‘ഐറ്റം’ കാണിയ്ക്കാൻ വേണ്ടി ഡാൻസ് ബാർ സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നില്ലേ രാജേട്ടാ ?

580

Isabella Bella എഴുതുന്നു 

ഒരു ഒന്നൊന്നര ഐറ്റം 

Dance Bar -ൽ ഓട്ടൻ തുള്ളൽ കളിക്കാമോ ,
Express way -യിൽ ഓട്ടോ റിക്ഷ ഓടിയ്ക്കാമോ ?

സമൂഹത്തിന്റെ പൊതുബോധം misogynistic – സ്ത്രീവിരുദ്ധം തന്നെ ആണ് .
ആ സ്ത്രീവിരുദ്ധതയും സെക്ഷ്വൽ ഒബ്ജെക്റ്റിഫിക്കേഷനും ഊതിപ്പെരുപ്പിച്ചു വിളമ്പി ഊട്ടി തന്നെയാണ് മുഖ്യധാരാ സിനിമകൾ ലക്ഷം വീട്ടിലും നൂറുകോടി ക്ലബ്ബിലും ഒക്കെ കേറിക്കൂടുന്നതും.

തട്ടുപൊളിപ്പൻ fan movie ഗണത്തിൽ പെടുത്താവുന്ന ലൂസിഫർ സിനിമ ഇറങ്ങുന്നതിനും മുൻപേ ഇറങ്ങിയതാണ് സിനിമയിലെ റഫ്റ്റാർ എന്ന അടാർ ‘ഐറ്റം’ സോങ് . സിനിമയിൽ സന്ദർഭം ആവശ്യപ്പെടുന്നതുകൊണ്ടോ അല്ലാതെയോ ഒരു ഡാൻസ് ബാർ സീൻ ചിത്രീകരിയ്ക്കുകയായിരുന്നോ രാജുവേട്ടൻ ചെയ്തത് , അതോ ‘Item’ song –
(നോട്ട് ദി പോയിന്റ് – Item = സാധനം >വസ്തു >object )
അപ്പൊ ഈ ‘ഐറ്റം’ കാണിയ്ക്കാൻ വേണ്ടി ഡാൻസ് ബാർ സീൻ സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നോ എന്ന് രാജേട്ടനോട് ചോദിച്ചാൽ തീരാവുന്നതേയുള്ളു ഓട്ടൻ തുള്ളൽ വേണോ പർദ്ദയിട്ട ബെല്ലി ഡാൻസ് വേണോ അതോ ഓട്ടോ ഓടിയ്ക്കണോ എന്നൊക്കെയുള്ള സംശയങ്ങൾ .
(ബൈ ദി ബൈ , പർദ്ദ ഇട്ട ബെല്ലി ഡാൻസ് സ്ത്രീ വിരുദ്ധതയില്ലാതെ strip tease വിഷ്വലൈസ് ചെയ്യാനുള്ള ഒരടിപൊളി ചാൻസ് ആയിരിയ്ക്കില്ലേ ഗുയ്സ് , വാട്ട് യൂ തിങ്ക് , ഏഹ് , ഏ…)

Image result for lucifer item danceസിനിമ ഇറങ്ങുന്നതിനും മുൻപേ തന്നെ റിലീസ് ചെയ്ത മേൽപ്പടി ഐറ്റം ഡാൻസ് ‘എന്റെ സിനിമയിൽ സ്ത്രീ വിരുദ്ധതയുണ്ടാവില്ല’ എന്നൊക്കെ ഉള്ള സോദ്ദേശ പ്രസ്താവനകൾ കേട്ട് വല്ലവരും തെറ്റിദ്ധരിച്ചു പോയിട്ടുണ്ടെങ്കിൽ അവരുടെ തെറ്റിദ്ധാരണമാറ്റാനായി തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് രാമേന്ദ്രനെ നട തള്ളിത്തുറക്കാൻ ഒരുമണിക്കൂർ നേരത്തേയ്ക്ക് ലോറിയിൽ കേറ്റി കൊണ്ടുവന്നത് പോലെ ,പട്ടിണികിടക്കുന്ന നോമ്പുകാരുടെ മുന്നിലേയ്ക്ക് നീട്ടുന്ന ഇഫ്‌താർ പാർട്ടിയ്ക്കുള്ള ഫോട്ടോ വെച്ച ഇൻവിറ്റേഷൻ പോലത്തെ ഒക്കെ ഒരേർപ്പാടായിരുന്നില്ലേ ഈ raftaar ‘ഐറ്റം’ സോങ് ?
എന്തായാലും ‘ഐറ്റം’ ഏറ്റു എന്നുറപ്പാണ് –
എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന് ജനം മുണ്ടും കയ്യീപ്പിടിച്ചു തീയേറ്ററിലേക്കും, ലൂസിഫർ 100 കോടി ക്ലബ്ബിലേയ്ക്കും ഓടിത്തള്ളി കേറിക്കൂടിയല്ലോ .

ഈ ആക്രാന്തം പിടിച്ച male gaze – ആൺനോട്ടം- അതിന്റെ ആഘോഷമായ ഐറ്റം സോങ് എന്ന സംഭവത്തിലെ കാമറയുടെ ചില ചില ആംഗിളുകളിൽ മാത്രം സ്ത്രീവിരുദ്ധതകാണുന്നത്
മീനച്ചാറിൽ മുങ്ങിത്തപ്പിയിട്ടും മീനച്ചിലാറ് കണ്ടില്ല അഞ്ചാറു മീൻ കഷ്ണം മാത്രേ കിട്ടിയുള്ളൂ എന്ന് പരാതി പറയുന്ന പോലെയാണ് എനിയ്ക്കു തോന്നിയത്.

‘എന്റെ സിനിമകളിൽ സ്ത്രീ വിരുദ്ധത ഉണ്ടാവില്ല’ എന്ന പൃഥ്‌വി രാജിന്റെ politically correct ആയ പ്രഖ്യാപനത്തിലെ ‘over ambitiousness’ ആൻഡ് overzealousness -നുള്ള നഷ്ടപരിഹാരം – damage control- ആയിരുന്നു ആ അടാർ ഐറ്റം ഡാൻസ് .

Middle ക്ലാസ് ഫാമിലി ഡ്രാമകളുടെ മമ്മൂട്ടി-കുട്ടി-പെട്ടി യുഗത്തിൽ നിന്നും മലയാള സിനിമയെ ആണധികാരത്തിന്റെയും, പാട്രിയാർക്കിയുടെയും സവർണ്ണ ഫയൂടൽ മാടമ്പിത്തരത്തിന്റെയും,പെണ്ണുമ്പിള്ളേടെ അടിവയറ്റിൽ കാലുമടക്കി തൊഴിച്ചും ,കവിളത്തടിച്ചും പ്രേമം പൂത്തു വിളയിക്കുന്ന മുണ്ടു മടക്കിക്കുത്തി മീശ പിരിച്ചു നിൽക്കുന്ന നായക വസന്തത്തിലേയ്ക്ക് തോള് ചെരിച്ചു കണ്ണിറുക്കി ചിരിച്ചു കൈപിടിച്ച് നടത്തിയ ലാലേട്ടന്റെ ഫാൻസിനു വേണ്ട ചേരുവകളെല്ലാം വേണ്ടതിലധികം ചേർത്തുണ്ടാക്കിയ കപ്പബിരിയാണി പരുവത്തിലുള്ള ലൂസിഫർ സിനിമയിലെ ഡാൻസ് ബാർ സീനിൽ മാത്രമല്ല ,ആ സിനിമയിൽ മൊത്തമായും കാമറക്കണ്ണുകൾക്ക് ആൺനോട്ടമാകാനേ കഴിയൂ , അങ്ങനെ ആയെ പറ്റൂ.

അമിത പ്രതീക്ഷകളുടെ ഭാരം താങ്ങാനാവാത്ത ഒരു ‘സാധാരണ’ സിനിമയായിരിയ്ക്കും തന്റേതെന്ന് രാജുവണ്ണൻ ഒരു disclaimer അഥവാ മുൻ‌കൂർ ജാമ്യം കാലേക്കൂട്ടി എടുത്തായിരുന്നല്ലോ അത് കൊണ്ട് ഗോ ഈസി ,ബോയ്സ് ,ഈസി .