മേഖലയിൽ രൂപം കൊള്ളുന്ന ഇന്ത്യാ- ഗൾഫ് ശീതസമരം

322

Ismail Kappur

മേഖലയിൽ രൂപം കൊള്ളുന്ന ഇന്ത്യാ- ഗൾഫ് ശീതസമരം

⭕ ഇന്ത്യക്ക് GCC രാജ്യങ്ങളുമായി , രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നയതന്ത്ര ബന്ധങ്ങൾക്ക് വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും ഉഷ്മളമായ സൗഹൃദം കാത്തു സൂക്ഷിക്കാൻ ഭരണകൂടങ്ങൾ എക്കാലവും പ്രതിജ്ഞാബദ്ധരായിരുന്നു. രാജഭരണം നിലനിൽക്കുന്ന GCC രാജ്യങ്ങൾക്ക് തങ്ങളെ ബാധിക്കാത്ത മറ്റു രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിലൊന്നും ഇടപെടുന്ന പതിവില്ല. നമ്മുടെ രാജ്യത്തിന്റെ തന്നെ ഐഡന്റിറ്റിയായിരുന്ന ( 😉)ചേരിചേരാ നയവും ഗൾഫിലെ തൊഴിൽ വിഭണിയും പതിറ്റാണ്ടുകളായി ആ ബന്ധത്തിന്റെ ഊഷ്മളത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഖേദകരമെന്ന് പറയട്ടെ ഇയ്യിടെയായി അത്തരം ബന്ധങ്ങൾക്ക് മങ്ങലേൽക്കുന്ന വാർത്തകളാണ് മേഖലയിൽ നിന്നും നിരന്തരം വന്നു കൊണ്ടിരിക്കുന്നത്.

CAA ബില്ലിലൂടെ രാജ്യത്തെ ജനങ്ങൾക്കിടയിൽ കേന്ദ്ര സർക്കാർ മതവിശ്വാസ പരിഗണനയിൽ വംശീയ വിവേചനം കാണിക്കുന്നതിനോട് അറബ് ജനതക്കും അവിടെങ്ങളിലെ വിവിധ NGO കൾക്കും എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര ബന്ധങ്ങളെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളിൽ എന്നതിലുപരി പറയത്തക്ക പ്രതിസന്ധികൾ ഒന്നും തന്നെ സൃഷ്ടിച്ചിരുന്നില്ല. ഖത്തറും കുവൈറ്റും ബഹ്റൈനും തങ്ങളുടെ ഉൽകണ്ഠയും ആശങ്കയുമൊക്കെ അറിയിച്ചിരുന്നു എന്ന് മാത്രം.
ഇപ്പോൾ നിസ്സാര കാര്യങ്ങൾക്ക് പോലും പരസ്പരമുള്ള വിശ്വാസ്യത നഷ്ടപ്പെടുന്ന സമീപനം സ്വീകരിക്കുന്നതും മേഖലയിൽ ശീതസമരം പ്രതീതി നിലനിൽക്കുന്നതും ഉൽകണ്ഠാജനകമാണ്.

ജോലി ചെയ്തിട്ടാണ് ശമ്പളം ലഭിക്കുന്നത് , ഇന്ത്യൻ സംരഭകർ കച്ചവടം നടത്തി സാമ്പത്തിക വിജയം നേടുമ്പോൾ ആ രാജ്യങ്ങളുടെ അഭിവൃദ്ധിയിൽ പങ്കാളികളാവുകയാണ് എന്ന മേനി പറച്ചിലും തലോടലുകളും ഒക്കെ കാണാറുണ്ടെങ്കിലും ഏറ്റവും വലിയ അവിധഗ്ദ
തൊഴിൽ ധാതാക്കൾ എന്ന നിലയിലും എളുപ്പം പച്ചപിടിക്കുന്ന വ്യാവസായിക വിപണി എന്ന നിലയിലും ഇന്ത്യയിലെ മധ്യവർഗ്ഗത്തിന്റെയും സാധാരണക്കാരുടെയും ജീവിത നിലവാരത്തിലെ മാറ്റങ്ങൾക്ക് GCC രാജ്യങ്ങളോട് വലിയ കടപ്പാടുകളുണ്ട്.
വളരെ നിസ്സാരമായ കോവിഡ് റീപ്പാർട്ടിയേഷൻ പദ്ധതി പോലും രാജ്യങ്ങൾക്കിടയിലേക്ക് പുതിയ വിവാദങ്ങളായി വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.

GCC വിമാനക്കമ്പനികൾക്ക് ഇന്ത്യയിലേക്ക് റിപ്പാർട്ടിയേഷൻ ചാർട്ടർ സർവ്വീസ് നടത്താൻ അനുവദിക്കാതിരുന്നതും എയർ ഇന്ത്യ മാത്രം സർവ്വീസ് നടത്തുന്നതും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിന് തിരിച്ചടിയായി ഇന്ത്യയിൽ നിന്നുള്ള മടക്കയാത്രയിൽ GCC യിലേക്കുള്ള യാത്രക്കാരെ മൂന്നും നാലും ഇരട്ടി തുക ഈടാക്കി സർവ്വീസ് നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അത്തരം സർവ്വീസുകൾക്ക് GCC രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയത്. രാണ്ടാഴ്ചയോളമായി മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. പല പ്രവാസികളെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പലരും വിസ കാലാവധി തീരുന്ന ഭീഷണിയിലും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്. ഏവിയേഷൻ മന്ത്രാലയം ഗൾഫിൽ നിന്നും ചാർട്ടർ ചെയ്യുന്ന വിമാനങ്ങൾ ഇന്ത്യൻ വിമാനങ്ങൾക്കായി മാത്രം പരിമിധപ്പെടുത്തുതിയത് അസ്വാരസ്യങ്ങൾ മാറ നീക്ക് പുറത്ത് കൊണ്ട് വന്നിരിക്കുകയാണ്.

എന്തൊക്കൊയായായാലും അയൽ രാജ്യങ്ങൾക്കിടയിൽ നിലനിർത്തുന്ന ഇത്തരം അപക്വമായ തീരുമാനങ്ങൾ വരുംനാളുകളിൽ തൊഴിൽ തേടി പോകുന്നവരെയും സംരഭകരേയും പ്രതികൂലമായി ബാധിക്കും എന്ന് തീർച്ചയാണ്. അതിന്റെ ദുരിത ഫലം അനുഭവിക്കേണ്ടി വരുക സാധാരണക്കാരായ പ്രവാസികളും കൃത്യമായി സൃഷ്ടിക്കപെട്ട “GCC കോവിഡോഫോബിയയിൽ !! ” കിട്ടിയ ഫ്ലൈറ്റിൽ നാടുപിടിച്ച പ്രവാസികളുമാണ്. രാജ്യത്തെ ഭരണാധികാരികൾ അല്പം കൂടി ഉത്തരവാദിത്തത്തോടെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ, ചൈന മുതൽ നേപ്പാൾ വരെയുള്ള രാജ്യങ്ങളുടെ ഇന്ത്യൻ അതിർത്തിയിലേക്കുള്ള കടന്നു കയറ്റവും GCC രാജ്യങ്ങളുമായി രൂപപ്പെടുന്ന ശീതസമരത്തിനും വരും ഭാവിയിൽ രാജ്യം കനത്ത വില നൽകേണ്ടി വരുമെന്ന് തീർച്ചയാണ്.