fbpx
Connect with us

ഹര്‍ത്താല്‍ ഒരു പ്രാകൃതാചാരമോ?

Published

on

പ്രതികരിക്കേണ്ട വിഷയങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട് . എന്നാല്‍ അതിലൊന്നും ഇടപെടാതെ ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന രീതിയില്‍ നാം ഒരു സൈഡില്‍ക്കൂടി കടന്നുപോകാറാണു പതിവ്. പിന്നീടു അതിന്റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങളെല്ലാം അടിമകളേപ്പോലെ അനുഭവിക്കുകയും ചെയ്യും.

അതില്‍ പ്രധാനമായ ഒന്നാണ് ഹര്‍ത്താല്‍ .ദൈവത്തിന്റെ സ്വന്തം നാടെന്നു പറഞ്ഞുനടക്കുന്ന നമ്മുടെ നാട്ടില്‍ നടക്കുന്ന സാധാരണക്കാരനെ ബാധിക്കുന്നഒരുസമരമുറ.ഹര്‍ത്താല്‍ പ്രാകൃതമായ ഒരു പ്രതിഷേധ മാര്‍ഗമായി മാറിയിരിക്കുന്നു.തുമ്മുന്നതിനും ചീറ്റുന്നതിനും മനുഷ്യ ജനതയെ മുഴുവനും ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ എന്നാ പ്രഹസനം .കേരളം  ഹര്‍ത്താലുകളുടെ സ്വന്തം നാടാവുന്നു. ബന്ദുകള്‍ കൊണ്ട് ജനം പൊറുതി മുട്ടിയപ്പോഴാണ് 1997 ല്‍ കോടതി ഇടപെട്ട് ബന്ദ് നിരോധിച്ചത്. ബന്ദിനു പകരമായി എത്തിയ ഹര്‍ത്താല്‍ ബന്ദിന്റെ പൂര്‍ണസത്തയെ ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ മുന്നേറുന്നത്. ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും, വേണ്ടി നടത്തിയ സമര മുറകള്‍ക്ക് ഗുജറാത്ത് ഭാഷയില്‍ നിന്നും കടമെടുത്ത “ഹര്‍”‍ അഥവാ എല്ലാം എന്നും, “ഥാല്‍” അല്ലെങ്കില്‍ “ഥാലാ” എന്നാല്‍ അടക്കുക എന്നും അര്‍ഥം വരുന്ന വാക്കാണ് ഇന്ന് കേരളത്തിന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നതും ഇപോഴും ഇടക്ക് കെടുത്തുന്നതും. പക്ഷേ, ഗാന്ധിജിയുടെ കാലത്തെ ഹര്‍ത്താലുകള്‍ അണികളുമായി ചേര്‍ന്ന് ജോലികളും, കച്ചവടങ്ങളും എല്ലാം സമാധാനപരമായി ഉപരോധിക്കലായിരുന്നെങ്കില്‍, ഇന്ന് അതൊരു രക്ത രൂക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച്, ആഘോഷിക്കുകയാണ് ചെയ്യുന്നത്

ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ ഒരു ഹര്‍ത്താലും നടന്നിട്ടില്ല. സാധാരണ ഏതെങ്കിലും ഒരു ഈര്‍ക്കിലിപ്പാര്‍ട്ടി കേരളത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്താല്‍ അതിനോട് പേടിച്ച് സഹകരിക്കുക എന്നത് മലയാളികളുടെ ഒരു സ്വഭാവമായി കഴിഞ്ഞിരിക്കുന്നു ,ഹര്‍ത്താല്‍ ഉണ്ടെന്നു കേട്ടാല്‍ തന്നെ കടകളടച്ച് വ്യാപാരികളും ഓട്ടം നിര്‍ത്തി ബസുടമകളും മറ്റു വാഹനങ്ങളും പിന്തുണയുമായെത്തും. കടകള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം ഭയന്നാണ് ഇവര്‍ പിന്‍തിരിയുന്നത്. നിസാര കാരണങ്ങള്‍ക്കു പോലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നടപടി കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം ലഭിക്കുന്നതായി തോന്നുന്നില്ല. വിലപ്പെട്ട ഒരു ദിവസം നഷ്ടമാകുന്നത് മിച്ചം. സ്കൂളുകളില്‍ അധ്യയന ദിവസം നഷ്ടപ്പെടുന്നതും ഓഫിസുകളില്‍ എത്താനാകാതെ ജീവനക്കാര്‍ അവധി ആഘോഷിക്കന്നതും മാത്രമാണ് ഹര്‍ത്താല്‍ കൊണ്ടുണ്ടാകുന്ന പ്രയോജനം. ഹര്‍ത്താല്‍ ഒരു മുനയൊടിഞ്ഞ സമരമാണ്‌. പണ്ട്‌ ഹര്‍ത്താല്‍ നടത്തണമെങ്കില്‍ അതിന്‌ ആഹ്വാനം ചെയ്യണം, കേവലം ഒരു ഡസന്‍പേര്‍ തികച്ചുമില്ലാത്ത സംഘടനകള്‍ക്കുപോലും ഇവിടെ ഏതു സമയത്തും ഹര്‍ത്താല്‍ നടത്താമെന്ന്‌ മാത്രമല്ല, അത്യപൂര്‍വ വിജയവുമാക്കാന്‍ ഒരു പ്രയാസവുമില്ല. ഹര്‍ത്താല്‍ ആചരിക്കാന്‍ പോകുന്ന വിവരം ഒരു തുണ്ടുകടലാസില്‍ എഴുതി പത്രം ഓഫീസുകളില്‍ എത്തിക്കുന്ന ജോലി മാത്രമേ അതിന്റെ സംഘാടകര്‍ ഏറ്റെടുക്കേണ്ടതുള്ളൂ  .എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് പണ്ട്   നടന്നിരുന്ന ബന്ദിനെ കുറിച്ചാണ്.അന്ന്  നാടിന്റെ വലിയ വലിയ പ്രശ്നങ്ങള്ക്കുനേരെ ഭരണാധികാരികളുടെ ശ്രദ്ധ തിരിക്കാനും ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രതിഷേധം രേഖപ്പെടുത്താനുമെല്ലാം ഹര്ത്താലും പണിമുടക്കുമെല്ലാം നടത്തിയിരുന്നു വര്‍ഷത്തില്‍ ഒന്നോ മറ്റോ.എന്നാല്‍ ഇന്നു നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും ഹര്‍ത്താല്‍ നടതുന്നുന്നു . അന്ന്  മാസങ്ങള്‍ക്ക് മുന്ന് തന്നെ അതിന്റെ പ്രചരണം തുടങ്ങിയിരിക്കും ചുവരെഴുത്തും പോസ്റെരുമെല്ലാം മാസങ്ങള്‍ക്ക് മുന്നേ തന്നെ കാണുവാന്‍ കഴിയും.സന്ധ്യ സമയങ്ങളില്‍ പന്തംകൊളുത്തി പ്രകടനവും   , മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ നടത്തണം. കടകളില്‍ കയറിയിറങ്ങി പറയണം. എന്നിട്ടും ഹര്‍ത്താലിന്‌ കടകള്‍ തുറക്കുന്നവരുടെ അടുത്ത്‌ ജാഥയായി ചെന്ന്‌ കട അടപ്പിക്കണം. ഇത്രയും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവസരം ഹര്‍ത്താല്‍ പണ്ട്‌ നല്‍കിയിരുന്നു. ഇന്ന്‌ ഒരൊറ്റ പ്രസ്‌താവന മതി. അതോടെ ഹര്‍ത്താലിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞു. എല്ലാവരും മീനും കോഴിയും വാങ്ങി സുഖമായി വീട്ടിലിരുന്ന്‌ ഹര്‍ത്താല്‍ ആഘോഷിക്കുന്നു. അണികളെ തെരുവിലിറക്കി അനീതിക്കെതിരെ പോരാടുന്ന സമരമാര്‍ഗമല്ല അണികളെ വീട്ടിലിരുത്തി മടി പിടിപ്പിക്കുന്ന സമരമാണ്‌ ഹര്‍ത്താല്‍. രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമര ഗവേഷണ ശാലകള്‍ കാലഘട്ടത്തിന്‌ അനുയോജ്യമായ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കണം..ഏത് ഈര്‍ക്കില്‍ പാര്‍ട്ടി പ്രഖ്യാപിച്ചാലും പൂര്‍ണ വിജയമാകുമെന്നാണ് കേരളത്തിന്റെ പ്രത്യേകത. നീര്‍ക്കോലി കടിച്ചാലും വിഷം ഉള്ള കാലമായതുകൊണ്ട് എന്തിനാണ് ഒരു പൊല്ലാപ്പിന് നില്‍ക്കുന്നത്..

ഹര്‍ത്താലുകള്‍ എല്ലാം ഒരേ പോലെ ആണ്.. ഹര്‍ത്താല്‍ ഭാഗികം  പൂര്‍ണ്ണം ..അങ്ങിങ് അക്രമം .എല്ലാകഴിഞ്ഞ് ഒരു പ്രസ്താവന – “ ഹര്‍ത്താല്‍ വിജയകരമായിരിന്നു! “  എന്ത് വിജയം? പെട്രോള്‍ വില കുറഞ്ഞോ? പുസ്തകം പിന്‍വലിച്ചോ? വിലക്കയറ്റം ഇല്ലാതായോ? നമ്മള്‍ ഇതു ചിന്തിക്കേണ്ട ഒരു വിഷയമാണ്‌.എത്ര നഷ്ട്ടം വരുതിവചിട്ടാണ് നമ്മള്‍ ഈ സമരത്തിനിരങ്ങുന്നത് എന്താണ് നമ്മുക്കുണ്ടായ നേട്ടം .ഏതെങ്കിലും ഒരു കാര്യം ഇന്നത്തെ കാലത്തേ ഈ ഒരു ദിവസത്തെ സമരം കൊണ്ട് നമ്മുക്ക് ഉണ്ടായിട്ടുണ്ടോ?ഇല്ല! പിന്നെന്ത് വിജയം? ജനജീവിതം തടസപ്പെടുത്തുന്നതില്‍ വിജയിച്ചു! പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ വിജയിച്ചു! കോടിക്കണക്കിന് രൂപ സര്‍ക്കാറിന് നഷ്ടം ഉണ്ടാക്കുന്നതില്‍ വിജയിച്ചു!

Advertisementപിന്നെ , പൊതു ജനം കഴുത ആണെന്ന് തെളിയിക്കുന്നതിലും വിജയിച്ചു.  പിന്നെ ഉണ്ടായതു നിരവധി കുടുംബങ്ങള്‍ അനാഥമായി.ഭര്‍ത്താവു നഷ്ട്ടപെട്ട ഭാര്യ,അച്ഛന്‍ നഷ്ട്ടപെട്ട കുട്ടികള്‍ ,കത്തിച്ചു ചാബലാക്കിയ വീടുകള്‍ അങ്ങിനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക .അക്രമിക്കപ്പെട്ടവരുടെ മാനസ്സികമായ നഷ്ടങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും വിലയിടാനാവില്ലെങ്കിലും സാമ്പത്തിക നഷ്ടങ്ങള്‍ക്കു ഹര്‍ത്താലിനു ആഹ്വാനം ചെയ്ത പാര്‍ട്ടിക്കു ഉത്തരവാദിത്ത്വം ഉണ്ട്, അത് വാങ്ങിക്കൊടുക്കാന്‍ ഗവണ്‍മെന്‍റിനാകുന്നില്ലെങ്കില്‍ ഗവണ്‍മെന്‍റെ സ്വയം അത് കൊടുത്ത് വീട്ടേണ്ടതുണ്ട്, കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ്തത്ത്വം കൊടുക്കേണ്ടത് സര്‍ക്കാരിന്‍റെ കടമായാണ്. പൗരാവകാശങ്ങള്‍ പാടേ ചവിട്ടിമെതിച്ചും നീതിന്യായ കോടതികളുടെ ഉത്തരവുകള്‍ കാറ്റില്‍ പറത്തിയും വീണ്ടും വീണ്ടും ഹര്‍ത്താല്‍ ആചരണങ്ങള്‍ കടന്നു പോകുന്നു ജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ജനജീവിതത്തെ ദുരിതത്തിലാക്കുന്ന ഹര്‍ത്താലുകളുമായി മുന്നോട്ടു പോകുന്നത് ആശ്വാസ്യകരമാണോ എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലുകള്‍ക്ക് യാതൊരു കുറവുമില്ല താനും.വര്‍ഷങ്ങള്‍ക്കു മുന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നേതാവായ ശ്രീ എം എം ഹസ്സന്‍ ഹര്ത്താലിനെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ ഒരു  ഇടതുപക്ഷ കമ്മുനിസ്റ്റ്‌ പാര്‍ട്ടി മെമ്പറായ എനിക്ക് വളരെ സന്തോഷം തോന്നി.അത് മാത്രമല്ല അദ്ദേഹം ഉപവാസവും നടത്തി ഒപ്പം കുറെ ഖദര്‍ധാരി നേതാക്കളും,ഇതുപോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കില്‍ എന്ന് തോന്നി പോയി.അതോടൊപ്പം ഒരു സംശയവും ഉയര്‍ന്നുവന്നിരുന്നു കോണ്‍ഗ്രസ്‌ അല്ലെ പ്രയോഗികമാകുമോ എന്നും.കഴിഞ്ഞ വര്ഷം പ്രവാസിയായ ഞാന്‍  നാട്ടില്‍ ചെന്നപ്പോള്‍ ലാവ്‌ലിന്‍ പ്രശനത്തിന്റെ പേരില്‍ ഹര്‍ത്താല്‍,ഞാന്‍ ഞെട്ടിപ്പോയി നടത്തിയത് മറ്റാരുമല്ല ഹര്ത്താലിനെതിരെ പട്ടിന്നികിടന്നവര്‍ തന്നെ എന്തൊരു വിരോധാഭാസം അല്ലെ?,ആ ഹര്‍ത്താല്‍ ദിനത്തില്‍ എനിക്ക് വ്യക്തമായി ഇതിന്റെ ദോഷങ്ങള്‍ മുഴുവന്‍ അനുഭവിക്കുന്നത് സാധാരണക്കാ ര്‍മാത്രമാനെന്നു.പാവപെട്ടവര്‍ സഞ്ചരിക്കുന്ന വാഹങ്ങളായ ബസ്സ്‌ ,ടാക്സി ,ഓട്ടോ റിക്ഷ  ഇതെല്ലാം തടയുന്നു

എന്നാല്‍ പ്രൈവറ്റ് വാഹനങ്ങള്‍ യാതൊരു വിലക്കുകളുമിലാതെ യധേഷ്ട്ടം തലങ്ങും വിലങ്ങും പായുന്ന കാഴ്ച , ഇതില്‍ നിന്നെല്ലാം നാം എന്താണ് മനസിലാകേണ്ടത് ഈ ഹര്‍ത്താല്‍ പാവപെട്ടവന്‍ മാത്രം അനുഭവിക്കുവാന്‍ ഉള്ളതാണെന്ന് അല്ലെ.അവന്റെ യാത്ര അനലോ മുടക്കേണ്ടത്‌.കാരണം ഇങ്ങിനെയുള്ളവര്‍ ഏതു പ്രശ്നങ്ങള്‍ മാറ്റിവച്ചും വോട്ടു നല്ക്കുന്നവരാണല്ലോ. ഇതുപോലെയുള്ള ജനദ്രോഹ സമരങ്ങളില്‍ നിന്നും രാഷ്ട്രിയ പാര്‍ടികളും സംഘടനകളും ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്.ഇടക്കിടെ നമ്മള്‍ അനുഭവിക്കുന്ന മിന്നല്‍ സമരങ്ങള്‍,ബസ്‌ സമരം, വഴി തടയല്‍ ,ഇതൊക്കെ നിയമം മുലം നിരോധിക്കെണ്ടാതാകുന്നു.തൊഴിലാളികള്‍ക്ക് പണിമുടക്കാന്‍ അവകാശമുള്ളതു പോലെ തന്നെ മറ്റുള്ളവര്‍ക്കു സഞ്ചരിക്കാനുള്ള അവകാശം ഈ ഇന്ത്യ മഹാരാജ്യത്ത് ഇല്ലേ? അതെന്തിനു തടയുന്നു

ഹര്ത്താലിന്റെ നേട്ടങ്ങളും കോട്ടങ്ങളും ചര്ച്ചചെയുവാന്‍ അവര്‍ തയ്യാരകേണ്ടിയിരിക്കുന്നു.ഈ സമര രീതികൊണ്ട് എന്തിനുവേണ്ടിയാണോ സമരം നടത്തുന്നത് അത് ജനം അറിയുന്നു എന്ന് ഈ സമരമുരയെ ന്യായികരിക്കുന്നവര്‍  പറയുന്നു. ഏതു ഹര്‍ത്താലും വീണുകിട്ടുന്ന അവധിദിനമായി കണക്കാക്കാന്‍ ശീലിച്ചുകഴിഞ്ഞ മലയാളികള്‍ ഹര്‍ത്താലിനാധാരമായ കാര്യകാരണങ്ങള്‍ അന്വേഷിക്കാറില്ല. ഹര്‍ത്താലിനോട്‌ സമൂഹത്തിലെ എല്ലാ വിഭാഗക്കാരും പുലര്‍ത്തിപ്പോരുന്ന ഈ നിസ്‌സംഗ സമീപനം വലിയൊരളവില്‍ മറ്റൊരിടത്തും കാണാത്തതരത്തില്‍ അടിക്കടി ജനജീവിതം നിശ്‌ചലമാക്കാന്‍ ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ക്ക്‌ അവസരം നല്‍കുന്നു. പന്ത്രണ്ട് മണിക്കൂര്‍ കേരളത്തിലെ ജനങള്‍ക്ക് സ്വന്തം നാട്ടില്‍ ഇങനെയൊരു ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കേണ്ടി വരമെന്നോര്‍മിപ്പിക്കുന്നതും അല്പ്ം സ്വല്പ്ം വെള്ളം കുടിപ്പിക്കുന്നതുമായ ഒരവസരമായെ എന്റെ കണ്ണുകളിലൂടെ ഹര്‍ത്താലിനെ കാണുവാന്‍‍ സാധിക്കുന്നുള്ളൂ…ഹര്‍ത്താലുകള്‍ പ്രഖ്യാ‍പിച്ച്‌ നിര്‍ബന്തമായ്,കടയടപ്പിക്കാനും വാഹനം തടയാനും പുറത്തിറങ്ങുന്ന ഹര്‍ത്താല്‍ നേതാക്കളെയും, പ്രചാരകരെയും അറസ്റ്റു ചെയ്ത് ജനജീവിതത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട നമ്മുടെ സര്‍ക്കാരുകള്‍  ധാര്‍മ്മിക ശക്തിയില്ലാതെ പകലുറങ്ങുംപ്പോള്‍ ,  നിയമം സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തുവാന്‍ മാത്രം പഴുതു നോക്കിനടക്കുന്ന ഈ വവസ്ഥിതിയില്‍ … അരങ്ങ്  ജനദ്രോഹ  ശക്തികള്‍ക്ക് ഒഴിഞ്ഞുകൊടുത്ത് നമുക്ക് മാളങ്ങളിലേക്ക് ഉള്‍വലിയാം ! ജയ് ഹര്‍ത്താല്‍

 885 total views,  3 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment11 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment11 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment11 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment15 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment15 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment15 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment15 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment15 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment15 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment15 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment15 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment18 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment20 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement