കാർ സീബ്രാ ലൈനിൽ നിർത്തിയിട്ടപ്പോൾ കാൽനടക്കാർ കൊടുത്ത ശിക്ഷ, അടിപൊളി (video)

0
694

കാർ സീബ്രാ ലൈനിൽ നിർത്തിയിട്ടപ്പോൾ കാൽനടക്കാർ കൊടുത്ത ശിക്ഷ, അടിപൊളി , നമ്മുടെ നാട്ടിൽ ട്രാഫിക് ലംഘനങ്ങൾ പതിവാണ് . ജനങ്ങൾക്ക് നടക്കേണ്ട ഫുട്‌പാത്തിൽ വണ്ടിയോടിച്ചു കയറ്റുക, ജനങ്ങളെ റോഡ് ക്രോസ് ചെയ്യാൻ അനുവദിക്കാതെ വണ്ടികളെ ചീറിപ്പാഞ്ഞു വിടുക എന്നതൊക്കെ അതിൽ ചിലതുമാത്രമാണ്. എന്നാൽ ഫുട്‌പാത്തിലൂടെ കൊണ്ടുവരുന്ന ബൈക്കുകൾ കയറ്റിവിടാതെ നടക്കുന്ന കാൽനടക്കാർ നമ്മുടെ നാട്ടിലും പ്രതികരിച്ചുതുടങ്ങിയാതായി കണ്ടിരുന്നു. ഇതൊരു വിദേശ രാജ്യത്താണ്. ട്രാഫിക് സിഗ്നൽ കാത്ത് അക്ഷമയോടെയാണ് ഡ്രൈവർ സീബ്രാ ലൈനിൽ കയറ്റി നിർത്തിയത്. കാൽനടക്കാർ കാറിനു മുകളിലൂടെ കയറി നടന്നുപോയി. ഡ്രൈവർ ചൂളിപ്പോകുകയും വണ്ടി പിന്നോട്ടെടുത്തു നിർത്തുകയും ചെയ്തു. പ്രതികരിച്ചാലേ നീതി ലഭ്യമാകുകയുള്ളൂ.