മലയാളം കന്നഡ തമിഴ് എന്നീ ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ഐശ്വര്യ മേനോൻ. 2015 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. കാതലിൽ സോദപ്പുവടു യെപ്പാടി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അഭിനയം ആരംഭിക്കുന്നത്. ദസാവല എന്ന ചിത്രത്തിലൂടെ താരം കന്നഡയിൽ തുടക്കമിട്ടു.
ആരാധകരെ മയക്കുന്ന ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സ്ഥിരം ഇടംപിടിക്കുന്ന ഒരാളാണ് നടി ഐശ്വര്യ മേനോൻ. മലയാളിയാണെങ്കിൽ കൂടിയും ഐശ്വര്യ ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലാണ്. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് വരുന്നതും
ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച മൺസൂൺ മാംഗോസ് എന്ന പ്രണയ ചിത്രത്തിലൂടെയാണ് താരം അടുത്ത മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം കൊണ്ട് തന്നെ താരം മലയാളികൾക്കിടയിൽ സുപരിചിതയായ താരം ആയി. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നിലനിർത്താനും സാധിച്ചിട്ടുണ്ട്.
ഇപ്പോൾ സത്യഭാമേ എന്ന വൈറൽ ഗാനത്തിന് ചുവടു വെച്ചു കൊണ്ടുള്ള ഒരു ഷോട്ട്സ് റിലീസ് വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മനോഹരമായാണ് താരം അതിന്റെ ഗാനത്തിന് കൂടെ ചുവടു വച്ചിരിക്കുന്നത്. ചടുലമായ നൃത്തച്ചുവടുകൾക്കും ആകാര വടിവിനും ആരാധകർ താരത്തെ പ്രശംസിക്കുന്നുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വീഡിയോ ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്..