പ്രിയദർശന്റെ മരയ്ക്കാറും ആഷിഖ് അബുവിന്റെ വാരിയംകുന്നനും

0
95

ഇർഷാദ് ലാവണ്ടർ

പ്രിയദർശൻ/ആഷിഖ് അബു

കേരളത്തിൽ വർഗ്ഗീയത പടർത്താനായി മാത്രം വാ തുറക്കുന്ന ചാനലാണ് ജനം ടി വി.മുസ്ലിം – കൃസ്ത്യൻ വിരുദ്ധ വാർത്തകൾ കൃത്യമായ വർഗ്ഗീയ അജണ്ടയോടെ അവതരിപ്പിക്കൽ ജനം ടിവി യുടെ പ്രഖ്യാപിത ലക്ഷ്യം തന്നെയാണ്.ഇതേ വർഗ്ഗീയ ജനം ടിവി യുടെ ചെയർമാനാണ് പ്രിയദർശൻ.ആര്യൻ , അദ്വൈതം തുടങ്ങിയ സിനിമകളിലെ സവർണ്ണ ഒളിച്ചു കടത്തൽ നമുക്ക് അവഗണിക്കാം.
കമ്മ്യൂണിസ്റ്റ് സഹയാത്രികനായി അറിയപ്പെട്ടിരുന്ന ടി ദാമോദരൻ മാഷുമായി ചേർന്ന് പ്രിയദർശൻ ഒരുക്കിയ ചിത്രമാണ് കാലാപാനി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും വലിയ ഭീരുവായ – ഗാന്ധി വധത്തിൽ സാങ്കേതിക കൊണ്ട് മാത്രം രക്ഷപ്പെട്ട – ആറ് തവണ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിയ സവർക്കറിനെ വെള്ള പൂശി ധീര ദേശാഭിമാനിയായി അവതരിപ്പിച്ച , കാലാപാനിയാണ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ ചരിത്ര സിനിമാ നിർമ്മിതി.അതേ പ്രിയദർശൻ തന്നെയാണ് കുഞ്ഞാലി മരക്കാർ ഒരുക്കുന്നത്.
ചരിത്രം അതേ പടി പകർത്തുകയാണോ എന്ന് പ്രിയദർശനോട് ഒരാൾ ചോദിച്ചപ്പോൾ ” ഇതെൻ്റെ സിനിമയാണ് – എൻ്റെ കാഴ്ചപ്പാടിലെ കുഞ്ഞാലി മരക്കാറാണ് ” എന്നാണ് പ്രിയൻ മറുപടി പറഞ്ഞത്.

2011 മുതൽ , അതായത് സംഘികളുടെ പരമോന്നത നേതാവ് നരേന്ദ്രമോഡി പ്രധാനമന്ത്രി ആകും എന്നാരും ചിന്തിക്കുന്ന കാലത്തിനും മുമ്പ് വാരിയൻകുന്നത്തിൻ്റെ ചരിത്രം സിനിമയാക്കാനുള്ള മോഹവുമായി ഇറങ്ങിത്തിരിച്ചയാളാണ് റമീസ്.കഴിഞ്ഞ അഞ്ച് വർഷങ്ങൾ പരിപൂർണ്ണമായും വാരിയൻകുന്നത്തിൻ്റെ ചരിത്രം ഏറ്റവും ആധികാരികതയോടെ പറയാനുള്ള റിസർച്ചിലായിരുന്നു റമീസ്.

ആഷിക്ക് അബു , പ്രിഥിരാജ് , എഴുപത്തഞ്ചോളം കോടി മുടക്കാനുള്ള നിർമ്മാതാവ് ഇതൊക്കെ തയ്യാറായത് റമീസിൻ്റെ കഴിവിലും , കണ്ടെത്തലിലുമുള്ള പൂർണ്ണ വിശ്വാസത്തിലായിരിക്കണം. പ്രിയദർശൻ്റ വ്യൂവിൽ പറയുന്ന കുഞ്ഞാലിമരക്കാറിനില്ലാത്ത എതിർപ്പ് റമീസിനെതിരെ വരുന്നത് ചരിത്രം തമസ്കരിക്കാൻ ശ്രമിച്ച യോദ്ധാവിനെ ഓർമ്മിപ്പിക്കാൻ ശ്രമിച്ചതിനാണ്.സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വെല്ലുവിളിച്ച് 200 വില്ലേജുകളിൽ 75000 പടയാളികൾക്കൊപ്പം ഭരണം നടത്തിയ ഭരണാധികാരി – മുസ്ലിമായതിൻ്റെ പേരിൽ മാത്രം ചരിത്രത്തിൽ നിന്ന് അവഗണിക്കപ്പെട്ടു പോകരുത്.

ഉമർഖാളി , ആലി മുസ്ല്യാർ , ചെമ്പ്രാശേരി തങ്ങൾ തുടങ്ങി ഒരായിരം മുസ്ലിം പേരുകാരുണ്ട് ഏറനാട്ടിൽ മാത്രം ബ്രിട്ടീഷുകാർക്കെതിരെ പട പൊരുതിയവർ -ഒരൊറ്റ സംഘ് പരിവാറുകാരില്ല സ്വാതന്ത്ര്യ സേനാനികളായിട്ട്.ഞങ്ങളുടെ പൂർവ്വികർ ഭാരതത്തിനായി പോരാടുമ്പോൾ നിങ്ങടെ പൂർവ്വികർ മാപ്പെഴുതി കൊടുക്കാനുള്ള വ്യഗ്രതയിലായിരുന്നു.സഖാക്കളോട് : സ്വരാജും , പിണറായിയും ആവേശത്തോടെ പറഞ്ഞ വള്ളുവനാടിൻ്റെ ധീര നായകനെ വെള്ളിത്തിരയിൽ കാണും വരെ നിങ്ങൾക്കൊന്ന് ക്ഷമിച്ച് കൂടെ.റമീസ് മാത്രമല്ല സിനിമ , പ്രിഥിരാജും ആഷിഖ് അബുവും മറ്റനേകം പേരും ചേർന്നതാണ്.