Jebin Sraikadu

Irréversible (2002)
Language:French
Mystery Drama

ഗ്യാസ്പർ നോഎ കഥയെഴുതി സംവിധാനം ചെയ്ത എക്സ്പീരിമെന്റൽ സൈക്കോളജിക്കൽ വിഭാഗത്തിൽ പെട്ട ചിത്രം! ക്ലബ്ബിൽ നിന്നും വീട്ടിലേക്ക് പോകുവാൻ എളുപ്പവഴി തിരഞ്ഞെടുക്കുന്ന അലക്സ് എന്ന യുവതി,മൃഗീയമായ മാനഭംഗത്തിന് ഇടയായി കോമയിൽ ആകുന്നു..!! ഇതിന് അവളുടെ കാമുകനും സുഹൃത്തും അയാളെ കണ്ടെത്തി പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നതാണ് ചിത്രം.!!

ഇത് ഒരു സാധാരണ ചിത്രം അല്ലെ എന്ന് നിങ്ങൾക്ക് തോന്നിയാൽ തെറ്റി. ഇന്നുവരെ കണ്ട സിനിമകളിൽ ഏറ്റവും മൃഗീയമായിട്ടുള്ള റേപ്പ് സീൻ ഏതു സിനിമയിലെന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒന്നേയുള്ളൂ ഇർവേഴ്സിബിൾ എന്ന്!! പത്ത് മിനിറ്റ് നീണ്ടുനിൽക്കുന്ന ആ രംഗം കണ്ടവർ ആരും ജീവിതത്തിൽ മറക്കാൻ പറ്റാത്ത രീതിയിലാണ് നൊഎ ആ സീൻ മെയ്ക്ക് ചെയ്തു വെച്ചിട്ടുള്ളത്.

“നമ്മുടെ കണ്മുന്നിൽ നടക്കുന്നതുപോലെ ക്രൂരമായ റേപ്പ്, ഒരാളെ മൃഗീയമായി തല്ലി കൊല്ലുന്നതെക്കെ,അതെ മാനസിക അവസ്ഥയിൽ നമുക്ക് ഈ സിനിമയിൽ അനുഭവിക്കാൻ കഴിയും.” റിവേഴ്സ് ക്രോണോളജിക്കൽ ക്രമത്തിൽ ആണ് കഥ പറഞ്ഞിരിക്കുന്നത്, അതായത് ക്ലൈമാക്സിൽ തുടങ്ങി, ഓരോ രംഗങ്ങൾ കാണിച്ച ശേഷം അതിന്റെ കാരണം എന്ന രീതിയിൽ പിന്നാംപുറ കഥയാണ് സിനിമ പറയുന്നത്.

മോണിക്ക ബെല്ലൂക്കിയുടെ മലേന പോലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് അലക്സ്. ഈ സിനിമയുടെ പ്രീമിയർ ഷോ നടക്കുമ്പോൾ,സിനിമ മുഴുവനും കാണാതെ ആളുകൾ എഴുന്നേറ്റു പോയത് വലിയ ചർച്ച ചെയ്താണ്! ഈ സിനിമയുടെ ക്യാമറ ആഗൾസ്,ലൈറ്റിംഗ്,കളർ, ബിജിഎം എല്ലാം ഒരു പ്രത്യേക രീതിയിലാണ് ചെയ്തിരിക്കുന്നത്.

ആദ്യ ഭാഗത്തുള്ള ബിജിഎം ഭൂമികുലുക്കമൊക്കെ ഉണ്ടാകുമ്പോ വരുന്ന ശബ്ദമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്!! ചിലർക്ക്,ഈ സിനിമ കാണുമ്പോൾ ഓക്കാനം,തലവേദന തലകറക്കം ഒക്കെ ഉണ്ടാകാനും സാധ്യതയുണ്ട്. ചിത്രത്തിന് കിട്ടിയ അംഗീകാരങ്ങൾ എഴുതിയാൽ തീരാത്തത് കൊണ്ട് അത് ഒഴിവാക്കുന്നു…!!
ഇങ്ങനെയും മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ടെന്ന് ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു!!

ആകെ ഈ സിനിമ കാണുമ്പോൾ ഉള്ള ആശ്വാസം എന്ന് പറയാൻ പറ്റുന്നത് മോണിക്കായെ വളരെ സന്തോഷത്തോട് കൂടി ക്ലൈമാക്സ്‌ സീനിൽ കാണിച്ചു സിനിമ അവസാനിപ്പിക്കും എന്നതാണ്.പക്ഷെ ചിന്തിച്ചു നോക്കിയാൽ അതും സങ്കടകരം! താല്പര്യം ഉള്ളവർ കാണുക!!!

Warning:(Strictly????,Extreme Violence)

Leave a Reply
You May Also Like

ഏവരും കാത്തിരുന്ന ‘കാസർഗോൾഡ് ‘ട്രെയ്‌ലർ പുറത്തിറങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന…

“കണ്ടിരുന്ന പ്രേക്ഷകൻ്റെ രക്തം ആവിയായത് മിച്ചം”

പിച്ചൈക്കാരൻ 2 , കൊലൈ എന്നിങ്ങനെ രണ്ട് റിലീസുകൾ വിജയ് ആന്റണിക്ക് ഈ വർഷം ഉണ്ടായിരുന്നു…

സദയം മോഹൻലാലിനെ വെച്ച് സിബി ചെയ്യും, പക്ഷേ ഞാൻ വരുമ്പോൾ അടിയും ഇടിയും ഉള്ള ‘സിന്ദൂരരേഖ’ യാകും

Gladwin Sharun Shaji പാപ്പൻ സിനിമയുമായി ബന്ധപ്പെട്ടു സുരേഷേട്ടൻ കൊടുത്ത മിക്ക ഇന്റർവ്യൂസും കണ്ട് കൊണ്ടിരിക്കുകയാണ്.…

താര സുതാരിയ: അഞ്ച് വർഷത്തെ കരിയറിൽ താരയ്ക്ക് ആറ് അഫയറുകളുണ്ട്

മികച്ച കഥാപാത്രവും മികച്ച സംവിധായകനും ലഭിച്ചാൽ തനിക്കും അഭിനയിക്കാൻ കഴിയുമെന്ന് ഒടുവിൽ ‘അപൂർവ’ എന്ന സിനിമയിലൂടെ…