നിന്ന നിൽപ്പിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്ന ഗൾഫിലെ കോവിഡ് പ്രവാസി മരണം താല്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്

  0
  158

  Ismail Kappur

  ⭕ നിന്ന നിൽപ്പിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്ന ഗൾഫിലെ കോവിഡ് പ്രവാസി മരണം താല്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ് ,ഇനി വേണ്ടത് നേരത്തെ നാട്ടിൽ വന്ന് തൊഴിലില്ലാതെ കഴിയുന്ന പ്രവാസികളെ എങ്ങിനെയെങ്കിലും തിരിച്ച് ഗൾഫിൽ ജോലി സ്ഥലത്ത് എത്തിക്കുകയാണ് 😉ചാർടേഡ് ഫ്ലൈറ്റിലേക്കൊന്നും ഇപ്പോൾ ആളെക്കിട്ടാനില്ല എന്നാണ് കേൾക്കുന്നത് .

  മാധ്യമം പത്രത്തിലെ മരണത്തിന്റെ വ്യാപാരി റിപ്പോർട്ടും അനിയന്ത്രിതമായ ചാർട്ടേഡ് ഫ്ലൈറ്റ് ഒഴുക്കിനും ശേഷം ടൈംലൈനിൽ നിറയെ ഇപ്പോൾ പ്രവാസത്തിന്റെ ഉയിർത്തെഴുന്നേല്പ് മോട്ടിവേഷനുകളാണ് !എല്ലാം ‘കോംപ്ലിമെന്റാ’ക്കിയിട്ടുണ്ട്. ഇനി ഒരോരുത്തർക്കും അവരരുടെ ക്ലാസിൽ പോകാം. പ്രവസി കണ്ണീർ റിപ്പോർട്ടോടെ സർക്കാർ നിലപാടുകൾ പോലെ മിക്കയിടത്തും ഒരു യൂട്ടേണടി ഫീൽ ചെയ്യുന്നു .സത്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കാര്യമായി ഭീതിയാണ് നിഴലിച്ചു നിന്നത്. മലയാളി ലോകത്ത് പ്രചരിപ്പിക്കപ്പെട്ട ഭീതി മാനസിക സമ്മർദ്ദങ്ങളിലേക്കും അതുവഴി നേരിയ തോതിൽ മരണ നിരക്ക് ഉയരുന്നതിലേക്കും കാരണമായി. എണ്ണത്തിൽ കൂടുതലും, കൂടെപ്പിറപ്പായ ജീവിത ശൈലി രോഗങ്ങളും അതിന് ആക്കം കൂട്ടി എന്ന് മത്രം.

  വാർത്തകളിലേക്ക് ആകാംശയോടെ ഫോക്കസ് ചെയ്ത് ലോക ഗതി – വിഗതികളെ വീക്ഷിക്കുന്നതാണ് മലയാളി ശൈലി.കഴിഞ്ഞ രണ്ട് മാസത്തേ ഗൾഫ് രാജ്യങ്ങളിലെ മരണ സംഖ്യയും അതിന് മുമ്പുള്ള രണ്ട് മാസത്തെ മരണ നിരക്കും കാര്യമായ അന്തരം കാണാൻ വഴിയില്ല. മറ്റു കാരണങ്ങൾക്കൊപ്പം കോറോണയും ഒരു കാരണമായി എന്ന് മാത്രം.പ്രതിപക്ഷവും അവരെ അനുകൂലിക്കുന്നവരും സാഹചര്യം രാഷ്ട്രീയമായി സമർത്ഥമായിത്തന്നെ ഉപയോഗപ്പെടുത്തി എന്നതാണ് വസ്തുത.

  പ്രവാസികൾ നേരിട്ട യഥാർത്ഥ പ്രതിസന്ധി ലോക്ഡൗണും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ട്രാവൽബാനുമായിരുന്നു. അതാകട്ടെ ഇന്ത്യയിൽ മാത്രവുമായിരുന്നില്ലതാനും !അത് സ്വാഭാവിക യാത്രക്കുള്ള അവസരം നിഷേധിക്കപ്പെട്ടു.നമ്മുടെ സർക്കാർ പരാജയപ്പെട്ടതാകട്ടെ ധാരാളം സന്നദ്ധ സംഘങ്ങളും നോർക്കയടക്കം സർക്കാർ സംവിധാമുണ്ടായിട്ടും അവയെ ഉപയോഗപ്പെടുത്താനോ പ്രവാസികളുടെ വിഷയത്തിലും സർക്കാറിന് ഉത്തരവാദിത്തമുണ്ട് എന്ന് തിരിച്ചറിയാനും വൈകിയതുമാണ്.

  സാങ്കേതിക ആരോഗ്യ ഉപദേശകരുടെ ന്യായങ്ങൾ പ്രവാസികളോട് നേരിട്ട് യുദ്ധം പ്രഖ്യാപിക്കുന്ന പ്രതീതി ഉണ്ടാക്കി.
  ഫലം ഏറെ മികച്ചു നിന്ന കേരളത്തിന്റെ കൊറോണ വിരുദ്ധ പോരാട്ടങ്ങളുടെ നിറം കെടുത്തുകയും ചെയ്തു.
  രാഷ്ട്രീയമായി സർക്കറിന്റെ കഴിഞ്ഞ നാലുവർഷത്തെ ഭരണ നേട്ടങ്ങളും അസാധുവായി ചിത്രീകരിക്കപ്പെടുകയും ചെയ്തു.