ഇറ്റലിയില്‍ ദ്വീപ്‌ വില്‍പ്പനക്ക് – പക്ഷെ വാങ്ങാന്‍ ആളില്ല..!!

0
247

Untitled-1

ഇറ്റലിയുടെ സ്വന്തമായ ചില സ്വത്ത് വഹകള്‍ കുറച്ച് കാലമായി ‘റിയല്‍ എസ്റ്റേറ്റ്’ കോളത്തില്‍ പെട്ട് കിടക്കുകയാണ്, ആരും അത് വാങ്ങാന്‍ വരുന്നുമ്മില്ല, വില പോലും ആരും അന്വേഷിക്കുന്നില്ല. ഒരു പഴയ കൊട്ടാരം. പിന്നെ ആള്‍വാസമില്ലാത്ത ഒരു ദ്വീപ് അങ്ങനെ ഇറ്റലി വില്‍ക്കാന്‍ ഇട്ടിരിക്കുന്ന ഐറ്റംസ് കുറേയുണ്ട്.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വില്‍പ്പനയ്ക്ക് ഒരുക്കി ലോകം മൊത്തം പരസ്യം ചെയ്തുവെങ്കിലും ആരും ഈ വിഷയത്തില്‍ തിരിഞ്ഞു നോക്കിയില്ല. രാജ്യത്തിന്റെ സാമ്പത്തിക മെച്ചപ്പെടുത്താനാണ് ഇറ്റലി സര്‍ക്കാര്‍ ഈ പഴയ വസ്തുക്കള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഒടുവില്‍ അവസാനം ഇറ്റലി അത് തീരുമാനിച്ചു, ഇത് ഒന്നും ഞങ്ങള്‍ വില്‍ക്കുന്നില്ല..!!!

അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ വേറെ ചില ഐറ്റംസ് കൂടി വിറ്റു പൈസയുണ്ടാക്കാന്‍ ഇറ്റലി ശ്രമിക്കുമെന്നാണ് വിവരം. ഏകദേശം 40 കുടുതല്‍ പുരാവസ്തുക്കള്‍ ഇറ്റലി വില്‍ക്കാന്‍ ഒരുങ്ങുകയാണ്.