fbpx
Connect with us

Smart Phone

കൊറോണാക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ രോഗപ്പകർച്ചയ്ക്ക് സാധ്യത ഉണ്ടോ? എന്താണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

നിങ്ങളുടെ സന്തത സഹചാരി ആരാണ് ?
ഊണിലും ഉറക്കത്തിലും എന്തിന് ചിലപ്പോഴൊക്കെ ശുചിമുറിയിൽ പോലും കൂടെയുള്ള ആൾ !
മിക്കവരുടേയും ഉത്തരം ഒന്നു തന്നെയായിരിക്കും.
മൊബൈൽ ഫോൺ.
കൊറോണാക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ രോഗപ്പകർച്ചയ്ക്ക് സാധ്യത ഉണ്ടോ? എന്താണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

 168 total views

Published

on

എഴുതിയത് : ഡോ: സുനിൽ പി .കെ Sunil PK (ശിശുരോഗവിദഗ്ധൻ) , ശ്രീ. സുജിത് കുമാർ സുജിത് കുമാർ(അതിഥി ലേഖകൻ)
നിങ്ങളുടെ സന്തത സഹചാരി ആരാണ് ?
ഊണിലും ഉറക്കത്തിലും എന്തിന് ചിലപ്പോഴൊക്കെ ശുചിമുറിയിൽ പോലും കൂടെയുള്ള ആൾ !
മിക്കവരുടേയും ഉത്തരം ഒന്നു തന്നെയായിരിക്കും.
മൊബൈൽ ഫോൺ.
കൊറോണാക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ രോഗപ്പകർച്ചയ്ക്ക് സാധ്യത ഉണ്ടോ? എന്താണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
മൊബൈൽ ഫോൺ നമ്മുടെ ശരീരത്തിന്റെ ഭാഗം പോലെത്തന്നെ ആയിത്തീർന്നിരിക്കുന്നു ഇന്ന്.
കൊറോണ പോലുള്ള അസുഖങ്ങൾ പകരാതിരിക്കാൻ കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലാവർക്കും അറിയാമല്ലോ. ഇടയ്ക്കിടക്ക് നിർദ്ദിഷ്ട രീതിയിൽ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുകയോ, ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുന്നത് രോഗവ്യാപനം തടയാൻ ഏറെ ഫലപ്രദമാണ്.
അതുപോലെത്തന്നെ നമ്മൾ ഇടക്കിടെ മൂക്കിലും ചുണ്ടിലും കണ്ണിലും മുഖത്തെ മറ്റു ഭാഗങ്ങളിലുമൊക്കെ തൊടുന്നത് ഒഴിവാക്കുകയും വേണം.
അപ്പോൾ നമ്മൾ സദാ തൊട്ടും തലോടിയും ചുരണ്ടിയും ലാളിച്ചുമിരിക്കുന്ന മൊബൈൽ ഫോണിന്റെ കാര്യമോ?
മാത്രമോ? എവിടെയൊക്കെ കൊണ്ടു വെക്കുന്നു നമ്മൾ ആ ഫോൺ !
പോക്കറ്റിൽ.. ബാഗിൽ.. മേശപ്പുറത്ത്.. അടുക്കളയിൽ.. ടി.വി.സ്റ്റാന്റിൽ.. ഫ്രിഡ്ജിന് മുകളിൽ.. ഓവന്റെ പുറത്ത്.. എന്തിന് ശുചി മുറിയിലും മൊബൈൽ ഫോൺ കൊണ്ടുപോകുന്നവർ ഫ്ലഷ് ടാങ്കിന്റെ പുറത്തും മൊബൈൽ ഫോൺ വെച്ചേക്കാം.
എന്തൊക്കെ തരത്തിലുള്ള രോഗാണുക്കളാണ് ഇത്തരത്തിൽ ഫോണിൽ എത്തിപ്പെട്ടിട്ടുണ്ടാകുക.
പോരാത്തതിന് ചാറ്റ് ചെയ്യുന്നതിനിടയിലും സംസാരിക്കുന്നതിനിടയിലും തെറിക്കുന്ന ഉമിനീർ കണങ്ങളുടെ അഭിഷേകം പുറമേ !
രോഗാണുക്കളുടെ കലവറയാണ് ഓരോ മൊബൈൽ ഫോണും!
സദാ രോഗികളുമായും രോഗാണുക്കളുമായും സമ്പർക്കത്തിലുള്ള ഡോക്ടർമാരുടെ ഫോണുകളിലായിരിക്കും രോഗാണു സാന്ദ്രത ഏറ്റവും കൂടുതൽ ഉണ്ടാവുക.
കൊറോണക്കാലത്ത് ഫോൺ ഉപയോഗത്തിൽ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.
ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. നമ്മുടെ കൈകളിൽ നിന്നും രോഗാണുക്കൾ ഫോണിലേക്ക് എത്തുന്നത് ഒരു പരിധി വരെ തടയാൻ ഇത് സഹായിക്കും.
സംസാരിക്കാൻ ഇയർ ഫോൺ അല്ലെങ്കിൽ ബ്ലൂടൂത്ത് ഡിവൈസുകൾ ഉപയോഗിക്കാം. നാം സംസാരിക്കുന്നതിനിടയിൽ ഉമിനീർക്കണങ്ങൾ ഫോണിൽ പതിക്കുന്നത് ഇതുവഴി തടയാം.
കാണുന്നിടത്തെല്ലാം ഫോൺ കൊണ്ടു വെയ്ക്കുന്ന ശീലം ഉപേക്ഷിക്കുക. പരമാവധി കീശയിലോ ബാഗിലോ മാത്രം ഫോൺ സൂക്ഷിക്കുക.
മറ്റൊരാളുടെ ഫോൺ പരമാവധി ഉപയോഗിക്കാതിരിക്കുക. ചിത്രങ്ങളോ വീഡിയോയോ കാണാനായി ഫോൺ കൈമാറാതെ അത് വാട്സാപ്പ് വഴിയോ മറ്റോ ഷെയർ ചെയ്യുക.
ഫോൺ വൃത്തിയാക്കുമ്പോഴും അണുവിമുക്തമാക്കുമ്പോഴും നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
പുതിയ സ്മാർട്ട് ഫോണുകൾ പലതും വിലപിടിച്ചതും സംവേദന ക്ഷമതയേറിയതുമാണ്. ഫിംഗർ പ്രിന്റ് അടക്കമുള്ള കാര്യങ്ങൾക്കായി ഏറെ സെൻസിറ്റീവ് ആയ ടച്ച് സ്ക്രീനുകളാണ് അവയ്ക്കുള്ളത്. ബ്ലീച്ചോ വീര്യം കൂടിയ അണുനാശിനികളോ തുടർച്ചയായി ഉപയോഗിക്കുന്നത് എണ്ണയിൽ നിന്നും വെള്ളത്തിൽ നിന്നും സുരക്ഷയ്ക്കായി സവിശേഷമായ രീതിയിൽ നിർമ്മിക്കപ്പെട്ട ടച്ച് സ്ക്രീൻ പാളികൾക്ക് കേടുപാടുണ്ടാക്കാനുമിടയുണ്ട്.
ഫോൺ വൃത്തിയാക്കും മുമ്പ് അത് ചാർജ് ചെയ്യാൻ കുത്തിയിട്ടിരിക്കുകയല്ല എന്ന് ഉറപ്പാക്കുക. നിർമ്മാതാക്കളുടെ യൂസർ ഗൈഡിൽ ഫോൺ വൃത്തിയാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ വായിക്കുക.
ഫോണിന്റെ പ്ലാസ്റ്റിക് / ലെതർ കേസ് സോപ്പു ലായനി ഉപയോഗിച്ച് വൃത്തിയാക്കാം. അല്ലെങ്കിൽ 70% ഐസോപ്രൊപ്പൈൽ ആൾക്കഹോൾ അടങ്ങിയ അണുനാശിനിയിൽ മുക്കിയ മൃദുവായ കോട്ടൺ / ലിനൻ തുണിയോ മൈക്രോ ഫൈബർ തുണിയോ ഉപയോഗിച്ച് ഫോൺ കേസ് വൃത്തിയാക്കാം.
ഫോണും മേൽപ്പറഞ്ഞ രീതിയിൽ 70% ഐസോ പ്രൊപ്പൈൽ ആൾക്കഹോൾ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കാം. ഫോണിലെ പോർട്ടുകളും മൈക്രോ ഫോണിന്റേതടക്കമുള്ള സുഷിരങ്ങളും നനയാതെ സൂക്ഷിക്കണം.
യാത്രാവേളകളിൽ ആൾക്കഹോൾ വൈപ്സ് ഉപയോഗിച്ചോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ ഫോൺ വൃത്തിയാക്കാം.
ഒന്നോർമ്മിക്കുക.
നിത്യജീവിതത്തിൽ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന ചില സംഗതികൾക്ക് നാം വലിയ വില കൊടുക്കേണ്ടി വരും.
ഈ വിഷയത്തിൽ സാങ്കേതിക വൈദഗ്ധ്യം ഉള്ള ശ്രീ സുജിത് കുമാർ എഴുതിയത് വായിക്കുക.
പുതിയ വിലകൂടിയ മൊബൈൽ ഫോണുകളുടെയൊക്കെ സ്ക്രീനുകളിൽ ആന്റി ഗ്രീസ് കോട്ടീംഗ് ഒക്കെ കൊടുത്തിട്ടുള്ളതിനാൽ ശക്തമായ അണുനാശിനികളും മറ്റ് വൃത്തിയാക്കുന്ന രാസവസ്തുക്കളുമൊന്നും ഫോണുകളിൽ ഉപയോഗിക്കാൻ കഴിയില്ല. എങ്കിലും പ്രമുഖ മൊബൈൽ നിർമ്മാതാക്കൾ ഈ സാഹചര്യത്തിൽ അവരുടെ മൊബൈലുകൾ എങ്ങിനെ അണു വിമുക്തമാക്കാമെന്നതിനെക്കുറിച്ച് ചില നിർദ്ദേശങ്ങൾ ഒക്കെ തരുന്നുണ്ട്.
ആപ്പിൾ പറയുന്നത് അവരുടെ ഐഫോണിൽ 70% വീര്യമുള്ള് ഐസോ പ്രൊപ്പൈൽ ആൾക്കഹോളോ ക്ലോറോക്സ് കമ്പനി പുറത്തിറക്കുന്ന ക്ലീനിംഗ് വൈപ്സോ ഉപയോഗിക്കാം എന്നാണ്‌. അതും ഒട്ടും അമർത്താതെ വളരെ മൃദുവായി മാത്രം. (https://support.apple.com/en-in/HT207123)
ഗൂഗിൾ പിക്സൽ ഫോണുകളിൽ സാധാരണ സോപ്പോ ക്ലീനിംഗ് വൈപ്സോ ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്നു (https://support.google.com/pixelphone/answer/7533987?hl=en)
മറ്റ് പ്രധാന ബ്രാൻഡുകളൊന്നും ഇക്കാര്യത്തിൽ വ്യക്തമായ ഒരു ഗൈഡ്‌‌ലൈൻസ് ഇറക്കിയിട്ടില്ലാത്തതിനാൽ മേൽപ്പറഞ്ഞതുപോലെയുള്ള ക്ലീനിംഗ് വൈപ്പുകളും 70% വീര്യമുള്ള ഐസോ പ്രൊപ്പൈൽ ആൾക്കഹോളും ഉപയോഗിക്കാവുന്നതാണ്‌.
ഏത് സാഹചര്യത്തിലും ക്ലീനിംഗ് ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം നടത്തുക. ഫോണിന്റെ ബോഡിയിലേക്ക് ഒന്നും നേരിട്ട് സ്പ്രേ ചെയ്യാതിരിക്കുക.
വൃത്തിയാക്കാനായി മൈക്രോ ഫൈബർ തുണി ഉപയൊഗിക്കാൻ ശ്രദ്ധിക്കുക. പോറലുകൾ വരാതിരിക്കാൻ അത് സഹായിക്കും.
സ്ക്രീൻ ഗാഡുകൾ ഉപയോഗിക്കുന്നൂണ്ടെങ്കിൽ ഫോൺ നിർമ്മാതാക്കളുടെ നിബന്ധനകൾക്ക് അപ്പുറമായും മറ്റ് ലഭ്യമായ ക്ലീനിംഗ് വൈപ്പുകളും മറ്റും ഉപയോഗിക്കാവുന്നതാണ്‌.
ബാക് കവർ ഉപയോഗിക്കുന്നതും അത് പ്രത്യേകമായി ഇടയ്ക്ക് നീക്കം ചെയ്ത് അണുവിമുക്തമാക്കുന്നതും കൂടുതൽ സൗകര്യപ്രദവുമാണ്‌ ഫലപ്രദവുമാണ്‌.
ഇപ്പോൾ വളരെ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ഫോൺ അണുവിമുക്തമാക്കൽ. PhoneSoap പോലെയുള്ള ചില കമ്പനികൾ ഇവ പുറത്തിറങ്ങുന്നുണ്ട്. ഓൺലൈൻ പോർട്ടലുകളിൽ ലഭ്യമാണ്‌. ചാർജിംഗ് സൗകര്യത്തോടെയുള്ള അൾട്രാ വയലറ്റ് രശ്നികൾ പുറപ്പെടുവിക്കുന്ന പോർട്ടബിൾ കേസുകളിൽ ഫോണുകൾ നിശ്ചിത സമയം വച്ചാൽ അവ അണുവിമുക്തമാക്കാവുന്നതാണ്‌. വില അൽപ്പം കൂടുതൽ ആയതിനാൽ ഇവയ്ക്ക് കാര്യമായ പ്രചാരം ലഭിച്ചിരുന്നില്ല എങ്കിലും കൊറോണ വന്നതോടെ സ്ഥിതി മാറി.

 169 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

Entertainment1 hour ago

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

Entertainment2 hours ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment3 hours ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment3 hours ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment3 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment4 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science4 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment4 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment4 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy4 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment4 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment21 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement