പാനൂർ പാലത്തായിയിലെ പോസ്റ്റ് അറസ്റ്റ് ചിന്തകൾ

40

Ismail Kappur

പാനൂർ പാലത്തായിയിലെ പോസ്റ്റ് അറസ്റ്റ് ചിന്തകൾ

സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര സർക്കാറിൻ്റെയും സംഘ പരിവാർ താല്പര്യങ്ങൾക്കുമനുസരിച്ചാണ് ഭരണം നടത്തുന്നത് എന്ന ആരോപണം പ്രതിപക്ഷം നിരന്തരം ഉയർത്തുന്നുണ്ട്. പോലിസ് വകുപ്പിൻ്റെ പ്രവർനങ്ങളെയും നടപടിക്രമങ്ങളെയും നിരീക്ഷിച്ചാൽ വിമർശകരെ കുറ്റപ്പെടുത്താനും കഴിയില്ല. നെക്സൽവേട്ട മുതൽ CAA വിരുദ്ധ പ്രക്ഷോപങ്ങളിൽ വരെ ഇടത് നയ-നിലപാടുകൾക്ക് വിരുദ്ധ നിലപാടുകളാണ് നിരന്തരം സ്വീകരിച്ചു വരുന്നത്. ഈ സർക്കാറിൻ്റെ തുടക്കത്തിലും ആഭ്യന്തര വകുപ്പ് ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പോലിസ് വകുപ്പ് ഭരണത്തിൽ സുതാര്യതക്കുറവുണ്ട്. പലപ്പോഴും ഭരണമുന്നണി അനുയായികൾ വരെ രംഗത്ത് വന്ന് സർക്കാർ വിരുദ്ധ പ്രക്ഷോപങ്ങൾ വിജയിപ്പിച്ചെടുക്കേണ്ടി വരാറും ഉണ്ട്.

നിലവിൽ കേരള പോലിസ് ഒരു വകുപ്പിന് നിയന്ത്രിക്കാൻ പറ്റാത്ത നിലയിൽ വളർന്നു കഴിഞ്ഞിട്ടുണ്ട്‌.”പോലിസിനെ പോലീസിൻ്റെ വഴിക്ക് ” വിട്ട കാലം മുതൽ തന്നെ ഇത്തരം ഒരു ശൈലി കേരള പോലിസിന് കൈവന്നിട്ടുണ്ട്. 20 വർഷം മുമ്പ് ആൻറണി സർക്കാറാണ് അത്തരം ഒരു ‘പ്രോഗ്രസ്സീവ് ‘ നയം സേനയിൽ തുടങ്ങി വെച്ചത്. ഇക്കാലയളവിൽ പോലീസിൻ്റെ കാര്യക്ഷമതയും കൂടിയിട്ടുണ്ട് എന്നത് ഒരു പോസിറ്റീവ് വശമായിക്കണുന്നു. ആര് ഭരിച്ചാലും ‘ചോട്ടാ നേതാക്കളാൽ ‘ നിയന്ത്രിക്കപ്പെടുന്ന പാർട്ടി സെൽ ഭരണങ്ങളൊന്നും അവിടെ ഇപ്പോൾ നടക്കില്ല. രാഷ്ട്രീയ പ്രക്ഷോപങ്ങളിൽ നാം ശീലിച്ച “ആഭ്യന്തര മന്ത്രിയുടെ പോലീസേ ” ക്ലീഷേ മുദ്രാവാക്യം വിളികൾ അവസാനിച്ചത് ഈ കാലയളവിലെ മാറ്റമാണ്.

കാരണം വയലാർ രവിയുടെ, കരുണാകരൻ്റെ, നായനാരുടെ “പോലീസേ ” എന്ന മുദ്രാവാക്യം വിളികൾ നിരന്തരം കേട്ടിരിന്നതാണ്. എന്നാൽ സേനയിൽ തന്ത്രപരമായ നുഴഞ്ഞു കയറ്റ മോ സ്വാധീനമോ നടന്നിരിക്കുന്നു എന്ന് തന്നെ ന്യായമായും സംശയിക്കണം. അതു കൊണ്ട് തന്നെയാവണം മുഖ്യമന്ത്രി പോലും തന്ത്രപരമായി നീങ്ങുന്നത്. സംഘ സഹയാത്രികൻ സെൻകുമാരൻ അതിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച്, നാൾവഴികളെക്കുറിച്ച് ഒരിക്കൽ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്.

ഇനി പാനൂർ വിഷത്തിലേക്ക് വന്നാൽ കൃത്യമായ തെളിവുകൾ ഉണ്ടായിട്ടു കൂടി പോക്സോ പരിധിയിൽ വരുന്ന, ബാലികയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിപ്പിച്ചതും രക്ഷിച്ചെടുക്കാൻ ശ്രമിച്ചതും അതിലെ അവസാനത്തെ ഉദാഹരണമാണ്.
വിളിപ്പാടകലെ പ്രതിയുണ്ടായിട്ടും കർണ്ണാടകയിലെന്ന് കളവു പറഞ്ഞു എന്ന വിമർശനത്തെ പോലീസിൻ്റെ പിടിപ്പുകേടും ഒത്തുകളിയുമായി കാണുന്നില്ല.

‘കർണാടക നുണ’ ഒരു തന്ത്രം തന്നെയായിക്കാണുന്നു. പ്രതികളെ ഇതുപോലെ വലയത്തിൽ കുരുക്കി ഇടുന്ന രീതി പോലിസ് എന്നും ചെയ്യാറുണ്ട്. പ്രതിയെ പിടിച്ചു പ്രതിപക്ഷം ഇളിഭ്യരായി എന്ന ‘ന്യായീകരണ’ നിലപാടും തികഞ്ഞ അശ്ലീലമാണ്. പ്രതിരോധത്തിലായതോടെ സംരക്ഷകരുടെ കയ്യിൽ നിന്നും കാര്യങ്ങൾ കൈവിട്ടപ്പോൾ അങ്ങിനെ അറസ്റ്റ് സംഭവിച്ചു എന്ന് പറയാം , ഇതിൽ പ്രധാന ക്രഡിറ്റ് സോഷ്യൽ മീഡിയക്കാണ്.

പ്രതിപക്ഷ വിമർനങ്ങൾ കേവലം രാഷ്ട്രീയ അഭിപ്രായമായി മുഴച്ചു നിൽക്കുമ്പോൾ തന്നെ സോഷ്യൽ മീഡിയാ പ്രതിരോധത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്ന് മാത്രം.ജന വിരുദ്ധ നയങ്ങൾക്കെതിരെ ഒക്കെയും സമീപകാലത്ത് ഇത്തരം മുന്നേറ്റങ്ങൾ വിജയം കാണുന്നു എന്നത് പ്രതീക്ഷകൾ വക നൽകുന്നുണ്ട്.ഈ അറസ്റ്റ് കൊണ്ട് എല്ലാം നേടി ഇനി പിരിഞ്ഞു പോകാം എന്ന് ചിന്തിക്കുന്ന വിഢിത്തമാണ്. വാളയാറിൽ പ്രോസിക്യൂട്ടർമാരാൽ പ്രതികളെ രക്ഷിച്ചെടുത്തിട്ടുണ്ട്. പൊതു സമൂഹത്തിൻ്റെ ജാഗ്രത അനിവാര്യമാണ്. കക്ഷിരാഷ്ട്രീയത്തിൻ്റെ വക്താക്കളല്ലാത്തവർക്കു കൂടി ഇവിടെ രാഷ്ട്രീയ സ്പേസ് ഉണ്ട്.