എങ്ങനെയാണ് കേടുവന്ന മെഷീനുകളിലൊക്കെ ഒരുപോലെ താമരപ്പൂമാത്രം വിരിഞ്ഞത് ?

704

Isabella Bella എഴുതുന്നു 

അങ്ങനെ ജനാധിപത്യത്തിലെ ഏറ്റവും വലിയ മാമാങ്കമായ പാര്ലമെന്റ് ഇലക്ഷനും
കഴിഞ്ഞു വോട്ടൊക്കെ മെഷീനിൽ ഒരു മാസത്തേക്ക് ഉറങ്ങാൻ പോയിക്കഴിഞ്ഞു .
ജനാധിപത്യത്തിന്റെ ആണിക്കല്ലായ നമ്മുടെ വോട്ടുകളൊക്കെ ഒരു മാസം സുരക്ഷിതമായി മെഷീനിലിരുന്നു ഇനി മെയ് 23 നു പുറത്തിറങ്ങി വന്നു ആരുഭരിക്കണം ,ആരാവും പാർലമറന്റിൽ നമ്മുടെ ശബ്ദമാവുക എന്നൊക്കെ തീരുമാനിയ്ക്കും .

അങ്ങനത്തെ ആ വോട്ടിടാൻ പോകുമ്പോൾ യന്ത്രത്തിൽ എന്തെങ്കിലും അപാകത തോന്നിയാൽ നമ്മുടെ
വോട്ടെടുപ്പ് യന്ത്രത്തിൽ തകരാറുണ്ടെന്നോ , വോട്ടെടുപ്പിൽ കൃത്രിമമുണ്ടെന്നോ പരാതിപ്പെട്ടാൽ ,പരാതിപ്പെട്ടവർ തെളിയിക്കണം ,ഇല്ലെങ്കിൽ കേസെടുക്കും പിള്ളേച്ചാ എന്നൊക്കെയാണ് ഇന്ന് തിരുവനന്തപുരം കലക്ടറമ്മ പറഞ്ഞത് . പരാതിപ്പെട്ടാൽ കേസെടുക്കും എന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും കട്ടായം പറയുന്നു . കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന, ദൂതനെ വെടിവെച്ചു കൊല്ലുന്ന ,യുക്തിരഹിതമായ രാജഭരണകാലത്തെ കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയാണ് താനെന്നെങ്ങാനും ധരിച്ചു വശായതാണോ ഇവരെന്നാണ് എന്റെ സംശയം.

Image may contain: textജനാധിപത്യ വ്യവസ്ഥയിൽ പൗരർ എന്ന നിലയിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സംവിധാനം നമ്മുടെ അവകാശമാണ് . നമുക്ക് വേണ്ടി election process സുഗമമായി നടത്താനായി വിശ്വസിച്ചേൽപ്പിച്ചയാളുകളാണ് ഇവർ . ആ അവരാണ് വോട്ടെടുപ്പ് സംവിധാനത്തിൽ ക്രമക്കേടുണ്ടെന്നു പരാതിയും രണ്ടു രൂപയും കൊണ്ട് ഈ വഴിക്കെങ്ങാനും വന്നു പോയാൽ ശുട്ടിടുവേൻ എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നത് .
ഇവിടെ രാജഭരണവും ദിവാനും പേഷ്‌കാറും ഒക്കെപ്പോയി ജനാധിപത്യം വന്നകാര്യം ഇനിയുമെന്നാണാവോ കൊളോണിയൽ ഭരണത്തിന്റെ Hang over മാറാത്ത ഈ ഉദ്യോഗസ്ഥ പ്രഭുക്കൾ തിരിച്ചറിയുക.

There are manipulaed EVM -s widely in use in north, അതത്ര രഹസ്യമായ രഹസ്യമൊന്നുമല്ല , ഈ യന്ത്രങ്ങൾ കേരളത്തിലും ഉപയോഗിക്കപ്പെടുന്നു എന്നത് പക്ഷെ ഞെട്ടിയ്ക്കുന്നതാണ്.

ക്രമക്കേട് കണ്ടു പിടിക്കപ്പെട്ട മെഷീനുകൾ ഒന്നിടിവെട്ടിപ്പോയി ,പിന്നൊന്നു മഴ പെയ്തു പോയി ,ഇനിയൊന്നു വെയിലത്തു പോയതാ എന്നൊക്കെ ടിക്കാറാം മീണ പറയുന്നു.
ഇതൊരു വെറും technical failure ആണത്രേ , പോളിടെക്‌നിക്കിലൊന്നും പോവാത്ത സാധാരണക്കാർക്ക് എങ്ങനെയാണ് കേടു വന്ന മെഷീനുകൾക്കൊക്കെ ഒരേപോലെ താമരപ്പൂ മാത്രം ഓർമ്മയിൽ തെളിയുന്ന ജാതി പ്രത്യേകതരം അംനേഷ്യം ഒരേപോലെ ബാധിച്ചതിന്റെ യുക്തി പിടികിട്ടുക . അതിന് അവരെ പിടിച്ചു പൊലീസിന് കൈമാറും, ജയിലിലിട്ട് കളയും, IPC 177 ചാർത്തി തരും ,ഗോതമ്പുണ്ട തീറ്റിയ്ക്കും എന്നൊക്കെ ഭീഷണിപ്പെടുത്താൻ ഭരണവർഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കാനുള്ള ചോറ്റു പട്ടാളമാകലല്ല തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരുടെ ജോലി,ജനങ്ങളുടെ അവകാശങ്ങൾക്കും താല്പര്യങ്ങൾക്കും ആയിരിക്കണം മുൻഗണന.

കണ്ടു പിടിക്കപ്പെട്ടാൽ technical failure എന്ന് നിസ്സാര വൽക്കരിയ്ക്കാം .പരാതി പെടുന്നവരെ IPC 177, 6മാസം ജയിൽ , പിഴ ,ഗോതമ്പുണ്ട എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തി 49MA form കൊടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാം .
പക്ഷേ കാണാതെ ,അറിയാതെ evm -കളിലൂടെ എന്തുമാത്രം താമരക്കാടുകൾ പൂത്തിറങ്ങിയിട്ടുണ്ടാവാമെന്നു ചിന്തിക്കുമ്പോഴാണ് മെഷീൻ തകരാറിനെതിരെ പരാതി നൽകുന്നവരെ ക്രിമിനലൈസ് ചെയ്യുന്ന നടപടി ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാവുന്നതെങ്ങനെ എന്നു മനസ്സിലാവുക .

ഇതിനെതിരെ പരാതിപ്പെടാൻ ഓരോ വോട്ടർക്കും സ്ഥാനാർഥിയ്ക്കും പാർട്ടിയ്ക്കും ഒക്കെ അവകാശമുണ്ട് ,നടപടിയെടുക്കാനും പ്രശ്നം പരിഹരിയ്ക്കാനും ,പരിഹരിയ്ക്കാനായില്ലെങ്കിൽ വോട്ടിംഗ് നിർത്തി വെക്കാനോ ,റീപോളിങ് വെക്കാനോ ഒക്കെ poling authority ബാധ്യസ്ഥരാണ്. കേസ് കൊടുക്കും പിള്ളേച്ചാ ന്നു വോട്ടേഴ്‌സ് -നെ അങ്ങനെ beaurocracy പേടിപ്പിക്കുന്നത് not a fit practice in democracy.
അതുകൊണ്ടുത്തമനും രമണിയും പരാതിയ്ക്കിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് പോളിടെക്‌നിക്കിലൊക്കെ പോയ വല്ലവരെയും കൊണ്ട് അന്വേഷിപ്പിച്ചു ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന മാടന്മാരെയും മറുതകളെയും കണ്ടുപിടിച്ചു അവർക്ക് ഗോതമ്പുണ്ട കൊടുക്കാനുള്ള വഴികളന്വേഷിക്കട്ടെ , അത് കഴിഞ്ഞിട്ടാവാം പാവപ്പെട്ട വോട്ടർമാരെ പോക്കാൻ പൂച്ച വരും ന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്ന കലാപരിപാടി.