ഇന്ത്യ 2050 ഓടെ മുസ്ലീം രാജ്യമാക്കാനുള്ള ലക്ഷ്യം നേടാനാവാത്തതിന്റെ സങ്കടമാണോ മുസ്‌ലിങ്ങൾക്ക് സംഘ്പരിവാറിനോട് ? നമുക്ക് കണക്കുകൾ പരിശോധിക്കാം

139
കണക്കും കള്ളക്കണക്കും
ഇന്ത്യ 2050 ഓടെ മുസ്ലീം രാജ്യമാക്കാനുള്ള മതവാദികളുടെ ലക്ഷ്യം നേടാനാവാത്തതിന്റെ സങ്കടമാണ് അവർക്ക്: സംഘപരിവാർ. സംഘം സ്ഥിരമായി ഉയർത്തുന്ന ഒരു വാദമാണ് ഇത്. ഇതിന്റെ സത്യാവസ്ഥ കണക്കുകൾ വച്ചു തന്നെ ഒന്നു പരിശോധിക്കാം.
ഇന്ത്യയിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് (എസ്റ്റിമേറ്റ് 2020) ഏകദേശം 20 കോടി മുസ്ലീങ്ങളുണ്ട്. ഭൂരിപക്ഷമായ ഹിന്ദുക്കൾ 108 കോടിയും. രണ്ടു കൂട്ടരിലും പകുതിയോളം സ്ത്രീകൾ എന്നു കണക്കാക്കാം. അതായത് 10 കോടിയും 54 കോടിയും.അതിൽത്തന്നെ 15നും 50 നും ഇടയിൽ പ്രായമുള്ളവർ അതായത് സന്താനോല്പാദനം നടത്തുവാൻ പ്രകൃത്യാ കഴിവുള്ളവർ ഏകദേശം 5 കോടിയും 27 കോടിയും.അതിൽത്തന്നെ ഏറ്റവും പ്രൊഡക്ടിവിറ്റിയുള്ളവർ 20 നും 35നും മദ്ധ്യേ യുള്ളവർ ആണ്. അത് ഏകദേശം 2.5 കോടിയും 13.5 കോടിയും.ഒരു സ്ത്രീക്ക് ലൈഫിൽ മാക്സിമം 10 കുട്ടികൾ വരെ ഉണ്ടാകാം 30 ( 2020 -2050) വർഷക്കാലത്തെന്നു കൂട്ടിയാൽ – സംഘപരിവാർ പറയുന്നതുപോലെ സന്താനനിയന്ത്രണമില്ലാതെ പെറ്റു കൂട്ടുന്ന മുസ്ലീങ്ങൾക്ക് പരമാവധി ഉല്പാദിപ്പിക്കുവാൻ പറ്റുന്നത് 25 കോടി കുട്ടികളെയാണ് സന്താന നിയന്ത്രണം ഉണ്ട് എന്നവകാശപ്പെടുന്ന 13.5 കോടി ഹിന്ദു സ്ത്രീകൾക്ക് 2 കുട്ടികൾ വച്ചു മാത്രം ഉണ്ടായാലും 27 കോടി കുട്ടികൾ ഉണ്ടാവും അപ്പോൾ 2050 ൽ ജനസംഖ്യ 135 + 50 = 185 കോടി ആകെ (ഒരു വര്ഷം 1.7 കോടി ജനങ്ങളാണ് ഇപ്പോഴത്തെ ബർത്ത് റേറ്റും ഡെത്ത് റേറ്റും വച്ച് നോക്കിയാൽ ടോട്ടലിനോട് കൂടപ്പെട്ടുകൊണ്ടിരിക്കുന്നത്.
മുകളിൽ പറഞ്ഞ സംഘി കണക്കനുസരിച്ച് നോക്കിയാൽ പോലും മുസ്ലിം ജനസംഖ്യ അന്ന് 45 കോടിയേ ആകൂ.
ഹിന്ദു 110 + 27 = 137
മുസ്ലീം 20+25 = 45
അതായത് പരമാവധി കൂട്ടിയിട്ടു പോലും 24.3% ജനസംഖ്യയാകാനേ ആ വിഭാഗത്തിനു കഴിയൂ
പക്ഷെ ശരിക്കും 145 കോടി ഹിന്ദുക്കളും 28 കോടി മുസ്ലിങ്ങളും ആണ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അന്ന് ഉണ്ടാകുവാൻ സാദ്ധ്യത (2011 മുതൽ ആവറേജ് പോപ്പുലേഷൻ ഗ്രോത്ത് റേറ്റ് നോക്കിയാൽ 1.6% ഹിന്ദുവിനും 2% മുസ്ലിമിനും)
(കഴിഞ്ഞ 60 വര്ഷം കൊണ്ട് മുസ്ലിങ്ങളുടെ ശതമാനം 9.8 ൽ നിന്ന് 14.2 ശതമാനമായി വളർന്നതാണ് ഈ കള്ളക്കണക്കുകളുമായി ഇറങ്ങുവാൻ സംഘപരിവാറിനെ പ്രേരിപ്പിച്ചത് എന്ന് മനസിലാക്കാം. അവലംബം സെൻസെസ് 1951 മുതൽ 2011 വരെ)
ഇനി സാമൂഹിക സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലുമാണ് ഉണ്ടാകാവുന്ന കുട്ടികളുടെ എണ്ണത്തെ നേരിട്ടു ബാധിക്കുന്നത് എന്ന് കാണാം.
താരതമ്യേന പരിഷ്കൃത സമൂഹമായ കേരളത്തിൽ എല്ലാ മതവിഭാഗങ്ങളും സന്താനനിയന്ത്രണം പാലിക്കുന്നുണ്ട്. മുൻ തലമുറയിൽ 10 കുട്ടികൾ വരെ ആയിരുന്നുവെങ്കിൽ കഴിഞ്ഞ തലമുറയിൽ അത് രണ്ടോ മൂന്നോ എന്നും ഈ തലമുറയിൽ ഒന്നോ രണ്ടോ എന്നും ഉള്ള അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. കഴിഞ്ഞ തലമുറയിലെ വിദ്യാഭ്യാസമില്ലാത്ത ചില മുസ്ലീം സ്ത്രീകൾ നാല് അഞ്ച് എന്ന നിലയിലേക്ക് പോകാറുണ്ടെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി വിദ്യാഭ്യാസത്തിന് ഏറ്റവും അധികം പ്രാധാന്യം കൊടുത്തു തുടങ്ങിയതിനാൽ അവരുടെ അടുത്ത തലമുറയിൽ ഈ എണ്ണം രണ്ടോ മൂന്നോ ആയി ചുരുങ്ങിയിരിക്കും.
വ്യക്തിപരമായി നേരിട്ട് പരിചയമുള്ള മുസ്ലീങ്ങളിൽ നാലോ അതിലധികമോ കുട്ടികളുള്ളവർ ഒരാൾ മാത്രം. രണ്ടോ മൂന്നോ ഉള്ളവർ ആണ് ഭൂരിപക്ഷവും. മറ്റു മതങ്ങളിലേയും തീവ്രമത വിശ്വാസക്കാർക്ക് അഞ്ചും എട്ടും കുട്ടികൾ ഉള്ളത് നേരിട്ടും വാർത്തകൾ വഴിയും അറിയാം. അതു കൊണ്ട് തന്നെ കേരളത്തിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്നത് ജനപ്പെരുപ്പമല്ല ജനച്ചുരുക്കമാണ്. ഇനി വർദ്ധന ഇപ്പോഴത്തെ നിരക്കിൽ പോയാൽ പോലും (10 വർഷം കൊണ്ട് 16 ലക്ഷം വർദ്ധനവിൽ 10 ലക്ഷം മുസ്ലിങ്ങളും 4 ലക്ഷം ഹിന്ദുക്കളും എൺപത്തിനാലായിരം ക്രിസ്ത്യാനികളും- അവലംബം സ്വരാജ്യ ) 2101 ൽ അതായത് 80 വര്ഷങ്ങള്ക്കു ശേഷം പോലും ഹിന്ദുക്കൾ തന്നെയായിരിക്കും കേരളത്തിൽ ഭൂരിപക്ഷം. 1981-91 ൽ 25.49% ഗ്രോത്ത് റേറ്റ് ഉണ്ടായിരുന്ന മുസ്ലിം വിഭാഗത്തിന് 2001-2011 ആയപ്പോഴേക്ക് അത് 12.84% ആയി കുറഞ്ഞു. അപ്പോൾ 2011-2021 ആകുമ്പോൾ അതിലും കുറയും എന്നുള്ളത് ഡെമോഗ്രഫി പഠിച്ചിട്ടുള്ളവർക്ക് അറിയാം.
അപ്പോൾ ഇന്ത്യയോ?
ഇന്ത്യയിലെ ഏറ്റവും പിന്നാക്കവും എന്നാൽ ജനസംഖ്യയിൽ മുന്നിട്ടു നില്ക്കുന്നവയായ BIMARU (ബീഹാർ മദ്ധ്യ പ്രദേശ് രാജസ്ഥാൻ ഉത്തർപ്രദേശ്) സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര ബംഗാൾ മുതലായവയിലും വിദ്യാഭ്യാസപരമായി പുറകിൽ നിൽക്കുന്ന ഹിന്ദു പെൺകുട്ടിളേയും ഋതുമതിയായാലുടൻ കല്യാണം കഴിപ്പിക്കുകയും അവർക്ക് നാലിനു മുകളിൽ കുട്ടികൾ ഉണ്ടാവുകയും സാധാരണമാണ്. 20 ൽ താഴെയുള്ള കൊച്ചു പെൺകുട്ടികൾ വരെ മൂന്നും നാലും കുട്ടികളെ എളിയിലും ഒക്കത്തും കൈയ്യിലുമൊക്കെയായി കൊണ്ടു നടക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. കേരളത്തിൽ ജോലിക്കായി വന്നിരിക്കുന്ന യുപി ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹൈന്ദവരോട് സംസാരിച്ചു നോക്കൂ. പലർക്കും അഞ്ചോ അതിൽ കൂടുതലോ സഹോദരങ്ങളുണ്ട്. അപ്പോൾ 2050 ൽ ജനനനിരക്ക് ശതമാനം കുറഞ്ഞ് ഇന്ത്യയുടെ ജനസംഖ്യ 170 കോടിയായാൽ പോലും മുസ്ലീം ജനസംഖ്യ ഏകദേശം ഇതേ ശതമാനക്കണക്കിൽ തുടരും എന്ന് ബുദ്ധിയുള്ളവർക്ക് കണക്കാക്കാം. അതിബുദ്ധിയുള്ള പാപി (സിൻ) കുമാരൻമാർ കുരയ്ക്കുന്നത് എന്തിനെന്ന് നമുക്ക് നല്ലവണ്ണം മനസ്സിലാകും. ഇവിടെ അത് ചിലവാകില്ല എന്നു മാത്രം പറയാം.
സ്ത്രീകൾക്ക് കിട്ടുന്ന വിദ്യാഭ്യാസമാണ് സമൂഹത്തിന്റെ വൃത്തി സന്താനോല്പാദനം കുട്ടികളുടെ ആരോഗ്യകരമായ വളർച്ച എന്നിവയെ നേരിട്ട് ബാധിക്കുന്നത്. തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് (മഹാരാഷ്ട്രയിലെ കരിമ്പ് കൃഷി തൊഴിലാളികൾ ഗർഭപാത്രം റിമൂവ് ചെയ്ത് തൊഴിൽ ദിനങ്ങളുടെ എണ്ണം കൂട്ടുന്ന കാര്യം പത്രങ്ങളിൽ വാർത്തയായിരുന്നു). അതിനാൽ തന്നെ നിയമം വഴി നിരോധനം കൊണ്ടുവരാതെ വിദ്യാഭ്യാസം വഴി ജീവിതത്തിന്റെ നിലവാരം വർദ്ധിപ്പിക്കാനും തൊഴിലവസരങ്ങളുണ്ടാക്കാനും അതുവഴി സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാനുമാണ് ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടത്.അല്ലാതെ സമൂഹത്തിൽ മതസ്പർദ്ധ വളർത്തി കലാപമുണ്ടാക്കി ഒരു മൂന്നാംകിട രാജ്യമായി ഇന്ത്യയെ നിലനിർത്തുകയല്ല വേണ്ടത്. ഭരണാധികാരികളായ നിങ്ങൾ ആ കാര്യത്തിൽ പരാജയമായതിനാലാണ് ഈ തരം മത വാദങ്ങളുമായി വരുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും ബോധവും ഞങ്ങൾ മലയാളികൾക്കുണ്ട് എന്നുകൂടി നിങ്ങൾ ഓർത്താൽ നന്ന്.
(കടപ്പാട്)