പരിണാമം തെറ്റാണെന്ന് തെളിയിക്കാൻ പറ്റുമോ ?

0
167

✍️JoyBinny

പരിണാമം തെറ്റാണെന്ന് തെളിയിക്കാൻ പറ്റുമോ ?

സയൻസിൽ ഹൈപോതിസിസും തിയറിയും മുന്നോട്ടു വയ്ക്കുന്ന പ്രവചനങ്ങൾ തെറ്റാനും ശരിയാകാനും ഉള്ള സാദ്ധ്യത ഉണ്ട്. ഒരിക്കലും മുൻവിധിയോടെ ശാസ്ത്രജർ സയന്റിഫിക് പ്രഡിക്ഷൻ ചെയ്യില്ല. അങ്ങിനെയുള്ള പ്രഡിക്ഷൻ ശാസ്ത്രലോകം അംഗീകരിക്കില്ല.

150 വർഷങ്ങൾക്കു മുൻപ് ഡാർവിൻ പരിണാമ സിദ്ധാന്തം മുന്നോട്ടു വച്ചത് സൃഷ്ടിവാദത്തെ എതിർക്കണം എന്ന മുൻ വിധിയോടെ ആയിരുന്നില്ല. തന്നെയുമല്ല ആ കാലഘട്ടത്തിൽ സൃഷ്ഠിവാദത്തെ ചോദ്യം ചെയ്യുന്നത് അത്ര പന്തിയുമല്ലയിരുന്നു. ഡാർവിൻ ഒരു ലളിതമായ ചോദ്യത്തിൽ നിന്നാണ് തുടങ്ങിയത്

” എങ്ങിനെ ആണ് ജീവജാലങ്ങളിൽ ഇത്രയും വൈവിധ്യം ഉണ്ടായത്”?
അദ്ദേഹത്തിന് വേണമെങ്കിൽ വളരെ സമാധാനമായി ദൈവസൃഷ്ടി എന്നു സമർത്ഥിച്ചു വീട്ടിൽ പോകാമായിരുന്നു .പക്ഷെ അദ്ദേഹം ഒരു 5 വർഷം നീണ്ട യാത്രക്ക് പോകുകയായിരുന്നു ചെയതത്. ആ ലോക യാത്രയിൽ നിരവധി അനുഭവങ്ങളും, എണ്ണമറ്റ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ മുന്നോട്ടു വന്ന ആശയം ആണ് നാച്ചുറൽ സെലക്ഷൻ വഴി ജീവികൾ പരിണമിച്ചതാകാം .പിന്നീട് 1850കളിൽ ആണ് അദ്ദേഹം “ഒറീജിൻ സ്പീഷീസ് ബൈ മീൻസ് ഓഫ് നാച്ചുറൽ സെലക്ഷൻ” എന്ന വിശ്വവിഖ്യാതമായ , ശാസ്ത്രലോകത്തെ മാറ്റിമറിച്ച മഹത്തായ പുസ്തകം എഴുതുന്നത്. 1859 ഇതു പബ്ലിഷ് ചെയ്യുകയും ചെയ്തു.

അദ്ദേഹത്തിന്റെ പരിണാമപ്രവചനങ്ങളും മറ്റേത് തിയറിയേയും പോലെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കപെട്ടു, ഇന്നും അതു തുടർന്ന് കൊണ്ടിരിക്കുന്നു. നാളിതുവരെ ഈ മഹത്തായ സിദ്ധാന്തത്തിന്റെ അടിത്തറ ഇളക്കുന്ന ഒരൊറ്റ പഠന പേപ്പർ പോലും പ്രസിദ്ധീകരിച്ചിട്ടില്ല കാരണം ഇതുവരെ അങ്ങിനെ ഒന്നുണ്ടായിട്ടില്ല.

What can disprove evolution?

ഒരിക്കൽ J. B. S. Haldane എന്ന ബയോളജിസ്റ്റിനോട് എന്തുകാര്യത്തിനാണ് പരിണാമത്തെ തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുക എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ” പ്രീകേംബ്രിയൻ കാലഘട്ടത്തിൽ മുയലിന്റെ ഫോസിൽ” അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്. പരിണാമസിദ്ധാന്ത പ്രകാരം ഒരിക്കലും രണ്ടു വയ്ത്യസ്ത ഭൗമകാലയളവിൽ ജീവിച്ചിരുന്ന ജീവികളുടെ ഫോസിൽ ഒരിക്കലും പുതിയ ജിയോളജിക്കൽ കാലയളവിൽ കണ്ടെത്താനാവില്ല. അതായത് എന്നങ്ങിനെ സംഭവിക്കുന്നുവോ അന്ന് ഈ സിദ്ധാന്തത്തിനു ഇളക്കം തട്ടും. നാളിതുവരെ അങ്ങിനെ ഒരു ഫോസിൽ ഇടലകലർച്ച ലോകത്തൊരിടത്തും കണ്ടെത്തിയിട്ടില്ല. എപ്പോഴും പഴക്കം കൂടിയ ഫോസിൽ പഴയ പാളികളിൽ മാത്രം കാണപ്പെടുന്നു.

പരിണാമം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടോ?

തീർച്ചയായും , ഏതൊരു ശാസ്ത്ര സിദ്ധാന്തവും പോലെ പരിണാമവും സയന്റിഫിക് സ്ക്രൂട്ടിണിയിലൂടെ ശക്തി പ്രാപിച്ച ഒരു സിദ്ധാന്തമാണ്. ഈ പ്രക്രിയയിലൂടെ പാരിണാമത്തിൽ മുന്കാലത്തുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നീക്കം ചെയ്തിട്ടുണ്ട്.
ഉദ. ഗുണകരമായ പുതിയ കോഡുകൾ DNA യിലേക്ക് ഒരിക്കലും ചേർക്കപ്പെടില്ല എന്ന മിഥ്യാധാരണ.

സയന്റിഫിക് ഫലസിയും സ്ട്രോമാൻ വാദങ്ങളും

സയന്റിഫിക് സ്ക്രൂട്ടിണിയും മുൻവിധിയോടെയുള്ള ചോദ്യം ചെയ്യലും രണ്ടും രണ്ടാണ്. ശാസ്ത്ര സിദ്ധാന്തത്തിലെ സംശയമുള്ള ഭാഗങ്ങൾ എപ്പോഴും ശാസ്ത്രജ്ഞർ തന്നെ ചോദ്യം ചെയ്യും. അതാണ് സയന്റിഫിക് പ്രോസസ്. അങ്ങിനെ ആണ് തിയറിയകൾ റിഫൈൻ അല്ലെങ്കിൽ സംശുദ്ധീകരിക്കപ്പെടുന്നത്. അദൃശ്യ ശക്തിയാൽ സൃഷ്ടിക്കപ്പെട്ടു, അല്ലെങ്കിൽ ഉല്പത്തി കഥകൾ അടിസ്ഥാനപ്പെടുത്തി പരിണാമത്തെ ചോദ്യം ചെയ്യുന്നതാണ് ഏറ്റവും വലിയ അപകടം. ഈ പ്രവണത സയന്റിഫിക് ടെംപറിനെറ്റും , മനുഷ്യസഹജമായ ജിജ്ഞാസയ്ക്കും ഒരു വലിയ ഭീഷണി ആണ്.

സ്ട്രോമാൻ വാദങ്ങളുടെ ഉറവിടം.

ഏറ്റവുമധികം പരിണാമത്തെ ചെറുക്കാനുള്ള പ്രവണത അമേരിക്കയിൽ നിന്നാണ് ഉണ്ടാവുന്നത്. അമേരിക്കയിലെ ഫണ്ടമെന്റൽ ക്രിസ്ത്യൻ ഗോസ്പൽ ഗ്രൂപ്പുകൾ ആണ് ഏറ്റവും അധികം എതിർപ്പ് കാണിക്കുന്നത്. ബൈബിളിലെ ഉല്പത്തി കഥകളുടെ സാധൂകരണം മാത്രമാണ് ഉദ്ദേശ്യം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേഷൻ റിസർച്ച് എന്ന (www.icr.org) ഒരു സയൻറ്റിഫിക് ഫാലസി ഗ്രൂപ് മില്യൻ കണക്കിന്‌ ഗോസ്പൽ ഡോളറിന്റെ പിൻബലത്തിൽ പരിണമത്തിനെതിരെ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഉല്പത്തി കഥകൾ ഒരു ഒരു സമാന്തര ശാസ്ത്ര “സത്യമായി” സ്ക്കൂൾ സിലബസിന്റെ ഭാഗമാക്കുക എന്നതാണ് പരമമായ ലക്ഷ്യം.
ICR വക്താവായ ജോണ് മോറിസ് ഒരിക്കൽ ബയോളജസ്റ്റിലുകളെ വെല്ലു വിളിക്കുകയുണ്ടായി. പരിണാമം തെളിയിക്കുന്ന ഒരു പരീക്ഷണം (എക്സ്പ്പെരിമെന്റ്) ഉണ്ടാക്കാമോ? എന്നായിരുന്നു ചോദ്യം.

ഇതിനു ബയോളജിസ്റ്റുകൾ കൊടുത്ത മറുപടി നമ്മുക്കു നോക്കാം.

പരിണാമ പ്രക്രിയ തെളിയിയിക്കാൻ കഴിയുന്ന പരീക്ഷണങ്ങൾ.

 1. നമ്മുക്കറിയാം വൈറസ് പനി ബാധയ്ക് ശേഷം നമ്മുടെ ശരീരം അതിനോട് പ്രതിരോധ ശക്തി കൈവരിക്കും. പക്ഷെ വീണ്ടും നമ്മുക്കു അതേ വൈറൽ പനി അടുത്ത സീസണിനിൽ വരാറുണ്ട്‌. കാരണം വൈറസ് ജനിത മ്യൂറ്റെഷൻ വഴി പുതിയ വൈറസ് ആയി മാറുന്നു. അപ്പോൾ ന്യായമായും ഉണ്ടാവുന്ന സംശയമാണ് അതൊരു വൈറസ് തെന്നെ അല്ലെ, മറ്റൊരു ജീവി അല്ലല്ലോ. ?
  ശരിയാണ് പക്ഷെ, ഇതു നമ്മക്ക് മനസിലാക്കി തരുന്നതെന്താണ് . ഒരു ചെറിയ കാലയളവിൽ തന്നെ ഒരു പോപ്പുലേഷനിലെ DNA യിൽ മാറ്റം വരുന്നു.

ഇവളയുഷ്യൻ എന്നു പറഞ്ഞാൽ ഒരു പോപ്പുലേഷനിലെ ജീൻ ഫ്രീക്വൻസിയിൽ ഉണ്ടാവുന്ന മാറ്റമാണ്. ഇവിടെ മനസിലാക്കേണ്ടത് DNA യിലെ മാറ്റം പ്രതിരോധത്തിൽ മാത്രം ഒതുങ്ങണം എന്നൊരു നിയമമൊന്നുമില്ല , മ്യൂറ്റെഷൻ എങ്ങിനെ വേണമെങ്കിലും വരാം.

 1. ഏകാകോശ ജീവി ബഹുകോശ ജീവിയായി മാറുന്നു.

Shikano ,et al 1990 ൽ ഒരു ഏകാകോശ ബാക്ടീരിയം ഇവയെ ഭക്ഷിക്കുന്ന ജീവികൾ ഉള്ള ഒരു പരിസ്ഥിയിൽ ബഹുകോശ ജീവിയായി മാറുന്നതായി റിപ്പോർട്ട് ചെയ്‌തു.

1.5 um നീളമുള്ള ഒരു റോഡ് (rod) ഷെയ്പ്പുള്ള ഈ ബാക്ടീരിയം ശത്രുക്കളുടെ സാന്നിധ്യത്തിൽ 8-10 ആഴച്ചകൾ കൊണ്ടു
20um വലുപ്പമുള്ള ബഹുകോശമായി മാറി.
സൃഷ്ടിവാദിക അപ്പോഴും വാദവുമായി വന്നു. ഈ ജീവികൾ ഒരു കോളനി ആയും, സ്വതന്ത്രമായും ജീവിക്കാൻ കഴിവുള്ളവയാണ്. മറ്റൊരു ജീവി ആയി മാറിയില്ല എന്നു. പക്ഷെ ഇവിടെ തെളിയിക്കപ്പെട്ടത് സാഹചര്യങ്ങളുടെ സ്വാധീനത്തിൽ ഏക കോശ ജീവി ബഹുകോശ ഗ്രുപ്പായി മാറുന്നു.
ഇതു പരിണാമം പ്രീഡിക്ട് ചെയ്യുന്ന ഒന്നാണ്.

 1. “നൈലോൺ ബഗ്” ബാക്ടീരിയ.
  സാധാരണയായി കാർബോഹൈഡ്രേറ്റ് ഉപയോഗിച്ചു ജീവിക്കുന്ന ബാകറ്റീരിറിയകൾ ഒരു ‘ഫ്രെയിം ഷിഫ്റ്റ് മ്യൂട്ടേഷൻ” മൂലം നൈലോൺ ഭക്ഷിച്ചു ജീവിക്കാൻ അഡാപ്റ്റ് ചെയ്തു.
  (http://www.nmsr.org/nylon.htm)
  ഇതു ഇവലയൂഷൻ അല്ലെന്നു പറയുന്ന സൃഷ്ഠിവാദികൾ ഒരു അടപ്റ്റെഷൻ ആണെന്ന് സമ്മതിച്ചു തരുന്നുണ്ട്. അടപ്റ്റെഷൻ പാരിണാമത്തിലെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്.
 2. ഫോസിലുകൾ ഭൗമ പാളികളിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള ഓർഡർ നിരീക്ഷിച്ചാൽ അവ ലളിതമായവയിൽ നിന്നു സങ്കീർണമായവലയിലേക്ക് പരിണമിച്ചതിന്റെ ഓര്ഡറിൽ ആണ് കണ്ടെത്താൻ സാധിക്കുക.
  ഒരിക്കൽ പോലും ദിനോസറിന്റെ ഫോസിലിന്റെ പാളികളിൽ നിന്നും മനുഷ്യന്റെ ഫോസിൽ കണ്ടെടുത്തിട്ടില്ല.
  ഇവിടെ സൃഷ്ഠിവാദികൾ കേംബ്രിയൻ എക്‌സ്‌പ്ലോഷൻ സങ്കീർണതകൾ നിരത്തും. ഈ സങ്കീർണതയെ പറ്റി ബയോളജിസ്റ്റുകൾ പൂർണ ബോധവന്മാരാണ്. അതേ സമയം ലേറ്റ് കേംബ്രിയൻ കാലഘട്ടത്തിലെ Ediacaran ജീവികക്ക് (580-560 മില്യൺ വർഷം) പെന്നാട്ടുളിഡ് എന്ന കോളനികളായി ജീവിക്കുന്ന coelenterates ഉമായി സാമ്യമുണ്ട്.

യുണിഫോമറ്റേറിയൻ തത്വം.

ഈ തത്വത്തെ സൃഷ്ഠിവാദികൾ ഒരു കുറവായി ആണ് കാണുന്നത്. അതേ സമയം ഇതിന്റെ കൻസെപ്റ് എന്നു പറയുന്നത്, ഇന്ന് കാണുന്ന പ്രോസസ്സുകൾ പണ്ടും ഉണ്ടായിരുന്നു എന്നുള്ള പ്രഡിക്ഷൻ ആണ് യൂണിഫോമറ്റേറിയൻ പ്രിൻസിപ്പിൾ.
ആദ്യ ഫോസിലുകൾ ഏക കോശ ജീവികളുടെയും പിന്നീടുള്ളവ സങ്കീർണമായ ബഹുകോശ ജീവികളുടെയും എന്ന ക്രമത്തിലാണ് എപ്പോഴും കണ്ടെത്താനാവുക.

റേഡിയോമെട്രിക് ഡേറ്റിംഗ് രീതികൾ, ട്രാൻസിഷണൽ ഫോസിൽ ശേഖരം, ജീനോം പഠനങ്ങൾ, എന്നിവയെ കണ്ണടച്ച് ഇരുട്ടാക്കി മുടന്തൻ സൃഷ്ഠിവാദ ന്യായങ്ങൾ നിരത്തുക മാത്രമാണ് ഇക്കൂട്ടർ ചെയ്‌യുന്നത്. പരിണാമ സിദ്ധാന്തം കാലങ്ങളായുള്ള പരീക്ഷണങ്ങളെ അതിജീവിച്ച ഒരു ശാസ്ത്രമേഖല ആണ്.

പ്രസിദ്ധ ജനിതക ശാസ്ത്രജ്ഞൻ Theodosius Dobzhansky പറയുകയുണ്ടായി.
“Nothing in biology makes sense except in the light of ecology & evolution’