ടൈം ട്രാവൽ സാധ്യമാണോ ?

സമയം ആപേക്ഷികമാണെന്ന് വിശ്വസിക്കാൻ ഇപ്പോഴും പലർക്കും ബുദ്ധിമുട്ടാണ്. നമ്മുടെ ഭൂമിയിലെ ഒരു മിനിറ്റ് ചിലപ്പോൾ പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ വ്യത്യസ്തമായിരിക്കും.അവിടെ അത് ചിലപ്പോൾ ഒരു മാസമോ വർഷമോ ആകാം. അങ്ങനെയൊരു സ്ഥലത്ത് കുറച്ച് സമയം ചിലവഴിച്ചു തിരിച്ചു വരുമ്പോൾ നമ്മുടെ കൂട്ടുകാർക്ക് പ്രായമായി ഇരിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ.ഇതിന്റെ ശാസ്ത്രീയ വശം എന്താണെന്ന് പരിശോധിക്കാം.

ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞൻ ഐൻസ്റ്റീൻ 1905ൽ ടൈം ട്രാവൽ എന്ന സിദ്ധാന്തത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.ഇതിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് പ്രകാരം പ്രകാശത്തിന്റെ വേഗതയ്ക്കടുത്ത് സഞ്ചരിക്കാനായാൽ അതായത് സെക്കന്റിൽ മൂന്നുലക്ഷം കിലോമീറ്റർ വേഗതയിൽ സമയം നാം ഇപ്പൊൾ കാണുന്ന അവസ്ഥയിൽ ആയിരിക്കില്ല.ഈ വേഗതയിൽ പ്രപഞ്ചത്തിൽ ഒരു പോയിന്റിൽ നിന്ന് മറ്റൊരു പോയിന്റിലേക്ക് സഞ്ചരിച്ചാൽ നമ്മൾ നമ്മുടെ ഭൂമിയിലെ ഒരുപാട് വർഷങ്ങൾ താണ്ടിയിരിക്കും. ഒരു വസ്തു പ്രകാശത്തിന്റെ വേഗത്തിനൊപ്പം എത്തുന്തോറും സമയം ചെറുതായി ചെറുതായി വരും. പ്രകാശത്തിന്റെ ഒപ്പം വേഗതയിൽ നമ്മൾ സമയത്തിനൊപ്പം സഞ്ചരിക്കും. അതായത് സമയം നിശ്ചലം ആകും.

ഇനി പ്രകാശവേഗത്തെ മറികടന്നാലോ?? നമ്മൾ ചെല്ലുന്നത് ഭാവിയിലായിരിക്കും. വേഗത കൊണ്ട് സമയത്തിന് ഉണ്ടാകുന്ന ഈ ആപേക്ഷികതയെ velocity time dilation എന്ന് പറയുന്നു.സമയത്തെ ആപേക്ഷികമാക്കുന്ന മറ്റൊരു പ്രതിഭാസം ആണ് gravity time dilation. ഈ ആശയപ്രകാരം ഗുരുത്വാകഷണ ബലം കൂടുന്നത് അനുസരിച്ച് സമയം പതിയെ ആകും എന്നതാണ്. മാസ്സ് കൂടുന്നത് അനുസരിച്ച് ഗ്രാവിറ്റി കൂടും എന്ന് നമുക്ക് അറിയാവുന്ന കാര്യം ആണല്ലോ.? അതുകൊണ്ട് തന്നെ ഭീമമായ മാസ്സ് ഉള്ള തമോഗർത്തങ്ങളിൽ സമയം വളരെ പതിയെ ആയിരിക്കും നീങ്ങുന്നത്. ബ്ലാക്ക് ഹോളിന്റെ കേന്ദ്രമായ singularity യിൽ സമയം നിശ്ചലമാകുന്നൂ എന്നും ഈ theory പറയുന്നു.സ്റ്റീഫൻ ഹോക്കിങ്ങ്സിന്റെ A Breif History Of Time എന്ന പുസ്തകത്തിൽ ആപേക്ഷികമായ സമയത്തിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്.

ദൂരങ്ങളെ നമ്മുടെ നിയന്ത്രണത്തിൽ ആക്കാൻ ഐൻസ്റ്റീൻ മുന്നോട്ട് വച്ച ആശയം ആണ് worm hole എന്ന പ്രതിഭാസം. ഈ ആശയ പ്രകാരം ഹൈപ്പർസ്പേസിൽ സമയത്തേയും സ്ഥലത്തെയും (space-time) ബെൻഡ് ചെയ്യിച്ച് പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ ക്ഷണ നേരത്തിൽ എത്താനാകും എന്ന ആശയം ആണ് അദ്ദേഹം മുന്നോട്ട് വച്ചത്.

You May Also Like

ലോകത്തെ ആദ്യത്തെ സൈബർ ആക്രമണം നടന്നത് ഏകദേശം ഇരുനൂറ് വർഷങ്ങൾക്ക് മുമ്പാണ്

ലോകത്തിലെ ആദ്യത്തെ സൈബർ ആക്രമണം പറയുന്നത് 1988-ൽ, കോർണലിലെ ബിരുദ വിദ്യാർത്ഥിയായ 20 കാരൻ റോബർട്ട് മോറിസ് അശ്രദ്ധമായി ഒരു കമ്പ്യൂട്ടർ വേമിനെ(worm) അഴിച്ചുവിട്ടപ്പോൾ, അത് ഇൻ്റർനെറ്റിൻ്റെ പ്രവർത്തനം വലിയ രീതിയിൽ തടസ്സപ്പെടുത്തിയെന്ന് പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ഇരട്ടകൾ പ്രസവിക്കപ്പെടുന്നത് എവിടെ ?

ബിബിസി യുടെ ഒരു ലേഖകൻ ഇഗ്ബോ ഒരയിലെ സ്കൂളിൽ അസംബ്ലിയിൽ പങ്കെടുത്തു .. ഇരട്ടകളോട് കൈ ഉയർത്താൻ ആവശ്യപ്പെട്ടപ്പോൾ അവിടെ ഉള്ള കുട്ടികളിൽ പകുതിയും കൈ ഉയർത്തിയതായി എഴുതിയിട്ടുണ്ട്

പണ്ട് ബ്രിട്ടനില്‍ കുടിച്ചു ബോധം കെട്ടുകിടക്കുന്നവരെ മരിച്ചവരെന്നു കരുതി ജീവനോടെ കുഴിച്ചിട്ടിരുന്നുവത്രെ

പൾസ് നോക്കലൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത് മരിച്ചോ എന്ന് സംശയം തോന്നിയാല്‍ കാലിന്റെ പെരുവിരലില്‍ ഒരു ചരടു കെട്ടും, എന്നിട്ടേ കുഴിച്ചിടൂ.

കടലിനോട് ചേർന്ന കായൽ തീരങ്ങളിൽ പ്രതൃക്ഷപ്പെടുന്ന തണുത്ത വെളിച്ചം എന്ന പ്രതിഭാസം എന്താണ് ?

കടലിനോട് ചേർന്ന കായൽ തീരങ്ങളിൽ പ്രതൃക്ഷപ്പെടുന്ന തണുത്ത വെളിച്ചം എന്ന പ്രതിഭാസം എന്താണ് ? അറിവ്…