എന്തെങ്കിലും ആവശ്യങ്ങളുണ്ടാക്കി പണം അടിച്ചു മാറ്റുന്ന സമ്പ്രദായം ഒരു വ്യവസ്ഥാപിത കൊള്ളയാണ്

73

Ismail Kappur

കൊറോണക്കാലത്തെ രാഷ്ട്രീയ വിമർശനങ്ങളിൽ പ്രസക്തമായിത്തോന്നിയ ഒന്ന് 75000 രൂപക്ക് 100 ടർക്കി ടവ്വൽ പർച്ചേസ് ചെയ്തതുമായി ബന്ധപെട്ട വിവാദമാണ്. ഒരു പൊതുമേഖല സ്ഥാപനത്തിൽ നിന്നും പ്രസ്തുത ടവ്വൽ വാങ്ങിയത് കൊണ്ട് തന്നെ നഷ്ടം ശരിക്കും നഷ്ടമാകുന്നില്ല എന്ന പ്രസക്തമായ കേന്ദ്രമന്ത്രി മുരളീധരന്റെ പെട്രോളിയ വില വർദ്ധന വിശകലനത്തെ അനുസ്മരിപ്പിക്കുന്ന വിലയിരുത്തലുകൾ വരെ ന്യയികരണത്തിനായി പലരും എടുത്ത് വീശുന്നുണ്ട്. (ഏല്പിക്കപെട്ട ഉത്തരവാദിത്തം നിർവ്വഹിച്ചല്ലെ പറ്റൂ) എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടാക്കി അതിൽ നിന്നും പണം അടിച്ചു മാറ്റുന്ന സമ്പ്രദായം ലോകത്ത് ഒരു വ്യവസ്ഥാപിത കൊള്ളയാണ്. 10 % എന്ന ഓമനപ്പേരിൽ അത് നിലനിർത്തുന്നവരും അത്തരം ചോർച്ചകൾ അടക്കാൻ മാത്രം നിയമം നിർമ്മിച്ച് ഓട്ടയടക്കുന്ന സംവിധാനങ്ങളും ലോകത്തുണ്ട്.

പൊതുവേ പരിഷ്കരണവും മാറ്റങ്ങളും കൊണ്ടുവരുന്നവരെന്ന് വിശ്വസിക്കുന്ന ഇടത് സർക്കാറിനെങ്കിലും ചെയറിന് മുകളിൽവിരിക്കുന്ന ടർക്കി എന്ന ലോകത്തെവിടെയും നിലവിലില്ലാത്ത, പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത ഈ അനാവശ്യ ധൂർത്ത് ഇനിയുള്ള കാലമെങ്കിലും ഒഴിവാക്കി മാതൃക കാണിച്ചുകൂടെ എന്ന് ചിന്തിച്ചു പോകുന്നു. പ്രത്യേകിച്ചും കടുത്ത സാമ്പത്തിക അച്ചടക്കം അനിവാര്യമായ കോറോണക്കാലത്ത് അന്തരം ഒരു തീരുമാനം കൈക്കൊണ്ടാൽ മാതൃകാപരമാവും ! ‘രാഷ്ടീയം പറയാൻ പാടില്ലാത്ത ‘ കൊറോണ ക്കാലത്ത് ഒരു സാമൂഹിക വിമർശനം ആവാമെന്ന് തോന്നുന്നു