സ്ത്രീ ക്രൂരയോ…..?
പ്രസാദ് അമോര്‍

സ്ത്രീ പുരുഷനോളം അക്രമകാരിയല്ല. പുരുഷ പ്രകൃതം ടെക്‌സ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോര്‌മോണുമിന്റെ സ്വാധീനത്തില്‍ പരുവപ്പെട്ടതാണ്.മത്സരം വാശി, പോരാട്ടം, അക്രമം,സാഹസികത തുടങ്ങിയ പെരുമാറ്റങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ഈ ഹോര്‍മോണിന്റെ ആധിക്യം സൃഷ്ടിക്കുന്നതാണ് അധമ പ്രവൃത്തികള്‍.ശാന്തരായ ആളുകളില്‍ ടെക്‌സ്റ്റോസ്റ്റിറോണ്‍ കൂടുതല്‍ കുത്തിവെച്ചപ്പോള്‍ അവര്‍ അക്രമാസക്തരായെന്ന് തെളിഞ്ഞിട്ടുണ്ട്.പൊതുവെ ടെക്‌സ്റ്റോസ്റ്റിറോണ്‍ന്റെ അളവ് വളരെ ഉയര്‍ന്നു നില്‍ക്കുന്നവരില്‍ ശൗര്യം കൂടും. അക്രമപ്രവര്‍ത്തനം നടത്തിയ സ്ത്രീയെ അസാധാരണമായി ചിത്രീകരിക്കുന്നതും കഥകള്‍ ചമയ്ക്കുന്നതും അക്രമവാസന സഹജമായുള്ള പുരുഷപ്രകൃതത്തെ ആദര്ശവല്ക്കരിക്കുന്നതിന് സമാനമാണ്.

സംഘര്‍ഷവും ശത്രുതയും ക്രൂരതയും യുദ്ധവും സമാധാനവും ഒക്കെയുള്ളതാണ് മനുഷ്യ ജീവിതം.കൊലപാതകങ്ങളും കലാപങ്ങളും മനുഷ്യന്റെ ജനിതക വാസനകളുടെ ബഹിര്‍ഫുരണങ്ങള്‍ തന്നെയാണ്.വിവേകവും സാമാന്യ ബോധവും നഷ്ടപെടുന്ന രോഗികള്‍, കൊല്ലാന്‍ ആരോ വരുന്നുവെന്ന അശരീരി കേള്‍ക്കുന്ന ചിത്ത ഭ്രമമുള്ളവര്‍, ഉന്മാദവും മിഥ്യാധാരണയും സംശയങ്ങളും അനുഭവിക്കുന്നവര്‍ എല്ലാം തന്നെ അക്രമപ്രവര്‍ത്തനം നടത്താം. ഉള്‍ക്കാഴ്ച നഷ്ടപെടുന്ന മനോരോഗികളുടെ ക്രൂരപ്രവൃത്തികള്‍ നമുക്ക് ഒട്ടൊക്കെ പ്രവചിക്കാവുന്നതാണ്. എന്നാല്‍ സാമാന്യമര്യാദയോടെ പെരുമാറുകയും സാമൂഹ്യജീവിതത്തിന്റെ ഭാഗമായി ജീവിക്കുന്ന ചില മനുഷ്യരുടെ ക്രൂരകൃത്യങ്ങള്‍ പ്രവചനാതീതമാണ്. ഗോപ്യമാണ് അവരുടെ നീക്കങ്ങള്‍, മനോരോഗിയാണെന്ന ലേബലില്‍ അവര്‍ പെടുന്നില്ല. ആസൂത്രിതമായി കരുക്കള്‍ നീക്കി കൊലപാതകങ്ങള്‍ നടത്താനുള്ള അതിനതസാധാരണമായ ബുദ്ധി വൈഭവം ഉള്ളവരാണവര്‍- മനുഷ്യ സമൂഹത്തിന് സൈക്കോപാത്തുക്കളായ ഇത്തരം മനുഷ്യരെ മെരുക്കിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

സ്വഭാവത്തില്‍ നിഗൂഢ ന്യൂനതയുള്ളവരാണവര്‍. ഒട്ടും മനസാക്ഷി കുത്തില്ലാത്തവര്‍. പുറമെയുള്ള പെരുമാറ്റത്തില്‍ ജനിതക സംബന്ധമായ അച്ചടക്കമുള്ളതിനാല്‍ അവരുടെ പ്രകൃതം സാമൂഹികവും സാംസ്‌കാരികവുമായ സമരസപ്പെടുത്തലിന്റെ ഭാഗമായി മാറുന്നു. ആരും അവരെ സംശയിക്കുന്നില്ല. ക്രൂരതചെയ്യുന്ന ജൈവാംശങ്ങള്‍ കൂടിയ മനുഷ്യര്‍ നേതൃത്വത്തില്‍ വന്നാല്‍ ഒരു രാജ്യത്തിന്റെ ഭാവി ഭാഗധേയം തന്നെ നശിക്കാം.ജാതിയും വംശത്തിന്റെയും വര്‍ഗ്ഗത്തിന്റെയും, പശുവിനെയും പേരിലെല്ലാം മനുഷ്യരെ കശാപ്പുചെയ്യുന്നവരെല്ലാം തെല്ലും കുറ്റബോധമില്ലാതെ സൈക്കോപാത്തുകളാണ്.അവരുടെ മഷ്തിഷ്‌കത്തില്‍ അടിഞ്ഞുകൂടിയ ചില ജനിത സ്വാധീനങ്ങളാണ് ക്രൂരതയുടെ കാഠിന്യം നിശ്ചയിക്കുന്നത്.

ഒരു മനുഷ്യന്റെ ചിന്തയെയും പെരുമാറ്റരീതിയെയും നിര്‍ണ്ണയിക്കുന്നതില്‍ ഹോര്‌മോണുകള്‍ക്ക് മുഖ്യമായ പങ്കുണ്ട്. പൊതുവെ സ്ത്രീകള്‍ സഹജമായി അക്രമവാസന കുറഞ്ഞവരാണ്.സ്‌ത്രൈണ സവിശേഷതകള്‍ക്ക് കാരണമായ ഹോര്‍മോണ്‍ ഈസ്‌ട്രോജന്‍ മാതൃത്വത്തിന്റെയും പരിലാളനയുടെയും നൈസര്‍ഗ്ഗിക വാസനകള്‍ രൂപപ്പെടുത്തുന്നതാണ്. അതുകൊണ്ട് സമാധാനകാംക്ഷികളാണ് സ്ത്രീകള്‍. ഒരു ശിശുവിനെ കാണുന്ന വേളയില്‍ സ്ത്രീകള്‍ക്ക് സംരക്ഷണഭാവം വരുന്നതിന് പിന്നില്‍ പ്രൊജസ്‌ട്രോണ് എന്ന ഹോര്‍മോണിന്റെ ഒഴുക്കാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

സ്ത്രീ പുരുഷനോളം അക്രമകാരിയല്ല.പുരുഷ പ്രകൃതം ടെക്‌സ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോര്‌മോണുമിന്റെ സ്വാധീനത്തില്‍ പരുവപ്പെട്ടതാണ്.മത്സരം വാശി, പോരാട്ടം, അക്രമം,സാഹസികത തുടങ്ങിയ പെരുമാറ്റങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ഈ ഹോര്‍മോണിന്റെ ആധിക്യം സൃഷ്ടിക്കുന്നതാണ് അധമ പ്രവൃത്തികള്‍.ശാന്തരായ ആളുകളില്‍ ടെക്‌സ്റ്റോസ്റ്റിറോണ്‍ കൂടുതല്‍ കുത്തിവെച്ചപ്പോള്‍ അവര്‍ അക്രമാസക്തരായെന്ന് തെളിഞ്ഞിട്ടുണ്ട്.പൊതുവെ ടെക്‌സ്റ്റോസ്റ്റിറോണ്‍ന്റെ അളവ് വളരെ ഉയര്‍ന്നു നില്‍ക്കുന്നവരില്‍ ശൗര്യം കൂടും.

അക്രമപ്രവര്‍ത്തനം നടത്തിയ സ്ത്രീയെ അസാധാരണമായി ചിത്രീകരിക്കുന്നതും കഥകള്‍ ചമയ്ക്കുന്നതും അക്രമവാസന സഹജമായുള്ള പുരുഷപ്രകൃതത്തെ ആദര്ശവല്ക്കരിക്കുന്നതിന് സമാനമാണ്. മനുഷ്യന്‍ ഒരു ശാന്തശീലമുള്ള ഒരു ജീവിയല്ല.സഹജമായി അക്രമവിരുദ്ധമായ സ്‌ത്രൈണപ്രകൃതം എല്ലാ കാലത്തും ഒരേ അളവില്‍ നില്കണമെന്നില്ല.ഹോര്‍മോണ്‍ സന്തുലിത്വത്തിലെ മാറ്റം, അക്രമവാസന ഉത്തേജിപ്പിക്കുന്ന ജീനുകളുടെ സ്വാധീനം, അനുതാപം രൂപപ്പെടുത്തുന്ന ജൈവാംശം അന്യമായ മസ്തിഷ്‌ക ഘടന എല്ലാം ക്രൂരതകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

ക്രിട്ടിക്കിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പരിണാമപരമായി മനുഷ്യസമൂഹം മനുഷ്യരെ അക്രമകാരികളായി വളര്‍ത്തുന്നില്ല. അപകടകരമായ സഹജവാസനകളെ നിയന്ത്രണ വിധേയമാക്കാനുതകുന്ന സാംസ്‌കാരിക വ്യവസ്ഥകള്‍ സാമൂഹിക പരിണാമത്തിന്റെ ഭാഗമായി പരിഷ്‌കൃത സമൂഹങ്ങളില്‍ വികസിച്ചു വന്നിട്ടുണ്ട്. പക്ഷെ ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മഷ്തിഷ്‌ക ഘടന, രാസോത്പത്തി പ്രാകൃതാവസ്ഥയില്‍ നില്കുകതന്നെയാണ്. അത് എല്ലാത്തരം സാമൂഹിക നിയന്ത്രണങ്ങളെയും നിയ സംവിധാനങ്ങളെയും ഉല്ലംഘിക്കുകയാണ്.

അക്രമം, ക്രൂരകൃത്യങ്ങള്‍,വാശി തുടങ്ങിയ പൗരുഷ പ്രകൃതങ്ങളെ അതിന്റെ ജൈവശാസ്ത്രപരമായ സാംഗ്യത്യത്തില്‍ വിശകലനം ചെയ്യുന്നത് ഒരു ന്യായീകരണമാകുന്നില്ല.കാനനവാസിയായിരുന്ന കാലത്തെ ജൈവസവിശേഷതകള്‍ ഇന്നും അപരിണിതമായി വഹിക്കുന്ന മനുഷ്യന്റെ മുന്‍പില്‍ സാമൂഹിക നിയന്ത്രണങ്ങള്‍ പാടെ ഇല്ലാതാകുന്ന കാഴ്ച്ചയില്‍ ആധുനിക നിയമ സംവിധാനങ്ങള്‍ പകയ്ക്കുകയാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.