ഗർഭകാലത്ത് ഓമക്കായും, പൈനാപ്പിളും കഴിക്കരുതെന്ന് പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ?

അറിവ് തേടുന്ന പാവം പ്രവാസി

പണ്ടുകാലം തൊട്ടേ പറഞ്ഞു കേൾക്കുന്ന ഒന്നാണ് ഓമക്കായയും, പൈനാപ്പിളും (കൈതച്ചക്ക)ഗർഭകാലത്ത് കഴിക്കരുത് എന്നുള്ളത്.പപ്പായയുടെ (ഓമക്കായ) കാര്യത്തിൽ ഇതു ഏറെക്കുറെ ശരിയാണ്. ഒട്ടും പഴുക്കാത്ത പപ്പായ, പാതി പഴുത്ത പപ്പായ എന്നിവയിൽ ‘പാപ്പായിൻ’ (Papaine) എന്നൊരു രാസഘടകം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭം അലസിപ്പിക്കാൻ സാധ്യത കൂട്ടുന്നു.

ഗർഭപാത്രം സങ്കോചിപ്പിക്കാൻ കഴിവുള്ള ഓക്സിടോസിൻ(Oxytocin) എന്ന സ്വാഭാവിക ഹോർമോണിന് സമാനമാണ് Papaine എന്ന ഈ ഘടകം.എന്നിരുന്നാലും നിങ്ങൾ ഒരു പപ്പായ പ്രേമി ആണെങ്കിൽ, തൊലിയും, കുരുവും പൂർണമായി ഒഴിവാക്കിയ ശേഷം ജ്യൂസാക്കി യോ മറ്റോ പപ്പായ നിങ്ങൾക്ക് കഴിക്കാവുന്നതാ ണ് (പഴുത്ത പപ്പായ മാത്രം..!!) കഴിക്കുകയാണെ ങ്കിൽ ഒരു മിതമായ അളവിൽ ആയിരിക്കണ മെന്ന് മാത്രം.

എലികളുടെ ഗർഭാവസ്ഥയിൽ നടത്തിയ പരീക്ഷണങ്ങളിൽ, പഴുക്കാത്ത പപ്പായ ഉപയോഗിച്ചപ്പോൾ ഏകദേശം 30% എലികളിൽ ഗർഭം അലസിപ്പോകുന്നത് തെളിഞ്ഞിട്ടുണ്ട്. എന്നാൽ കൈതചക്കയിൽ നടത്തിയ പരീക്ഷണങ്ങളിൽ അത്തരത്തിലുള്ള നിഗമന ങ്ങളിൽ എത്താൻ സാധിച്ചിട്ടില്ല.അതിനാൽ തന്നെ അവ ഏറെക്കുറെ പ്രശ്നരഹിതമാണെ ന്ന് തന്നെ പറയാം.

You May Also Like

നവജാത ശിശുക്കളെ പറ്റിയുള്ള കുറച്ചു സംശയങ്ങൾ

പാൽ തികട്ടി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുലപ്പാൽ തികട്ടി വരുന്നതു കുറെയൊക്കെ സ്വാഭാവികമാണ്. ഇത് ഒരു ആരോഗ്യ പ്രശ്നമായി കാണേണ്ട. എന്നാൽ ധാരാളം പാൽ അന്നനാളത്തിലെത്തി പുറത്തേയ്ക്കു പോരുകയാണെങ്കിൽ പ്രശ്നങ്ങളുണ്ടാകാം.

ഹിപ്‌നോട്ടിസം – മോഹന്‍ പൂവത്തിങ്കല്‍

ട്രൈക്ലോര്‍ എത്തലില്‍ എന്നിവ. 10 ഗ്രെയിന്‍ 10 cc വെള്ളത്തില്‍ ചേര്‍ത്ത് പതുക്കെ പതുക്കെ ഡ്രിപ്പ് കൊടുക്കുന്നതുപോലെ കുത്തിവെയ്ക്കണം. അളവുകള്‍ ഒരു ഡോക്റ്ററാണ് നിശ്ചയിക്കുക. ഇവ സൈക്കാട്രിസ്റ്റുകള്‍ക്കു മാത്രമേ ചെയ്യുവാന്‍ പാടുള്ളു. മറ്റുളളവര്‍ ഇത് പ്രയോഗിച്ചാല്‍ നിയമ വിരുദ്ധവും അപകടകരവും ശിക്ഷാര്‍വുമാണ്.

ദാമ്പത്യത്തിൽ കുറേകാലം പിന്നിട്ട പല പുരുഷന്മാരുടേയും പരാതിയാണ് ഇണയിലെ മുറുക്കക്കുറവ്, പരിഹാരമുണ്ട്

ഒരു കീഗൽസ്സ് അപാരത മഹി ഷാ സുരൻ 1940 ൽ അമേരിക്കൻ ഗൈനക്കോളജിസ്റ്റ് ഡോ. അർണ്ണോൾഡ്ഡ്…

അമിതമായ ഉറക്കം തലവേദനയുണ്ടാക്കും

തലവേദനയുണ്ടെങ്കില്‍ ഒന്ന് ഉറങ്ങിയാല്‍ മാറുമെന്ന് പറയാറുണ്ട്. എന്നാല്‍ കൂടുതല്‍ ഉറങ്ങിയാല്‍ തലവേദനയുണ്ടാകുമെന്നതാണ് സത്യം. ഇത്തരം തലവേദന മാറാന്‍ ബുദ്ധിമുട്ടാകുമെന്നത് മറ്റൊരു കാര്യം.