സി രവിചന്ദ്രനെ സംഘപരിവാർ വിലയ്‌ക്കെടുത്തിട്ടുണ്ടോ ? ഈ പോസ്റ്റിലെ ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടോ ?

297
Ashok Kumar എഴുതുന്നു 
പൗരത്വ നിയമ വിഷയത്തിൽ നിങ്ങൾ ഒരു പ്രഭാഷണം കണ്ണടച്ച് കേക്കുകയാണ്. മുഴുവൻ പ്രഭാഷണത്തിനിടെ രണ്ട് മൂന്ന് തവണ “ഈ നിയമത്തിനെ താൻ അനുകൂലിക്കുന്നില്ല …. പക്ഷേ” എന്ന് അയാൾ (പതിഞ്ഞ ശബ്ദത്തിൽ അല്ലേങ്കിൽ മൂക്ക് ചീറ്റിക്കൊണ്ട് ) പറയുന്നുമുണ്ട്.
അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്താണ് എന്ന് നോക്കാതെ അദ്ദേഹം മുന്നോട്ട് വക്കുന്ന വാദങ്ങൾ കേൾക്കാം.
1. ഇവിടെ ഇരിക്കുന്ന ആർക്കും പൗരത്വം നഷ്ടമാകില്ല. നമ്മൾ കേരളത്തിൽ ഉള്ള ആർക്കും തന്നെ നഷ്ടമാകില്ല
2. NPR ജനങ്ങളുടെ കണക്കെടുപ്പ് ആണ്. അതിൽ നിസ്സഹകരിച്ചാൽ സമൂഹ്യ സേവന പരിപാടികൾ ലഭിക്കില്ല.
3. പൗരത്വം സംസ്ഥാന വിഷയം അല്ല
ഈ ബില്ലിനെ എതിർക്കാൻ ഭരണഘടനാപരമായി സംസ്ഥാനത്തിനാകില്ല. നടപ്പക്കില്ല എന്ന് പറയാം. പക്ഷേ കുറക്കലം പറയാൻ പറ്റില്ല
4. ആർട്ടിക്കിൾ 14ന്റെ ലംഘനം ഉണ്ട് എന്നും ഇല്ല എന്നും വാദം നിലവിലുണ്ട്. ഇതിന് ശേഷം ഇല്ല എന്ന് പറയുന്ന സാൽവേയുടെ നിലപാട് വച്ചു വിശദീകരിക്കുക
5. ഇന്ത്യ ഉണ്ടാക്കുന്ന നിയമത്തിന് ഇന്ത്യൻ ഭരണഘടന നോക്കും പാകിസ്ഥാൻ ഭരണഘടനയല്ല നോക്കേണ്ടത്. ആയതിനാൽ അഹമ്മദിയ/ ഷിയ ഒക്കെ ഇസ്ലാം തന്നെയാണ്. അവരെ അവിടെ മൈനോറിറ്റി ആയി കണക്കാക്കുന്നു എന്നത് നമ്മുടെ നിയമത്തിന് പരാമർശവിധേയമല്ല
6. എന്ത് കൊണ്ട് ഈ മൂന്ന് രാജ്യങ്ങൾ എന് വ്യക്തമായി ബില്ലിൽ ഉണ്ട്. ഇസ്ലാം മതം പ്രധാന മതങ്ങൾ ആയ രാജ്യങ്ങളിൽ നിന്ന് അവിടുത്തെ മൈനോറിറ്റികൾക്ക് ഉള്ളതാണ് ഈ നിയമം
7. നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിന്സിന്റെ റഫറണ്ടത്തിൽ അഫ്ഗാനിസ്ഥാനിൽ ചേരണോ അതോ ഒറ്റയ്ക്ക് നിക്കണോ എന്ന ചോദ്യങ്ങൾ കൂടെ ചേർക്കണം അന്നത്തെ ഭരണാധികാരി ഖാൻ ജാഫർ ഖാൻ പറഞ്ഞിരുന്നു. ഇത് വിഭജനത്തിലെ അഫ്ഗാനിസ്ഥാന്റെ പങ്ക് ആണ് . (ഇത് കൊണ്ട് തന്നെ റാഷണൽ ക്ലാസിഫിക്കേഷൻ ഉണ്ടാക്കാം )
8. NFWP റഫറണ്ടത്തിൽ അവർ ബോയ്ക്കോട്ട് ചെയ്ത വോട്ടവകാശമുളതിൽ 15 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തത്
9. ഡിറ്റൻഷൻ സെന്റർ അവിടേക്ക് അംഗമാക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യം മാത്രമാണ് പരിമിതപ്പെടുത്തുന്നത്. അതിനെ മാധ്യമങ്ങൾ തടങ്കൽ പാളയം എന്നൊക്കെ പറഞ്ഞ് പർവതീകരിച്ച് കാണിക്കുകയാണ്. അമേരിക്കയിൽ ഒക്കെ നിരവധി കേന്ദ്രങ്ങൾ ഇത് പോലെ ഉണ്ട്
10.കേരളത്തിൽ രണ്ട് മുന്നണി ചേർന്ന് ഹരികൃഷ്ണൻസിനെ പോലെ മതപ്രീണനം നടത്താൻ പ്രമേയം പാസാക്കിയതാണ്. മുസ്ലിങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല എങ്കിൽ ഇത് ഇവിടെ പ്രശ്നം ആകില്ലായിരുന്നു
11.ഖുറാൻ അനുസരിച്ച് അമുസ്ലീങ്ങളെ രണ്ടാം കിട പൗരൻമാരായി കാണണം. അതേ അളവ് കോൽ വച്ചാൽ ബിൽ ഇസ്ലാമികമാണ്. ആയതിനാൽ മുസ്ലിങ്ങൾ എതിർക്കേണ്ട കാര്യമില്ല.
കണ്ണ് തുറന്ന് ഈ വക പച്ച കള്ളങ്ങൾ പടച്ച് വിടുന്ന സംഘ്പരിവാർ പ്രചാരകൻ ആരാണന്ന് നോക്കുമ്പോളാണ് നിങ്ങളിൽ ചിലർ അമ്പരക്കുന്നത്. ഗുരു (ഗോൾവാൾക്കർജിയെ ആണോ ആവോ) ഒരു സാധ്യതയാണെന്ന് പറഞ്ഞ ശ്രീ ശ്രീ രവി സാർ.
രവിയുടെ സംഘപരിവാർ വാദങ്ങളുടെ യഥാർത്ഥ വശം കൂടെ നോക്കാം.
1. CAA യുടെ സംരക്ഷണ പരിധിയിൽ വരാത്ത ആരെയും NRC വച്ച് ഭരണാധികാരികൾക്ക് ഒഴിവാക്കാം (കോടതി കയറിയിറങ്ങി പൗരത്വം തിരിച്ചു പിടിക്കാൻ സാധിച്ചേക്കും). ബാംഗ്ലൂരിൽ ഉണ്ടായ സംഭവങ്ങൾ കൂടെ കണക്കിലാക്കണം
2. സെൻസസ് ആണ് സമൂഹ്യ സേവന പരിപാടികൾക്ക് കാലങ്ങളായി ഉള്ള കണക്കെടുപ്പ് . ഒട്ടകം ഗോപാലൻ കേരളത്തിന് റേഷൻ തരില്ല എന്ന് പറഞ്ഞ അതേ അളവിൽ ഉള്ള പരാമർശം
3. സംസ്ഥാന വിഷയമല്ലെങ്കിൽ കൂടി ഭരണഘടനയുടെ 131 അനുച്ഛേദം അനുസരിച്ച് കേരളത്തിന് കോടതിയെ സമീപിക്കാം
4. റാഷണൽ ആയുള്ള വിഭജനം ഈ ബില്ലിൽ ഇല്ല എന്നത് വ്യക്തമാണ്. കോടതിയെ അതിജീവിക്കുമോ എന്ന് നിഷ്കളങ്കനായതിനാൽ കാത്തിരിക്കുന്നു
5. മത പീഢനം എന്നത് ബില്ലിൽ പറഞ്ഞിട്ടുണ്ട്. ഈ സമുദായങ്ങളും മത പീഢനം ഏറ്റുവാങ്ങുന്നുണ്ട്.
6.അപ്പോ തൊട്ടു മുന്നേ അവിടുത്തെ ഭരണഘടന അല്ല നോക്കുന്നത് എന്ന് സാർ പറഞ്ഞതോ
അതു പോലെ ഇസ്ലാമിക രാജ്യങ്ങളിലെ മൈനോരിറ്റി എന്ന് ബില്ലിൽ പറഞ്ഞിട്ടില്ല
7. ഇത് വരെ സങ്കി ഐ ടി സെല്ലിൽ നിന്ന് വരാത്ത വാദം. അതായത് അവർക്ക് പോലും ബാലിശം എന്ന് മനസിലാകുന്നത്.
8. പച്ചക്കള്ളം. വോട്ടവകാശമുള്ളതിൽ 51 ശതമാനം ജനങ്ങൾ വോട്ട് രേഖപ്പെടുത്തി. 99 ശതമാനത്തിലധികം വോട്ട് പാകിസ്താനോട് ചേർന്ന് നിക്കാനയിരുന്നു.
9. മികച്ച സ്വതന്ത്ര ചിന്ത എന്നല്ലാതെ മറ്റൊന്നും പറയാനില്ല
“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്ക്ക്
മൃതിയേക്കാള് ഭയാനകം… “
എന്ന് പാടിയ കവി വള്ളത്തോളിനെ ഓർക്കുന്നു
10: സംഘപരിവാർ ഐ ടി സെല്ലിന്റെ സ്ഥിരം ആരോപണം പുതിയ കുപ്പിയിൽ . കേരളം എല്ലാ വിധ ഭരണഘടന വിരുദ്ധ പ്രവർത്തനത്തിന് എതിരെ പ്രക്ഷോഭ ഭൂമി ആകാറുണ്ട്.
11. ഇസ്ലാമോഫോബിയ അതിന്റെ പാരമ്യത്തിൽ .
സംഘ പരിവാറിന് ആശയ പ്രചാരണത്തിന് കേരളത്തിൽ വേദികൾ ലഭിക്കാതെ വരുന്നതിനൽ ഐ ടി സെൽ വാങ്ങിയ പുതിയ ജിഹ്വ ആണോ എസ്സൻസും രവിചന്ദ്രനും എന്ന് സംശയിക്കപ്പെടേണ്ടതുണ്ട്.
സംഘ പരിവാറിന്റെ ഇന്റലക്ച്വൽ വിംഗായ നാസ്തിക മോർച്ചക്ക് ലഭിക്കുന്ന ഓരോ വേദിയും സംഘ പരിവാറിന്റെ ഇവിടുത്തെ വേരോട്ടം വർധിപ്പിക്കാൻ വേണ്ടിയാണെന്നത് വീണ്ടും തെളിയിക്കപ്പെടുന്നു.