Connect with us

interesting

ഒരു ബെഡ്‌റൂമിൽ രണ്ടു ഭാര്യമാർ സാധ്യമാകുമോ ? ജീവിതം മുന്നോട്ടു പോകുമോ ?

ഒരാളെ തന്നെ മേയ്ക്കാൻ പെടുന്ന പാട്..അല്ലെ ? ഇത് ചില ഭർത്താക്കന്മാരും ഭാര്യമാരും ഒരേപോലെ പറയുന്നതാണ്. അപ്പോഴാണ്

 69 total views

Published

on

ഒരു ബെഡ്‌റൂമിൽ രണ്ടു ഭാര്യമാർ സാധ്യമാകുമോ ? ജീവിതം മുന്നോട്ടു പോകുമോ ? ❤️

ഒരാളെ തന്നെ മേയ്ക്കാൻ പെടുന്ന പാട്..അല്ലെ ? ഇത് ചില ഭർത്താക്കന്മാരും ഭാര്യമാരും ഒരേപോലെ പറയുന്നതാണ്. അപ്പോഴാണ് ഒരാൾക്കിവിടെ രണ്ടു ഭാര്യമാർ. ഭാഗ്യവാൻ തന്നെ എന്ന് പറയാൻ വരട്ടെ… കഥ ഇതാണ് – വിവാഹം തകർന്ന സങ്കടത്തിൽ കൂട്ടുകാരിയെ കാണാനെത്തി; ഒടുവിൽ കൂട്ടുകാരിക്കും ഭർത്താവിനുമൊപ്പം പുതിയ ജീവിതം ആരംഭിച്ച് യുവതി. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച് നടത്തിയ വിവാഹജീവിതം തകർന്ന സങ്കടത്തിലാണ് 31കാരിയായ പിഡു കൗര്‍ കൂട്ടുകാരിയായ സ്പീറ്റി സിംഗിനരികിലെത്തിയത്. തകർച്ചയിൽ നിന്നും കരകയറാൻ ഒരു ആശ്വാസം തേടിയാണ് കുറച്ച് ദിവസം കൂട്ടുകാരിക്കൊപ്പം താമസിക്കാനായെത്തിയത്. എന്നാൽ അതൊരു പുതിയ ജീവിതത്തിലേക്കുള്ള വഴിത്തിരിവായിരുന്നു. സന്തോഷത്തോടെ ഒരു കുടുംബമായി ജീവിക്കുന്ന ഈ ത്രപ്പിൾ പങ്കാളികളുടെ വാർത്ത അന്താരാഷ്ട്ര മാധ്യമമായ ഡെയ്ലി മെയിലാണ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.

Image may contain: 3 people, oceanവ്യവസായികളായ സ്പീറ്റി, ഭർത്താവ് സണ്ണി അവരുടെ രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിനൊപ്പം കുറച്ച് ദിവസം ചിലവഴിച്ച് മടങ്ങാമെന്ന് കരുതിയാണ് പിഡു എത്തിയത്. എന്നാൽ ക്രമേണ സ്പീറ്റിയും പിഡുവും തമ്മിൽ സ്വവർഗ്ഗ പ്രണയത്തിലായി. ബൈ സെക്ഷ്വൽ ആയിരുന്ന സ്പീറ്റിക്ക് പിഡുവിനോട് പ്രണയം തോന്നാന്‍ അധികം സമയം വേണ്ടി വന്നില്ല എന്നാണ് ഇവർ പറയുന്നത്. ഭാര്യയും സുഹൃത്തും പ്രണയത്തിലാണെന്നറിഞ്ഞിട്ടും സണ്ണിക്ക് അതൊരു വലിയ കാര്യമായി തോന്നിയില്ല. പതിയെ ഇയാളും പിഡുവിനോട് അടുത്ത്. മൂവരും തമ്മിൽ പിരിയാനാകാത്ത വിധം അടുത്തതോടെ ‘ത്രപ്പിൾ’ പങ്കാളികളായി ഒരുമിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു.
ഇന്ത്യൻ വംശജരായ മൂന്ന് പേരും നിലവിൽ യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ബാല്യകാല സുഹൃത്തുക്കളായ സണ്ണിയും സ്പീറ്റിയും 2003 ൽ ഇന്ത്യയിൽ വച്ചാണ് വിവാഹിതരായത്. തുടർന്ന് അമേരിക്കയിലേക്ക് ചേക്കേറി. ആറു വർഷത്തിന് ശേഷം ഇവർ കുടുംബ സുഹൃത്തായ പിഡു കൗറിന്‍റെ വിവാഹച്ചടങ്ങിനെത്തിയിരുന്നു. എന്നാൽ ഈ വിവാഹബന്ധം അധികം നീണ്ടു നിന്നിരുന്നില്ല. വിവാഹമോചനം തേടിയ പിഡുവിനെ ആ തകര്‍ച്ചയിൽ നിന്നും മറികടക്കാനും ഒരു മാറ്റത്തിനുമായി സ്പീറ്റി തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഉഭയ ലൈംഗികതയിൽ താത്പ്പര്യമുണ്ടായിരുന്ന സ്പീറ്റിയും പിഡുവും തമ്മിൽ മാനസികമായും ശാരീരികമായും പിരിയാനാകാത്ത വിധം അടുത്തു. ഭർത്താവിനും ഈ ബന്ധത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലാതെ വന്നതോടെ ദമ്പതികൾ പിഡുവിനെ കൂടി തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി മൂവരും ഒന്നിച്ചാണ് കഴിയുന്നത്. ഇതിനിടെ രണ്ട് പേർക്കും ഓരോ കുട്ടികളും ജനിച്ചു. അതേസമയം ഇന്ത്യൻ വംശജയരായ കടുത്ത യാഥാസ്ഥിതിക മനോഭാവമുള്ള ഇവരുടെ കുടുംബാംഗങ്ങൾക്ക് ഈ ബന്ധം അംഗീകരിക്കാനായില്ല. പല ബന്ധങ്ങളും ഇതോടെ നഷ്ടമായെന്നാണ് ഇവർ പറയുന്നത്.

എന്നാൽ തങ്ങൾ മൂന്ന് പേരും തമ്മിലുള്ള സ്നേഹത്തിനും ബന്ധത്തിനും ഇതുവരെ കോട്ടം ഒന്നും വന്നിട്ടില്ല. അസൂയ മൂലം പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഇവർ പറയുന്നു. സ്വകാര്യ നിമിഷങ്ങൾ പോലും മൂന്ന് പേരും ഒന്നിച്ചാണ് ചിലവഴിക്കുന്നത്. പരസ്പരം ഒരു രഹസ്യങ്ങൾ പോലും സൂക്ഷിക്കാറില്ല എന്നും സ്പീറ്റി പറയുന്നു. കുടുംബത്തിലേക്ക് മറ്റൊരു പങ്കാളി കൂടി എത്തിയതിൽ സണ്ണിയും സന്തോഷവാനാണ് ആശയങ്ങൾ പങ്കുവെക്കാനും ഫാന്‍റസികൾ നിറവേറ്റാനും ഒരാൾ കൂടി ഉള്ളതിന്‍റെ ആവേശത്തിലാണ് അദ്ദേഹമെന്നാണ് സ്പീറ്റിയുടെ വാക്കുകൾ.
വർഷങ്ങൾ പിന്നിട്ടിട്ടും ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് പലരും ചോദിക്കാറുണ്ട്. പരസ്പരം സ്നേഹിക്കുന്നതും ആ സ്നേഹം മക്കൾക്കും പങ്കു വച്ചു നൽകുന്നതും മാന്ത്രികമായ ഒരു അനുഭവം തന്നെയാണെന്നാണ് ഇതിന് മറുപടിയായി 36 കാരിയായ സ്പീറ്റി പറയുന്നത്.
ഒരുമയോടെ മുന്നോട്ട് പോകുന്നതും ഓരോ ദിവസം പോകുന്തോറും കൂടുതൽ കൂടുതൽ സ്നേഹിക്കുന്നതും ഞങ്ങൾക്ക് ലഭിച്ച അനുഗ്രഹം തന്നെയാണെന്നും ഈ യുവതി കൂട്ടിച്ചേർത്തു

 70 total views,  1 views today

Advertisement
Entertainment8 mins ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment9 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement