ചന്ദ്രനിൽ സ്ഥലം വാങ്ങാൻ സാധിക്കുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

👉 ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന വാർത്തയാണ് ചന്ദ്രനിലും ചൊവ്വയിലുമൊക്കെ സ്ഥലം വാങ്ങിച്ചിടുക എന്നത്.അമേരിക്കയിലെ ചില സൈറ്റുകളും , പോർട്ടലുകളും മറ്റും ചന്ദ്രനിൽ സ്ഥലം വാങ്ങാം എന്ന ഓഫറുകളുമായി എത്തുന്നുണ്ട് . പലയിടത്തും പല വിലയാണ്. 2405 രൂപയുണ്ടെങ്കിൽ ലകൂസ് ഫെലിസിറ്റാറ്റിസ് എന്ന മേഖലയിൽ ഒരേക്കർ വാങ്ങാം. സീ ഓഫ് റെയിൻസ്, ബേ ഓഫ് റെയിൻബോസ്,സീ ഓഫ് ട്രാൻക്വിലിറ്റി, സീ ഓഫ് നെക്ടർ,സീ ഓഫ് സെറിനിറ്റി തുടങ്ങിയ ഇടങ്ങളിലും സ്ഥലം വാങ്ങാമെന്ന് ഇത്തരം പോർട്ടലുകൾ പറയുന്നു. ഇന്ത്യക്കാരുൾപ്പെടെ പലരും ചന്ദ്രനിലും ചൊവ്വയിലുമൊക്കെ സ്ഥലം വാങ്ങിയതായുള്ള റിപ്പോർട്ടുകളും ഇടയ്ക്ക് വരുന്നു.സംഭവങ്ങൾ

ഇങ്ങനെയെല്ലാമാണെങ്കിലും യഥാർഥത്തിൽ ചന്ദ്രനിൽ ഈ പറയുന്ന പോലെ സ്ഥലം വാങ്ങാൻ സാധിക്കില്ല എന്നതാണ് സത്യം. ഭൂമിക്കും ശൂന്യാകാശത്തിനുമപ്പുറമുള്ള ബഹിരാകാശമേഖലയിലെ വസ്തുക്കളുടെയെല്ലാം ഉടമസ്ഥാവകാശം പൊതുവായി എല്ലാ മനുഷ്യർക്കും തുല്യമായുള്ളതാണ്. 1967ൽ ഇതു സംബന്ധിച്ചുള്ള ഉടമ്പടി യുഎസ്, യുകെ, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾ ഒപ്പിട്ടു. പിൽക്കാലത്തെ രാജ്യാന്തര ബഹിരാകാശ നിയമത്തിന്റെ അടിസ്ഥാനമായി ഇതു മാറി. ഈ നിയമത്തിന്റെ പാലനത്തിനായി യുണൈറ്റഡ‍് നേഷൻസ് ഓഫിസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സ് എന്നൊരു പ്രത്യേക ഓഫിസ് തന്നെയുണ്ട്. ഇതു പ്രകാരം രാജ്യങ്ങൾക്കു പോലും ചന്ദ്രനിലെയും മറ്റും വസ്തുക്കൾ സ്വന്തമാണെന്നു പറയാനൊക്കില്ല. ഈ നിയമങ്ങൾ കുറ്റമറ്റതാക്കി 1979ൽ ചന്ദ്രഉടമ്പടിയും യുഎൻ പദ്ധതിയിട്ടിരുന്നു. നൂറിലധികം രാജ്യങ്ങൾ ഒപ്പ് വെച്ചിട്ടുള്ള ഈ ഉടമ്പടിയിൽ 1967ൽ ഇന്ത്യയും ഒപ്പുവച്ചിട്ടുണ്ട്.

ഔട്ടർ സ്പേസ് ട്രീറ്റി 1967 എന്ന ഉടമ്പടിയുടെ പൂർണ്ണമായ പേര് Treaty on Principles Governing the Activities of States in the Exploration and Use of Outer Space, including the Moon and Other Celestial Bodies എന്നാണ്. റഷ്യയും അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ ബഹിരാകാശ മത്സരങ്ങൾ നടത്തിയിരുന്ന കാലത്ത് രൂപീകരിക്കപ്പെട്ടതാണ് ഈ നിയമം.1967 ജനുവരി 27 ആണ് ഈ നിയമം രൂപീകരിക്കപ്പെട്ടത്. താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഇതിൽ ഉൾപെടുന്നു.

⚡മനുഷ്യരാശിയുടെ പൊതുവായ പ്രദേശമാണ് ബഹിരാകാശം.
⚡ബഹിരാകാശത്തിലെ പര്യവേക്ഷണവും , ഉപയോഗവും എല്ലാ രാജ്യങ്ങളുടെയും പ്രയോജനത്തിനും താൽപ്പര്യങ്ങൾക്കും വേണ്ടി നടത്തേണ്ടതാണ്.
⚡എല്ലാ രാജ്യങ്ങൾക്കും പര്യവേക്ഷണത്തിനും ഉപയോഗത്തിനും ബഹിരാകാശം സൗജന്യമായിരിക്കും.
⚡ബഹിരാകാശം ഒരു രാജ്യത്തിനും സ്വന്തമായി അവകാശപ്പെട്ടതല്ല.ഒരു രാജ്യവും ബഹിരാകാശത്ത് ആണവായുധങ്ങളോ മറ്റ് മാരക ആയുധങ്ങളോ സ്ഥാപിക്കരുത്.
⚡ചന്ദ്രനെയും മറ്റ് ആകാശഗോളങ്ങളെയും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കണം.
⚡ബഹിരാകാശയാത്രികരെ എല്ലാ രാജ്യങ്ങളും മാനവികതയുടെ പ്രതിനിധികളായി കണക്കാക്കണം. അവർക്ക് എന്തെങ്കിലും അപകടമോ അടിയന്തരാവസ്ഥയോ ഉണ്ടാകുമ്പോൾ സാധ്യമായ എല്ലാ സഹായവും നൽകണം.
⚡ഒരു രാജ്യമോ ആ രാജ്യത്തെ ഏതെങ്കിലും ഏജൻസിയോ ബഹിരാകാശത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ആ രാജ്യം ഉത്തരവാദിയായിരിക്കും.ഒരു രാജ്യത്തിൻെറ ബഹിരാകാശ പേടകം മൂലം ഉണ്ടാകുന്ന നാശനഷ്ടത്തിന് രാജ്യം ഉത്തരവാദി ആയിരിക്കും.
⚡ഒരു രാജ്യം വിക്ഷേപിക്കുന്ന ഏത് ബഹിരാകാശ പേടകത്തിന്റെയും ഉത്തരവാദിത്വം ആ രാജ്യത്തിന് ആയിരിക്കും.ഒരു രാജ്യവും ബഹിരാകാശത്തും ജ്യോതിർ ഗോളങ്ങളിലും ഹാനികരമായ ഒരു മലിനീകരണവും നടത്തരുത്.

ഇതുകൂടാതെ 1979ൽ ഉണ്ടാക്കിയ പുതിയ ഉടമ്പടി പ്രകാരം ബഹിരാകാശത്തോ ചന്ദ്രനടക്കമുള്ള ജ്യോതിർഗോളങ്ങളിലോ ആയുധ പരീക്ഷണങ്ങൾ നടത്താനോ സൈനിക താവളങ്ങൾ ഉണ്ടാക്കുന്നതിനോ ഒരു രാജ്യത്തിനും അവകാശമില്ലാത്തതും ചന്ദ്രനും അതിലെ വിഭവങ്ങളും മനുഷ്യരാശിയുടെ പൊതു പൈതൃകം ആണെന്നതിനാൽ ഒരു രാജ്യത്തിനോ സംഘടനയ്ക്കോ സ്വന്തമാക്കാൻ സാധിക്കില്ലാത്തതുമാണ്.2019 വരെ ഈ ഉടമ്പടിയിൽ അമേരിക്ക , ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഒപ്പു വെച്ചിട്ടില്ലാത്തതുമാണ്.

1756 ൽ പ്രഷ്യയിലെ ഫ്രഡറിക്ക് രാജാവ് തൻ്റെ പൂർവികർക്ക് ചന്ദ്രനെ സമ്മാനമായി നൽകിയതാണെന്നും, അതിനാൽ ചന്ദ്രൻ തന്റെ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നുമുള്ള വിചിത്രമായ ഒരവകാശവാദം 1996 ൽ ജർമൻ പൗരനായ മാർട്ടിൻ ജാർഗൻസ് ഉന്നയിച്ചിരുന്നു. ഈ വിഷയം യുണൈറ്റഡ് സ്റ്റേറ്റ്സുമായി ചർച്ച ചെയ്യാൻ ജർമൻ സർക്കാറിനോട് ജാർഗൻസ് ആവശ്യപ്പെട്ടു. എന്നാൽ ഈ വാദം മുഖവിലയ്ക്ക് എടുത്തില്ല.

ഡെന്നിസ് ഹോപ്പ് എന്നയാളുടെ ലൂനാർ എംബസി എന്ന തരികിട കമ്പനി വളരെ തുച്ഛവിലയ്ക്ക് 1980 മുതൽ ചന്ദ്രനിൽ സ്ഥലക്കച്ചവടം നടത്തുന്നുണ്ട്. ഇങ്ങനെ ലക്ഷക്കണക്കിന് ഏക്കർ സ്ഥലം കച്ചവടം നടത്തിയായി ഹോപ്പ് അവകാശപ്പെടുന്നു. ഇതും പോരാഞ്ഞ് ആ രാജ്യത്തിന് (ചന്ദ്രന്) ഒരു ഭരണഘടനയും നിയമനിർമ്മാണ സഭയും ഒരു നാണയവും പുറത്തിറക്കി ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി ഹോപ്പ് പ്രഖ്യാപിച്ചു.

ചതിക്കുഴിയിൽ വീഴാൻ തയ്യാറാണെങ്കിൽ ലൂണാർ രജിസ്ട്രി എന്ന വെബ്സൈറ്റ് മുഖാന്തരം നിങ്ങൾക്കും ചന്ദ്രനിൽ സ്ഥലം വാങ്ങാം. ഹിന്ദി താരങ്ങളായ സുശാന്ത് സിംഗ് രജ്പുത്, ഷാറൂക്ക്ഖാൻ എന്നിവർ ഇങ്ങനെ ചന്ദ്രനിൽ സ്ഥലമുടമകൾ ആയിട്ടുണ്ട് എന്ന വാർത്തകൾ വന്നിട്ടുണ്ട്.എന്നാൽ ഈ വാദങ്ങളെയൊന്നും ഐക്യരാഷ്ട്രസഭയോ , അന്താരാഷ്ട്ര ബഹിരാകാശ നിയമവിദഗ്ദ്ധരോ മുഖവിലക്ക് എടുക്കുന്നില്ല. ചന്ദ്രനോ ബഹിരാകാശ ഗോളങ്ങളോ ആരുടെയും സ്വകാര്യ സ്വത്ത് അല്ല എന്നും അത് മാനവരാശിയുടെ പൊതുസ്വത്താണ് എന്നുമാണ് അവരുടെ അഭിപ്രായം.

You May Also Like

ലഡ്ഡു കഴിച്ചതിന് ശേഷം ചായ കുടിച്ചാൽ ചായക്ക് മധുരം അനുഭവപ്പെടാത്തത് എന്തുകൊണ്ടാണ് ?

ലഡ്ഡു കഴിച്ചതിന് ശേഷം ചായ കുടിച്ചാൽ ചായക്ക് മധുരം അനുഭവപ്പെടാത്തത് എന്തുകൊണ്ടാണ് ? അറിവ് തേടുന്ന…

ഇന്ത്യൻ റോഡുകളിൽ ഉള്ള മൈൽ കുറ്റിയുടെ നിറം എന്തിനെ സൂചിപ്പിക്കുന്നു ?

ഈ മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ് .അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളം

കേന്ദ്ര ഭക്ഷ്യ വകുപ്പ് പുറത്തിറക്കിയ ‘മേരാ റേഷന്‍’ ആപ്പിൻ്റെ പ്രത്യേകതകൾ എന്തെല്ലാം ?

കേന്ദ്ര ഭക്ഷ്യ വകുപ്പ് പുറത്തിറക്കിയ ‘മേരാ റേഷന്‍’ ആപ്പിൻ്റെ പ്രത്യേകതകൾ എന്തെല്ലാം ? അറിവ് തേടുന്ന…

ഒഴുകുന്ന സ്വർണം, സമുദ്രതീരത്തു ഒഴുകിയെത്തുന്ന ഈ വസ്തുവിന് നമ്മുടെ തലവര തന്നെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കും

അറിവ് തേടുന്ന പാവം പ്രവാസി THE FLOATING GOLD(ഒഴുകുന്ന സ്വർണം) എന്നു വിളിക്കുന്നത് എന്തിനെയാണ്?⭐ ????മൂല്യത്തിൽ…