ട്രാഫിക്ക് പരിഷ്കാരങ്ങളും നമ്മുടെ റോഡുകളും

257

എഴുതിയത് : Ismail Kappur

 

ട്രാഫിക്ക് പരിഷ്കാരങ്ങളും നമ്മുടെ റോഡുകളും

പുതിയ ട്രാഫിക് നിയമ പരിഷ്കാരങ്ങൾ ആരഭിച്ചതോടെ നമ്മുടെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി, സർക്കാർ പണം പിടുങ്ങാനാണ് ശ്രമം നടത്തുന്നത് എന്ന വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്ന് വരുന്നുണ്ട്. ഈ വിഷയങ്ങളെ വകുപ്പുകൾ പോലെ രണ്ടും രണ്ട് തലത്തിൽ തന്നെ പരിഗണിക്കണം എന്നാണ് ഉണർത്താനുള്ളത്.

സുരക്ഷക്ക് വേണ്ടിയുള്ള ട്രാഫിക് പരിഷ്കാരങ്ങളും റോഡ് നിർമ്മാണ പ്രവർത്തനങ്ങളും രണ്ടും രണ്ടാണ്. അത് അങ്ങിനെ തന്നെ അഡ്രസ്സ് ചെയ്യപ്പെടണം. ലോകത്ത് ട്രാഫിക് പരിഷ്കാരങ്ങളും കർശനമായി പിഴ ചുമത്തലും റോഡപകടങ്ങൾ കുറച്ച് കൊണ്ട് വരാനുള്ള ഫലപ്രദമായ മാർഗ്ഗമായാണ് പരിഗണിക്കുന്നത്. പരിഷ്കാരങ്ങൾക്കാവശ്യമായ പണം നിയമ ലംഘകരിൽ നിന്നും കണ്ടെത്തുന്നത് ഒരു ആഗോള സമ്പ്രദായവുമാണ്.

സമൂഹത്തിൽ ‘ട്രാഫിക് ഡിസിപ്ളിൻ’ ഉണ്ടാക്കാനും പിഴ ഒരു നല്ല മരുന്നാണ്, അത് 10 രൂപ ആയാലും ഒരു കരുതൽ ഉണ്ടാകും. ചില ട്രൈനിങ്ങ് അറ്റൻറ് ചെയ്യുക എന്നതും ശിക്ഷയുടെ ഭാഗമാക്കിയിട്ടുണ്ട്. പഴയ കാലം പോലെയല്ല, ഡ്രൈവിങ്ങ് ഒരു പ്രൊഫഷൻ ആയി തിരഞ്ഞെടുക്കുന്നവരും ഫ്രഫഷണലുകളും മാത്രം വാഹനം ഉപയോഗിച്ചിരുന്ന നാട്ടിൽ 18 തികഞ്ഞ ആൺ പെൺ വ്യത്യസമില്ലാതെ എല്ലാവർക്കും ലൈസൻസും വാഹനവും ആവശ്യമായി വന്നിട്ടുണ്ട്. അതൊക്കെ നമ്മുടെ റോഡുകൾക്ക് ഉൾക്കൊള്ളാവുന്നതിലും കഴിയുന്നതിലും അപ്പുറമാണ്.

ഇവിടെ ബോധവൽക്കരണം മാത്രം കൂടുതൽ ഫലം” ചെയ്യില്ല. കൂട്ടത്തിൽ സ്കൂൾ കുട്ടികൾക്ക് പോലും ടൂ വീലറും 4 വീലറും നൽകുന്നത് സ്റ്റാറ്റസ് സിംപൽ ആകുന്ന രക്ഷിതാക്കൾക്കും കൃത്യമായ താക്കീതുണ്ട്. സൈക്കിളിൽ ഓഫീസിലെത്തുന്ന ലോക നേതാക്കളെ ചൂണ്ടിക്കാട്ടി നാം വാചകമടി നടത്താറുണ്ടെങ്കിലും വാഹനം നമ്മുടെ ഒരു സ്റ്റാറ്റസ് സിംപൽ തന്നെയാണ്.

നമ്മുടെ റോഡുകൾ തകരുന്നത് നാട്ടിലെ കാലവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് കൂടിയാണ്. തരക്കേടില്ലാത്ത റോഡുകളുള്ള തമിഴ്നാട്ടിലൊക്കെ ടോൾ കൊടുത്ത് മുടിയും. അത് കൂടുന്നത് പ്രോത്സാഹിപ്പിക്കരുത് എന്നാണ് അഭിപ്രായം. ( ആഴ്ചയിൽ 140 പാലിയേക്കരയിൽ നൽകുന്നത് വ്യക്തിപരമായി ഒരു പ്രശ്നമായിട്ടുണ്ട് )

രാജ്യാന്തര നിലവാരത്തിലുള്ള റോഡ് നിർമ്മാണത്തിനുപയോഗപ്പെടുത്തുന്ന മെറ്റീരിയൽ ടെസ്റ്റും കോംപാക്ഷൻ ക്വാളിറ്റി പരിശോധനകളുമൊക്കെ കൃത്യമായി നടപ്പാക്കുന്ന നിർമ്മാണ സംസ്കാരം തന്നെ ആവശ്യമുണ്ട്. മണ്ണും മാർളും ബോൾഡറും അഗ്രിഗേറ്റ്സും ആസ്പൾട്ടിന്റെയും ക്വാളിറ്റിക്കും അവയുടെ മിക്സിങ്ങ് ആനുപാതത്തിനുമൊക്കെ റോഡ് നിർമ്മാണത്തിൽ വലിയ പ്രാധാന്യമുണ്ട്. അവ കൃത്യമായി പരിശോദിക്കേണ്ടതുമുണ്ട്. താഴ്ന്നതും ചതുപ്പും നിറഞ്ഞ പ്രദേശങ്ങൾക്ക് കൂടുതൽ ശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമണ്.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാത്ത റബ്ബറൈസ്ഡ് റോഡ് നിർമ്മാണം കൊണ്ട് വലിയ പ്രയോജനം ഇല്ല. കേരളത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നമ്മുടെ പരമ്പരാഗത നിർമ്മാണ രീതികളും വ്യവസ്ഥിതിയുടെ ജീർണതകളും ഏത് സർക്കാർ ഭരിച്ചാലും ഇങ്ങിനെയൊക്കെത്തന്നെയാണ്. മാറിവരുന്ന സർക്കാരുകൾ ഈ പഴി കേട്ടുകൊണ്ടിരിക്കുകയും ചെയ്യും.