അടച്ചു പൂട്ടൽ ജീവിതത്തോട് ഗുഡ്‌ബൈ പറയേണ്ടേ ?

43

Ismail Kappur

അടച്ചു പൂട്ടൽ ജീവിതത്തോട് ഗുഡ്‌ബൈ പറയേണ്ടേ ?
➖➖➖➖➖➖➖➖➖➖➖➖

⭕കൊറോണ പ്രതിരോധത്തിന് ജനങ്ങൾ വ്യാപകമായി മാസ്ക് ധരിക്കണമോ എന്ന വിഷയത്തിലെപ്പോലെ ലോക്ഡൗണിന്റെ കാര്യത്തിലും ഒരു പുനർ വിചിന്തനം ആവശ്യമാണ് എന്നാണ് തോന്നുന്നത്. രോഗികളും രോഗികളെ പരിചരിക്കുന്നവരും ആരോഗ്യ പ്രവർത്തരും മാത്രം മാസ്ക് ഉപയോഗിക്കുക, അന്തരീക്ഷത്തിലൂടെ കൊറോണ പകരില്ല എന്നതായിരുന്നു ലോകാരോഗ്യ സംഘടനക്കടക്കമുള്ള ആദ്യകാല നിലപാട് !ലോക് ഡൗൺ സമ്മാനിക്കുന്ന ഭീതിയും അരക്ഷിതബോധവും നിഷ്ക്രിയത്വവുമൊക്കെ പ്രതിരോധത്തെക്കാൾ വിപരിത ഫലമാണ് സമ്മാനിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം.

ഏഷ്യയിൽ ഗൾഫ് മേഖലയിലാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കിയത്. നിയമങ്ങൾ നടപ്പിലാക്കുന്നതിൽ രാജഭരണത്തിന്റെ സൗകര്യവും ഇവിടെങ്ങളിലെ സാമ്പത്തിക ശേഷിയും അനുകുലമായി. പക്ഷെ ഭീതിയും മാനസിക സംഘർഷങ്ങളും തുടക്കത്തിൽ വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഈ തിരിച്ചറിവിൽ നിന്നും ഗൾഫ് മേഖലയിൽ കൊറോണ വ്യാപനം നിലനിൽക്കുമ്പോൾ തന്നെ, ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരികയാണ് ഉണ്ടായത്. രോഗ വ്യാപനത്തിലും മരണത്തിലും കുറവ് വന്നിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ കൊറോണ അസുഖം അത്രമാത്രം ഭീകരമല്ലെന്നും അവയോട് സമരസപെട്ട് ജീവിതം ചിട്ടപ്പെടുത്തുന്ന രീതി പ്രവാസികളടക്കം പരിശീലിച്ചു കൊണ്ടിരിക്കയാണ്.

നൂറോളം കമ്പനികൾ കൊറോണയെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമ്പോഴും ഒരു പ്രതിവിധിയായി എത്തുമ്പഴേക്കും ഇനിയും സമയമെടുക്കും എന്ന ബോധ്യവും ലോകത്തിനുണ്ട്. അതൊക്കെ യാഥാർത്യമാകുന്നത് വരെ ലോക് ഡൗണും കണ്ടോൺമെന്റും ട്രിപ്പ് ൾ ലോക്ഡൗണുമായി പോകുക പ്രയോഗികമല്ല.സമൂഹത്തിൽ ഭീതി നിലനിക്കുന്നത് കൊണ്ട് ആകെ ലഭിക്കുന്ന ഒരു പ്ലസ് നമ്മുടെ കുട്ടികൾക്കും പ്രായമായവർക്കും ലഭിക്കുന്ന പ്രത്യേക പരിഗണനയാണ്. ആലസ്യത്തിലേക്ക് വഴുതി വീണാൽ അവരെക്കൂടി ബാധിക്കാൻ സാധ്യതയുണ്ട് എന്നത് ശരിയാണ്.പക്ഷെ എത്ര കാലം ഈ അടച്ചു പൂട്ടൽ ജീവിതവുമായി മുന്നോട്ട് പോകാൻ കഴിയും !

പ്രാഥമിക വിദ്യാലയങ്ങളൊഴിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ട് വരിക തന്നെ വേണം.സോഷ്യൽ സിസ്റ്റൻസിൽ ഹൈജിൻ ജീവിതം ക്രമപ്പെടുത്തുന്നതോടൊപ്പം അവർ കൂടി പ്രത്യേക പരിഗണിക്കപ്പെടണം എന്ന് മാത്രം. അല്ലെങ്കിലും പരിസര ശുചിതത്വവും വ്യക്തിശുചിത്വവും പരിശീലിക്കപ്പെട്ടതാണല്ലോ ഇക്കാലയളവിലെ നമ്മുടെ പ്രാധാന നേട്ടങ്ങളിൽ ഒന്ന്.’ഒന്നും’ ‘രണ്ടും’ കഴിഞ്ഞാൽ സോപ്പ് ഉപയോഗിക്കണമെന്ന കാര്യത്തിൽ പോലും സമൂഹത്തിൽ ഇപ്പോഴും അജ്ഞത നിലനിൽക്കുന്നുണ്ട്.ഏതാണ്ട് നാല് മാസത്തോളമായി തുടരുന്ന അടച്ചു പൂട്ടൽ നയം അവസാനിപ്പിക്കുന്നതാകും ഉചിതം. ആരോഗ്യ സംവിധാനങ്ങൾ ക്രമപ്പെടുത്താനുള്ള മുന്നൊരുക്കൾക്ക് വേണ്ടിയാണ് ലോക്ഡൗ നടപ്പിലാക്കിത്തുടങ്ങിയത് തന്നെ.
നമ്മുടെ ജീവിതം കരുപിടിപ്പിക്കുന്ന നർമ്മാണാത്മക മേഖലകളൊക്കെയും സാധാരണ നിലയിലേക്ക് അല്പം കരുതലോടെ തിരിച്ചു വരേണ്ടതുണ്ട്.അല്ലെങ്കിൽ വരും നാളുകൾ കടുത്ത ക്ഷാമത്തിന്റെതും ദാരിദ്രത്തിന്റെതുമാകും , അത് നമ്മുടെ നാട്ടിലും കൂടുതൽ അരക്ഷിതാവസ്ഥ സമ്മാനിക്കുകയും ചെയ്യും
🤔
വാൽ :- റൂമിലും ഓഫീസിലുമൊക്കെ കൊറോണ വന്നു പോയി , ഭീതിപ്പെടുത്തുന്ന വ്യാപനവും സാഹചര്യങ്ങളൊന്നും അഭിമുഖീകരിച്ചില്ല എന്നതാണ് വ്യക്തിപരമായ അനുഭവം !