”ഈ രാജ്യത്ത് എന്താണ് നടക്കുന്നത് ? സുപ്രീം കോടതിക്ക് എന്താണ് വില ? ഈ നാട്ടില്‍ ഒരു നിയമവും നിലനില്‍ക്കുന്നില്ലേ ? സുപ്രീംകോടതി അടച്ചു പൂട്ടണമോ ? സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചോദ്യമാണ്

2056
Dr SHANAVAS A R
”ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? സുപ്രീം കോടതിക്ക് എന്താണ് വില? ഈ നാട്ടില് ഒരു നിയമവും നിലനില്ക്കുന്നില്ലേ? സുപ്രീംകോടതി അടച്ചു പൂട്ടണമോ ?
….സുപ്രീം കോടതി ജസ്റ്റിസ് അരുണ് മിശ്ര…
Image result for justice arun misra telecom1.47 ലക്ഷം കോടിയുടെ വാര്ഷിക ലൈസന്സ് ഫീസ് (എ ജി ആര്) കുടിശ്ശിക അടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കാതിരുന്ന ടെലികോം കമ്പനികള്ക്കും ഫീസ് ഈടാക്കുന്നതില് വീഴ്ച വരുത്തിയ സര്ക്കാര് ഉദ്യോഗസ്ഥര്ക്കും കോടതിയലക്ഷ്യ നോട്ടീസ് അയയ്ക്കാന് ഉത്തരവിട്ടു കൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് അരുണ് മിശ്ര പറഞ്ഞതാണിത്.
ഇത് തന്നെയാണ് യുവർ ഓണർ ഞങ്ങൾ സാധാരണ പൗരന്മാരും ചോദിക്കുന്നത്?
യുവർ ഓണർ, അങ്ങ് ശ്രദ്ധിച്ചോ എന്നറിയില്ല, അങ്ങയുടെ ഈ രോഷ പ്രകടനം റിപ്പോർട്ട്‌ ചെയ്ത മിക്കവാറും പത്രങ്ങളിൽ വേറെയും കുറച്ചു വാർത്തകൾ ഉണ്ടായിരുന്നു.
Image result for justice arun misra telecom1) പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുംബൈയില് വച്ച് ഉത്തര് പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത ശിശുരോഗ വിദഗ്ധന് ഡോ. കഫീല് ഖാന് അലിഗഢ് കോടതി ജാമ്യം അനുവദിച്ച് റിലീസ് ഓര്ഡര് നൽകിയിട്ടും ജയിലില് നിന്ന് മോചിപ്പിക്കാന് യോഗിയുടെ യുപി സർക്കാർ തയ്യാറായിട്ടില്ല.
എന്ന് മാത്രമല്ല ദേ​ശ​സു​ര​ക്ഷാ നി​യ​മം (എ​ൻ.​എ​സ്.​എ) ചു​മ​ത്തുകയും ചെയ്തു . ഒ​രു കേ​സി​ൽ ജാ​മ്യം നേ​ടി​ക്ക​ഴി​ഞ്ഞ​വ​ർ​ക്കെ​തി​രെ ദേ​ശ​സു​ര​ക്ഷാ നി​യ​മം ചു​മ​ത്ത​രു​തെ​ന്ന സുപ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ചാ​ണ്​ യു.​പി സ​ർ​ക്കാ​റിന്റെ ഈ ന​ട​പ​ടി.
2) ജമ്മുകശ്​മീർ മുൻ ഐ.എ.എസ്​ ഓഫീസറും പീപ്പൾസ്​ മൂവ്​മ​ന്റ് പാർട്ടി നേതാവുമായ ഷാ ഫൈസലിനെ പൊതു സുരക്ഷാനിയമം ചുമത്തി അറസ്സ് ചെയ്തു.
ജമ്മുകശ്​മീർ നേതാക്കളായ ഫാറുഖ്​ അബ്​ദുല്ല, ഉമർ അബ്​ദുല്ല, മെഹ്​ബൂബ മുഫ്​തി, അലി മുഹമ്മദ്​ സാഗർ, സർത്താജ്​ മദനി, ഹിലാൻ ലോൺ, നയിം അക്​തർ എന്നിവർക്കെതിരെ പൊതു സുരക്ഷാനിയമം ചുമത്തി അറസ്സ് ചെയ്തിട്ട് 6 മാസത്തിലേറെയായി.
(പൊതു സുരക്ഷാ നിയമം അഥവാ പബ്ലിക് സേഫ്റ്റി ആക്ട് (പി.എസ്.എ) വാറന്റോ കാരണമോ കാണിക്കാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനും അനിശ്ചിത കാലത്തേക്ക് തടങ്കലിൽ പാർപ്പിക്കാനും അനുവാദം നൽകുന്ന കരി നിയമമാണെന്ന് യുവർ ഓണർ, അങ്ങേക്ക് അറിയാത്തതല്ലല്ലോ?
3) നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ നേ​താ​വ്​ ഉ​മ​ർ അ​ബ്​​ദു​ല്ല​യുടെ അ​ന്യാ​യ ത​ട​ങ്ക​ലി​നെ​തി​രെ സ​ഹോ​ദ​രി സാ​റ അ​ബ്​​ദു​ല്ല ന​ൽ​കി​യ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്ക​ണ​മെ​ന്ന്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യുവർ ഓണർ, അങ്ങയുടെ നേതൃത്വത്തിലുള്ള ബെഞ്ചു അം​ഗീ​ക​രി​ച്ചി​ല്ല. മൂ​ന്നാ​ഴ്​​ച ക​ഴി​ഞ്ഞ്​ കേ​സ്​ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു അങ്ങ് പറഞ്ഞത് .
എ​ന്നാ​ൽ, ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി​ക​ൾ മൂ​ന്നാ​ഴ്​​ച നീ​ട്ടി​വെ​ക്കാ​റി​ല്ലെ​ന്ന്​ ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞ​പ്പോ​ൾ എ​ങ്കി​ൽ 15 ദി​വ​സം ക​ഴി​ഞ്ഞ്​ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ അങ്ങ് ഉ​ത്ത​ര​വി​ട്ടു. പൗ​ര​​ന്റെ സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണി​തെ​ന്ന്​ ക​പി​ൽ സി​ബ​ൽ ആവർത്തിച്ച് പ​റ​ഞ്ഞി​ട്ടും യുവർ ഓണർ അങ്ങ് അം​ഗീ​ക​രി​ച്ചി​ല്ല.