞ്ഞ നമ്പറുകളിൽ വിളിക്കണം.
അടുത്ത വീട്ടിൽ നിന്നും നിലവിളി കേൾക്കുക ആണെങ്കിൽ അത് അവരുടെ ആഭ്യന്തര കാര്യം എന്ന് കരുതാതെ, ഉടനെ പോലീസിൽ അറിയിക്കാനും ശ്രദ്ധിക്കണം.