കെജ്‌രിവാളിന്റെ വിജയം ‘മൃദു’ഹിന്ദുത്വം കൊണ്ടാണെങ്കിൽ എന്താ പ്രശ്നം ? ?

111

കെജ്‌രിവാളിന്റെ വിജയം മുദുഹിന്ദുത്വം കൊണ്ടാണ് എന്ന് പലയിടങ്ങളിൽ നിന്നും നിഷ്പക്ഷമതികളുടെ അഭിപ്രായം ഉയരുന്നുണ്ട്. ചുവടെയുള്ള രണ്ടു ആർട്ടിക്കിളുകളും അത്തരത്തിലുള്ളതാണ്. ഇന്ത്യ പോലൊരു മതസമൂഹത്തിൽ മതനിരാസം പുറമെയെങ്കിലും കാണിച്ചു വിജയിക്കാൻ ഒരുപക്ഷേ, ഒരുകാലത്തു ബംഗാളിലെ സിപിഎമ്മിനും ഇപ്പോഴത്തെ കേരളത്തിലെ സിപിഎമ്മിനും മാത്രം സാധിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ തീവ്ര ഹിന്ദുത്വവാദികൾ ഇന്ത്യയെ ഒരു ഹോമകുണ്ഡമായി ചുട്ടെരിക്കുമ്പോൾ മതേതര-മതനിരാസ പാർട്ടികൾക്ക് പിടിച്ചു നില്ക്കാൻ ആകില്ല . അതൊരു ദുരവസ്ഥ തന്നെയാണ്. കാരണം സമൂഹം അത്രത്തോളം യാഥാസ്ഥിതികവും ദുരാചാരജഡിലവും ആയിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്. മതങ്ങളെ പ്രീണപ്പിക്കാൻ അങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും തുഞ്ഞിറങ്ങുന്നത്, അങ്ങനെ വരുമ്പോൾ ഒരു ‘സ്വാഭാവിക വിശ്വാസി’യായ കെജ്‌രിവാളിന് , തന്റെ വിശാസത്തെ പരോക്ഷമായെങ്കിലും അവിടെ പ്രകടിപ്പിക്കേണ്ടിവരുന്നു.
ഇതിനെല്ലാം കാണാം ബിജെപി ഇവിടെ ഉണ്ടാക്കിവച്ച ഹിന്ദുത്വതീവ്രവാദം ആണ്. അവർ ഇവിടത്ത ജനങ്ങളിലെ , ‘ബാഹ്യമായതെങ്കിലും’ പുഷ്പിച്ചു നിന്ന മതേതര മനസുകളിൽ ആണ് കത്തിവച്ചതു. ബിജെപി ഉയർത്തുന്ന പാകിസ്ഥാൻ വിദ്വേഷവും മുസ്ലിം വിദ്വേഷവും തങ്ങൾ അംഗീകരിക്കുന്നില്ല എന്നു പറയുന്ന മതേതരമനസുകളിലും ഇവയെല്ലാം കയറിക്കൂടുന്നു എന്നതൊരു സത്യമാണ്. എന്നാലോ പുറത്തുകാണിക്കുകയുമില്ല. അത്തരം ‘പരിഷ്കൃത’ ഹിന്ദുത്വവാദികളുടെ കേന്ദ്രമാണ് ഇപ്പോൾ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും. അതിൽ നിന്നും മാറിനടക്കാൻ ആപിനും കഴിയില്ല എന്ന ദുഃഖ യാഥാർഥ്യം അംഗീകരിക്കാതെ നിവർത്തിയില്ല. മതത്തെ എതിർക്കാതെ വികസനവും ജനക്ഷേമവും തന്നാൽ കണ്ണടച്ച് വോട്ട് ചെയുന്ന ജനമാണ് ഇപ്പോൾ. അവിടെയാണ്, ഡൽഹിയിൽ കോൺഗ്രസിനും ബിജെപിക്കും അടിതെറ്റിയത്. ആ അർത്ഥത്തിൽ നിന്നുവേണം ചുവടെയുള്ള രണ്ടു ലേഖനങ്ങളെ സമീപിക്കാൻ
വാൽ : തീവ്രഹിന്ദുത്വത്തിനും മൃദുഹിന്ദുത്വത്തിനും ഇടയ്ക്കുള്ള വര നേർത്തതാണ്. മൃദുഹിന്ദുത്വം സ്വാഭാവികതയായി മാറിക്കഴിഞ്ഞ ഒരു രാജ്യത്തു,  അതുകൊണ്ട് ‘മൃദു’ക്കളെ ‘തീവ്രത’യിലേക്കു എറിഞ്ഞുകൊടുക്കാതിരിക്കാൻ ചില പാർട്ടികൾക്ക് സാധിക്കും.
******
Radhakrishnan Kalathil എഴുതുന്നു 
രാമഭക്തനാവണമെന്ന് ജനങ്ങൾക്ക്‌ നിർബന്ധമൊന്നുമില്ല. രാമദാസനായ ഹനുമാൻ ഭക്തനായാലും മതി. ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ കടുത്ത ഹിന്ദുത്വനിലപാടൊന്നും ആവശ്യമില്ല. പക്ഷെ ഹിന്ദുക്കളെ വെറുപ്പിക്കുകയുമരുത്. അല്പ സ്വല്പ ഭക്തിപ്രകടനമൊക്കെ വേണം താനും അതേ പോലെ ന്യൂനപക്ഷത്തെ അതിരു വിട്ട് പ്രീണിപ്പിക്കേണ്ട ആവശ്യമില്ല : എങ്കിലും Image result for delhi election 2020അവരെ വെറുപ്പിക്കുകയുമരുത് . ഇക്കാര്യത്തിൽ കെജ്‌രിവാളിന്റെ നയം തന്നെയാണ് ഏതൊരു ബി ജെ പി ഇതര രാഷ്ട്രീയപ്പാർട്ടികളും കൈക്കൊള്ളേണ്ടത് . പ്രത്യേകിച്ച് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാന നേതാക്കളും കോൺഗ്രസ്‌ കാരും ഇക്കാര്യത്തിലെങ്കിലും അദ്ദേഹത്തെ മാതൃകയാക്കിയാൽ നന്ന് . പക്ഷെ ഡൽഹിയിലെ സ്ഥിതിവിശേഷമല്ല കേരളത്തിൽ എന്നത് മറ്റൊരു കാര്യം
ഇന്ത്യയിൽ ഭൂരിപക്ഷവും സാധാരണക്കാരും ദരിദ്രരും ഒക്കെയാണ് .അതിനാൽത്തന്നെ അവരുടെ നേതാക്കളും അവരെപ്പോലെ വലിയ ആർഭാടമൊന്നുമില്ലാതെ സാധാരണജീവിതം നയിക്കണം . പ്രത്യേകിച്ചും ജനകീയ സോഷ്യലിസ്റ്റ് ആശയങ്ങളുമായി ജനങ്ങളെ സമീപിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ. പക്ഷെ ഇന്ന് രാജ്യത്തുടനീളമുള്ള നേതാക്കളുടെ രീതി അതിനൊക്കെ വിരുദ്ധമാണ് .അവിടെയും ശ്രീ കേജ്രിവാൾ ബഹുദൂരം മുന്നിലാണ്. അദ്ദേഹത്തിന്റെ വിജയം അവിടെയൊക്കെയാണ് .
ഏകദേശം അഴിമതി വിമുക്തവും കളങ്കരഹിതവുമായ ഒരു ഭരണരീതി തന്നെയായിരിക്കണം അദ്ദേഹം പിന്തുടർന്നിട്ടുണ്ടാവുക. ഇക്കാര്യങ്ങളിലൊക്ക അദ്ദേഹത്തിന്റെ വ്യക്തിത്വവും കഴിവും അംഗീകരിക്കാതെ വയ്യ .സാമ്പത്തിക കാര്യങ്ങളിൽ അത്യാവശ്യം അറിവ് ഉള്ള വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ സാമ്പത്തിക നിലപാടുകളോടുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ. പക്ഷെ ഡെൽഹിയെപ്പോലുള്ള ഒരു ചെറിയ സമ്പന്ന പ്രദേശത്തിന് ഇതൊന്നും വലിയ പ്രശ്നമായിരിക്കില്ല .പക്ഷെ കേരളം അല്ലെങ്കിൽ ബംഗാൾ പോലുള്ള സംസ്ഥാനങ്ങൾക്ക് അതൊന്നും അനുകരിക്കാൻ കഴിയില്ല എന്നും പറഞ്ഞുകൊള്ളട്ടെ .
Image result for delhi election 2020കേവലവികസനം കൊണ്ട് മാത്രം കാര്യമില്ല .ജനാധിപത്യ സമൂഹത്തിൽ സാമാന്യ ജനങ്ങളുടെ സ്വീകാര്യത പിടിച്ചെടുക്കുക എന്നത് വളരെ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഉദാഹരണം ആറു വരി പാത വരുന്നതോ ഒരു ആണവ വൈദ്യുതി നിലയം വരുന്നതോ ഒന്നും വികസനമാണെന്ന് നമ്മുടെ നാട്ടുകാർക്ക് പെട്ടന്ന് തിരിച്ചറിയാനാവില്ല . അതേ സമയം അതിന്റെയൊക്കെ പേരിൽ ജനകീയ പ്രക്ഷോഭങ്ങൾ ഉയരുന്നതിനും സർക്കാരിനെതിരെ ഭരണ വിരുദ്ധതരംഗത്തിന് വഴിയൊരുങ്ങുന്നത്തിനുള്ള സാധ്യതയാണ് ഉരുത്തിരിയുക . അതേ സമയം ബസ്സിൽ സൗജന്യയാത്ര അനുവദിക്കുമ്പോഴും വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കുമ്പോഴും ജനസ്വീകാര്യത പതിന്മടങ്ങു വർദ്ധിക്കുകയും ചെയ്യും. അതിന് ജനങ്ങളെ കുറ്റപ്പെടുത്തിക്കൂടാ .പൊതുവെ ദീർഘകാല കാഴ്ചപ്പാടോടെ വിഭാവനം ചെയ്യുന്ന പദ്ധതികളുടെയൊന്നും നേട്ടങ്ങൾ അത് ആവിഷ്കരിക്കുന്ന സർക്കാരിന് കിട്ടണമെന്നില്ല. അതേസമയം ഗുണഫലങ്ങൾ ജനങ്ങളുമായി അടുത്തിടപെടാൻ അവസരം ലഭിക്കുന്ന പ്രാദേശിക സർക്കാരുകൾക്ക് പൊലിപ്പിച്ചു കാണിക്കാൻ സാധിക്കുകയും ചെയ്യും. ദേശീയ പാർട്ടികൾ പരാജയപ്പെടുന്നതും പ്രാദേശിക പാർട്ടികൾ ഉയർന്നുവരുന്നതും ഇക്കാരണത്താലാണ്. അറിവുള്ളവർക്ക് വലിയ കാതലൊന്നും കാണാൻ കഴിയില്ലെങ്കിലും തീർത്തും ഉപരിപ്ലവമായ ജനപ്രിയസാമ്പത്തിക നയങ്ങൾക്ക് ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ നിർണ്ണായകമായ സ്ഥാനമുണ്ട് .
************
Arun Somanathan എഴുതുന്നു 
ഡൽഹിയിലെ ആപ്പിന്റ് വിജയത്തിൽ തങ്ങളുടെ സ്വന്തം താല്പര്യങ്ങളുടെ കാലിഗ്ലാസ്സ് ചേർത്തുവയ്ക്കുന്നവരെ എന്ത് പറയാനാണ് ?
ചിലർ പറയുന്നത് ഡൽഹിയിലെ ജനങ്ങൾ CAA നിയമം വലിച്ചുകീറി ചവറ്റുകുട്ടയിലിട്ടു എന്നാണ്..
ചിലർക്കിത് ആർട്ടിക്കിൾ 370 അബോളിഷ് ചെയ്തതിനും കാശ്മീർ വിഭജിച്ചതിനും എതിരെയുള്ള ജനവിധി ആയ്. മറ്റ് ചിലർക്ക് ഹിന്ദുത്വ വർഗ്ഗീയതയ്ക്ക് മേൽ മതനിരപേക്ഷ ജനതയുടെ ചെറുത്തുനിൽപ്പായ്.സത്യം പറഞ്ഞാൽ അതിൽ മാത്രം ഇത്തിരി സത്യം ഇത്തിരി വ്യത്യാസത്തോടെയുണ്ട്. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം തോല്പിച്ചു എന്ന വ്യത്യാസം.
അല്ലാതെ ആർട്ടിക്കിൾ 370 അബോളിഷ് ചെയ്തതിനെ പിന്തുണച്ച, CAA വിഷയത്തിൽ വേണമെന്നോ വേണ്ടായെന്നോ നിലപാടെടുക്കാത്ത, ദേശീയതാ വികാരവും ഹിന്ദുത്വവികാരവും അതിസമർത്ഥമായ് മൃദുഭാവത്തിൽ ഉപയോഗിച്ച കെജരിവാളിന്റ് ജയം ഇതിനെല്ലാം എതിരെ നിലപാടെടുത്തിരിക്കുന്ന ഭൂരിഭാഗം മലയാളിയുടെയും താല്പര്യവുമായ് എങ്ങനെ ചേർന്നിരിക്കുന്നു എന്നൊന്ന് പറഞ്ഞ് തരണം.
ബിജെപി വിരുദ്ധതയിൽ നിങ്ങൾ കെജരിവാളിനോട് ചേർന്നു നിൽകുന്നു എന്നല്ലാതെ CAA വിരുദ്ധതയിലോ മറ്റ് വിരുദ്ധവിഷയങ്ങളിലോ നിങ്ങളോട് കെജരിവാളോ ഡൽഹി ജനതയോ ചേർന്നു നിൽകുന്നു എന്നുപറയരുതേ… പ്ലീസ്. ചിരിവരും.
Image result for delhi election 2020CAA വിഷയത്തിൽ നിലപാടില്ലാത്ത, കാശ്മീർ വിഷയത്തിൽ ബിജെപിയെ പിന്തുണച്ച ആപ്പിനും പിന്നെ 8 സീറ്റ് കിട്ടി എട്ടുനിലയിൽ പൊട്ടിയ ബിജെപിക്കും കൂടെ കിട്ടിയ വോട്ട് ഷെയർ 53.57+38.51= 92.08 നോക്കണേ കഥ. CAA വിരുദ്ധത പറയുന്ന, പഴയ നിലപാട് മാറ്റി ഇന്ന് കൃത്യമായ നിലപാടുള്ള, സിപിഎമ്മിന് 0.01% CPI യ്ക്ക് 0.02% നമ്മുടെ കോൺഗ്രസ്സിനോ 4.26%
ഇത് കെജരിവാളിന്റ് രാഷ്ട്രീയ തന്ത്രങ്ങളുടെ മാത്രം വിജയമാണ്. ഉപരിതലത്തിൽ കാണുന്ന ഇന്ത്യയല്ലാതെ ഒരു ഡീപ് സ്റ്റേറ്റ് ഇന്ത്യയെ അഡ്രസ്സ് ചെയ്യാനുതകുന്ന ഒരു രാഷ്ട്രീയത്തെ ആണ് കെജരിവാൾ മുന്നോട്ട് വച്ചത്.. അതിനദ്ദേഹത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി നേരിടേണ്ടിവരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു എന്നതാണ് തമാശ.
Image result for delhi election 2020ശരിക്കും ഇത് ഇന്ദിരാഗാന്ധി മുന്നോട്ട് വച്ച അടവുനയ രാഷ്ട്രീയം തന്നെയാണ്.. അല്പം ദേശീയത+ മൃദു ഹിന്ദുത്വം+ ഫ്രീബീസ് ഉൾപ്പെടെയുള്ള ജനങ്ങളെ ആകർഷിക്കുന്ന കുറച്ച് പരിഷ്കാരങ്ങൾ + ദില്ലിയുടെ മകൻ എന്ന ഇമേജ് ബിൽഡിംഗും. ബിജെപിയാണെങ്കിൽ ദില്ലിയുടെ പുത്രനെ പാക്ക് ഏജന്റായും തീവ്രവാദിയായും ഒക്കെ ആരോപിച്ച് അടിച്ചിരുത്താൻ നോക്കിയത് ഫലപ്രദമായ് അദ്ദേഹം നേരിടുകയും ഹനുമാൻ ചാലീസ ജപിച്ചും മറ്റും മുൻപ് നഷ്ടപ്പെട്ട മൃദുഹിന്ദു വോട്ടുകൾ കയ്യിലെടുക്കുകയും ചെയ്തു. ബിജെപി എന്ന വലിയ ശത്രു മുന്നിലുള്ളപ്പോൾ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ചും മുസ്ലിങ്ങൾക്ക് വേറെ ഓപ്ഷനില്ല എന്ന് മനസ്സിലാക്കി മൃദുഹിന്ദുത്വവും ദേശീയതയും മുഷിപ്പില്ലാതെ പരീക്ഷിച്ചതാണ് കെജരിവാളിന്റ് വിജയഘടകങ്ങളിലൊന്ന്. ദിവസവും മോദിവിരുദ്ധത പറയുന്ന ശീലം മാറ്റി സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യങ്ങൾക്ക് സൗജന്യപദ്ധതികളിലൂടെ നന്നായ് വളമിട്ടത് രണ്ടാമത്തേത്. അതുകൊണ്ടുതന്നെ ലോക്സ്ഭയിൽ മോദിക്ക് വോട്ട് ചെയ്ത കുറേ ജനങ്ങൾ തങ്ങൾക്ക് ലഭിച്ച സൗജന്യങ്ങൾ വീണ്ടും തുടർന്നുലഭിക്കാൻ കെജരിവാളിന് വോട്ട് ചെയ്തു.
ഇതാണ് ഡൽഹിയുടെ പിക്ചർ.
Image result for delhi election 2020ഇനിയീ തന്ത്രങ്ങൾ അതേപോലെ ഏതൊക്കെ പ്രാദേശിക പാർട്ടികൾ പരീക്ഷിക്കുമെന്ന് മാത്രം നോക്കിയാ മതി. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങൾ ‘ബിജെപി വിരുദ്ധത’ എന്ന ട്രാപ്പിൽ CAA വിരുദ്ധ സമരത്തോടെ പെട്ടു കിടക്കുന്ന ഈ സമയത്ത്.ബിജെപിക്കെതിരെ ഇത്രനാളും ഹിന്ദുത്വവിരുദ്ധത പറഞ്ഞ് ഭൂരിപക്ഷവോട്ടുകൾ നഷ്ടപ്പെടുത്തിയ പ്രാദേശിക പാർട്ടികൾക്ക് മൃദുഹിന്ദുത്വം പരീക്ഷിക്കാൻ ഇതിലും പറ്റിയ സമയം വേറെയില്ല. ബിജെപി വിരുദ്ധതയിൽ അതൊക്കെ ജസ്റ്റിഫൈ ചെയ്ത് പോകുകയും ചെയ്യും.
വാൽ: ജാമിയയിലും ജെ.എൻ.യുവിലും ഡൽഹിയിലെ തെരുവിലും ഒക്കെ CAA വിരുദ്ധസമരത്തിൽ നിറഞ്ഞ് കണ്ടത് ചെങ്കൊടിയും ഇങ്ക്വിലാബ് സിന്ദാബാദുമായിരുന്നു.ഡൽഹിയിലെ ജനത എന്തിനുവേണ്ടി വോട്ട് ചെയ്തെന്ന് ആ 0.01% വോട്ട് ഷെയറിൽ നിന്ന് മനസ്സിലാക്കാം. അതിന്റ് പേരിൽ ഇങ്ങനെ ഇല്ലാത്തത് തള്ളിമറിക്കരുത്.
*******

Ravichandran C എഴുതുന്നു

1. ദല്‍ഹി തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം:
********

They performed better. Played Populism + free bee politics. ഷീലാ ദീക്ഷിത് രണ്ടാംവട്ടം മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ അവസ്ഥയിലാണ് കേജ്രിവാള്‍ ഇപ്പോള്‍. മോദിയെ വ്യക്തിയധിക്ഷേപം നടത്തി മാത്രം മുന്നേറാം എന്ന സ്ഥിരം സമവാക്യം മാറ്റെയെഴുതിയത് കേജ്രിവാളിന് തുണയായി. ഇത് കോണ്‍ഗ്രസ്സില്‍ ശശിതരൂരും ജയറാം രമേഷുമൊക്കെ പരസ്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്. പാകിസ്ഥാനില്‍നിന്നും മോദിക്ക് വിമര്‍ശനം വന്നപ്പോള്‍ ബി.ജെ.പിക്കാരെക്കാള്‍ മുമ്പേ കേജ്രിവാള്‍ പ്രതികരിച്ചു. ബി.ജെ.പിയുടെ മതരാഷ്ട്രീയ ആയുധങ്ങളെല്ലാം ക്രമേണ സ്വന്തമാക്കി. ഹനുമാന്‍പൂജയും ഗംഗാസ്നാനവും മറ്റും ശ്രദ്ധിക്കുക. 82% ഹിന്ദുക്കളും മൂന്നര ശതമാനം സിക്കുകാരുമുള്ള ദില്ലിയെ മതപരമായി പ്രീണിപ്പിക്കാനാവുന്നതൊക്കെ ചെയ്യുന്നുണ്ട്. CAA പ്രക്ഷോഭത്തില്‍ നിന്നു തന്ത്രപരമായി വിട്ടു നിന്നു. ദല്‍ഹിയിലെ CAA സമരകേന്ദ്രങ്ങളിലൊക്കെ ആപ് വന്‍ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്തപോള്‍ പിന്തുണച്ചു. മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കൊടുത്തപ്പോള്‍ പിന്തുണച്ചു. ഇനിയങ്ങോട്ട് മതപ്രീണനം തന്നെ പ്രതീക്ഷിക്കാം. കേരളത്തിലെ ശ്രീകൃഷ്ണജയന്തി ആഘോഷം ഏറ്റെടുത്ത് നടത്തുന്നതുപോലെ തങ്ങളുടെ ആയുധങ്ങളെല്ലാം എടുത്ത് തിരിച്ച് പ്രയോഗിച്ചപ്പോള്‍ ബി.ജെ.പിക്ക് മുന്നേറ്റം ദുഷ്‌കരമായി. എതിര്‍പ്പുംവെറുപ്പും മാത്രം വിറ്റ് രാഷ്ടീയം പറഞ്ഞാല്‍ ആക്രമണത്തിന് വിധേയമാകുന്ന പാര്‍ട്ടിക്കും നേതാവിനും ചുറ്റും ജനം അണിനിരക്കും എന്ന രാഷ്ട്രീയത്തിലെ ബാലപാഠംപോലും തിരിച്ചറിയാതെ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്ന പ്രതിപക്ഷകക്ഷികള്‍ക്ക് കേജ്രിവാള്‍ നല്ലൊരു പാഠമാണ്.

2. ദല്‍ഹി സര്‍ക്കാര്‍ സൗജന്യങ്ങള്‍ സംബന്ധിച്ച് :
************
കഴിഞ്ഞ വര്‍ഷത്തെ (2018 june) പ്രസംഗമാണ്: ആനയും ഉറുമ്പും. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടിയാണ് ഫ്രീനമ്പരുകള്‍ എന്നു പറഞ്ഞത് ശരിയാണെന്നല്ലേ തെളിഞ്ഞത്? It is proved Freebees win u elections. ഒരു വിഭാഗത്തിന് സംരക്ഷണവും പരിരക്ഷയും ആവശ്യമുണ്ടെന്ന് നിങ്ങള്‍ വാദിച്ചാല്‍ അതിനര്‍ത്ഥം അവര്‍ നിങ്ങളെക്കാള്‍ മോശമാണ്, അവര്‍ക്ക് നിങ്ങളുടെ സംരക്ഷണം ആവശ്യമുണ്ട് എന്ന മാനസികാവസ്ഥ നിങ്ങള്‍ക്കുണ്ട് എന്നാണര്‍ത്ഥം. You consider them as lesser being. നിങ്ങള്‍ താങ്ങാന്‍ ചെല്ലുന്നത് നിങ്ങളുടെ താങ്ങില്ലാതെ അവര്‍ക്ക് അതിജീവിക്കാനാവില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. സമത്വബോധം നിങ്ങള്‍ക്കില്ല എന്നര്‍ത്ഥം. നിങ്ങളവരെ തുല്യരായി പരിഗണിക്കുന്നില്ല. അവരുടെ പിന്നാക്കാവസ്ഥ സ്ഥാപനവല്‍ക്കരിക്കാന് (institutionalize) നിങ്ങള്‍ ആഗ്രഹിക്കുന്നു.

ഇന്നലെവരെ അദ്ധ്വാനിച്ച് ജീവിച്ച ഒരുവിഭാഗത്തെ ഇന്നുമുതല്‍ സൗജന്യംപറ്റി ജീവിക്കാന്‍ പ്രേരിപ്പിക്കുകയാണ്. സമ്പദ് വ്യവസ്ഥയില്‍ ഒന്നും സൗജന്യമല്ല. സൗജന്യം കൊടുക്കണമെങ്കില്‍ വേറെയാരുടെയെങ്കിലും പോക്കറ്റില്‍ തുളയിടണം. അല്ലെങ്കില്‍ മോഷ്ടിക്കണം. അദ്ധ്വാനസന്നദ്ധതയും(willingness to work) തുല്യ അവസരങ്ങളുമാണ് (equal options n’ opportunities) ആഘോഷിക്കപെടേണ്ടത്. നിയമത്തിന്റെ മുന്നിലുള്ള തുല്യതയും സെക്കുരിറ്റിയും ഓരോ പൗരനും തുല്യമായി കിട്ടണം. തുല്യതാബോധം മനസ്സിലും പ്രവര്‍ത്തിയിലും വേണം. സൗജന്യംകൊടുത്ത് ഒരു സമൂഹത്തിനും ആത്യന്തികമായി രക്ഷപെടാനാവില്ല. അത് മോശം പൊളിറ്റിക്സും എക്കണോമിക്സുമാണ്. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നല്‍കിയേക്കാം, ഹ്രസ്വകാലനേട്ടങ്ങള്‍ കൊണ്ടുവന്നേക്കാം. But it is not a positive move. മതം പയറ്റുന്ന അതേ രീതിയിലാണ് പലരും പോപ്പുലിസം പയറ്റുന്നത്. പാലംവന്നാല്‍ തോണിക്കാരന് ജോലി നഷ്ടപെടുമെന്നത് ഒരു വാദമാണ്. സൗജന്യങ്ങള്‍ ഇത്തരത്തില്‍ പലതരം വാദങ്ങള്‍ ഉപയോഗിച്ച് ന്യായീകരിക്കാം. വീടിന് പുറത്തേക്ക് പോകാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ക്ക് സൗജന്യയാത്ര വന്നാല്‍ പുറംലോകം കാണാന്‍ സാധിക്കില്ലേ എന്നു ചോദിക്കാം. ”യാത്ര സൗജന്യമല്ലേ, എന്നാല്‍ പുറത്തുപൊയ്‌ക്കൊളളൂ എന്നു പറയും” എന്നാണവിടെ വാദം. സ്ത്രീകള്‍ പുറംലോകം കാണാതിരുന്നത് വണ്ടിക്കൂലിക്ക് പണമില്ലാത്തത് കൊണ്ടായിരുന്നു എന്ന ലളിതചിന്തയില്‍ നിന്നാണ് ഈ ന്യായീകരണം വരുന്നത്.

സൗജന്യംകൊടുത്താല്‍ സ്ത്രീകള്‍ കൂടുതല്‍ പുറത്തുവരും എന്നുപറയുന്നതില്‍ കഥയില്ല. പുറത്തുവരുന്നത് സംരക്ഷിതബോധമുള്ള സ്ത്രീകളായിരിക്കും. അവരെ സ്വീകരിക്കുന്നത് സംരക്ഷകരായ പുരുഷന്‍മാരായിരിക്കും. ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഇത്തരം തൊട്ടുതേപ്പുകള്‍ക്ക് കയ്യടിക്കില്ല. അവരത് അപമാനകരമായേ കരുതൂ. സൗജന്യംപറ്റി ജീവിക്കുന്ന ഒരു സമൂഹത്തെ അതിന്റെ ദോഷവശങ്ങള്‍ പറഞ്ഞ് ബോധ്യപെടുത്താന്‍ ബുദ്ധിമുട്ടാണ്.