പണക്കൊഴുപ്പു കൊണ്ടു ചീര്‍ത്ത സൂപ്പര്‍ താരങ്ങളുടെ മൂടുതാങ്ങികളായ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകുന്ന ഈഗോയാണ് ഷെയ്ന്‍ നിഗം അഭിമുഖീകരിക്കുന്നത്

184

സിമിൽ യൂസഫ് 

ഏറ്റവും താഴേക്കിടയിലുള്ള സാധാരണക്കാരനായ ഒരാളുടെ മകന്‍ ചാന്‍സ് ചോദിച്ച് അലയാതെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കാതെയും വളരെ ചെറു പ്രായത്തില്‍ തന്നെ ഭാഗ്യം കൊണ്ട് സിനിമയില്‍ എത്തപ്പെടുകയും കഴിവുകൊണ്ട് പെട്ടെന്നു തന്നെ താരമൂല്യമുള്ള ഒരു നടനായി മാറുകയും ചെയ്താല്‍ മലയാള സിനിമയിലെ പണക്കൊഴുപ്പു കൊണ്ടു ചീര്‍ത്ത,സൂപ്പര്‍ താരങ്ങളുടെ മൂടു താങ്ങികളായ ചില നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകുന്ന ഈഗോയുടെ പേരിലുള്ള പ്രശ്നങ്ങളാണ് ഷെയ്ന്‍ നിഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്…താരതമ്യേന പുതുമുഖങ്ങളായ നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും സിനിമകളില്‍ അഭിനയിച്ചപ്പോള്‍ യാതൊരു വിധ പ്രശ്നങ്ങളും ഷെയ്നിനോ ആ സിനിമകളുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കോ ഉണ്ടായിട്ടില്ല.ഇവിടെ ഒരു സൂപ്പര്‍ താരം പീഢനക്കേസില്‍ അകത്തായപ്പോള്‍ അതിനെതിരെ വാ തുറക്കാന്‍ മുട്ടിടിച്ച,അയാളെ വച്ച് വീണ്ടും വീണ്ടും സിനിമകള്‍ നിര്‍മ്മിക്കാന്‍ മത്സരിക്കുന്നവന്‍മാരാണ് ഒരു ഗെറ്റപ്പ് ചേഞ്ചു പോലെ വേണമെങ്കില്‍ ഇവര്‍ക്കുള്ളില്‍ തന്നെ തീര്‍ക്കാമായിരുന്ന ഒരു പ്രശ്നത്തെ വ്യക്തിപരമായും കുടുംബ പരമായും അധിക്ഷേപിച്ച് ഇപ്പോള്‍ ഈ നിലയില്‍ എത്തിച്ചത്.ഷേയ്ന്‍ അല്ലാതെയുള്ള വേറെ ഏതെങ്കിലും താരമായിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ വ്യക്തി ഹത്യ നടത്താന്‍ ധൈര്യപ്പെടുമായിരുന്നോ…?മെഗാ താര ചിത്രങ്ങള്‍ എടുക്കുന്നു എന്നതാണ് ഇവന്‍റെയൊക്കെ അഹങ്കാരം.പച്ചക്കു തന്തക്കു വിളിച്ചപ്പോള്‍ പ്രതികരിച്ചവനെ കഞ്ചാവാക്കിയും ഉത്തരവാദിത്വം ഇല്ലാത്തവനാക്കിയും ചില മാധ്യമങ്ങള്‍ വഴി വ്യാപകമായ വ്യാജ പ്രചരണം നടത്തുന്നു.സൂപ്പര്‍ താരങ്ങളല്ലാത്തവരെല്ലാം തങ്ങളുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ ഇതായിരിക്കും ഗതി എന്നതല്ലേ ഇവന്‍മാര്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.ഷെയ്ന്‍ നിഗം കാപട്യങ്ങളില്ലാത്ത നേരേ വാ നേരേ പോ പ്രകൃതക്കാരനായാണ് എനിക്ക് തോന്നിയിട്ടുള്ളത്…അതിലുപരി പ്രായത്തില്‍ കവിഞ്ഞ ഒരു പക്വതയും നിലപാടും ചിന്തകളും ഉള്ള ഒരു ആളായിട്ടു തന്നെയാണ് ഓരോ ഇന്‍റര്‍വ്യൂ കഴിയുംമ്പോഴും തോന്നിയിട്ടുള്ളതും.(അയാളഭിനയിച്ച മിക്ക സിനിമകളും സോഷ്യലി റിലവന്‍റ് ആയിട്ടുള്ള കണ്ടന്‍റ് ഉള്ള സിനിമകളും ആയിരുന്നു.) അത് അംഗീകരിക്കാന്‍ നിര്‍മ്മാതാക്കളായ വല്യേട്ടന്‍മാര്‍ തയ്യാറല്ല,അവര്‍ക്ക് ഷെയ്ന്‍ നിഗം ആദ്യമായി ചാന്‍സ് ചോദിച്ചു വരുന്ന പുതുമുഖത്തേപ്പോലെ അഭിനയിച്ചു മിണ്ടാതെ വീട്ടില്‍ പോകണം.അതിനു ഷെയ്ന്‍ തയ്യാറായില്ല…അതുകൊണ്ടു തന്നെ കരിയര്‍ നശിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടത്തുന്നു. അതിനു കുട പിടിച്ചുകൊണ്ട്
തങ്ങള്‍ക്കിഷ്ടമല്ലാത്ത രീതിയില്‍ അല്ലെങ്കില്‍ മനസ്സിലാകാത്ത രീതിയില്‍ സംസാരിക്കുന്നവനെ ഏതെങ്കിലും ഓണ്‍ലൈന്‍ മഞ്ഞപ്പത്രത്തില്‍ വരുന്ന പെയ്ഡ് ന്യൂസിന്‍റെ പേരില്‍ മാത്രം കഞ്ചാവാക്കാന്‍ ഒരു മടിയുമില്ലാത്തവരുടെ മാനസീക നില പരിശോധിക്കപ്പെടേണ്ടതാണ്.സിനിമയുടെ ഷൂട്ടു തുടങ്ങുന്നതിനു മുന്‍പേ താര പുത്രന്‍മാരുടെ ഫാന്‍സ് ക്ലബ്ബ് രൂപീകരിക്കുന്നവരുടെ നാടാണിതെന്നു കുടെ ഓര്‍ക്കണം.

(പിന്നെ ഷെയ്നിന് പക്വതക്കുറവാണെന്നു പറയുന്ന നിര്‍മ്മാതാക്കളുടെ പക്വതയുള്ള തീരുമാനം ഇതാണ്; അവര്‍ തന്നെ സിനിമ ഉപേക്ഷിച്ചിട്ട്,ഉപേക്ഷിച്ച സിനിമയില്‍ അഭിനയിച്ചില്ലെന്ന് പറഞ്ഞ് ഷെയ്ന്‍ നിഗത്തിനെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമത്രേ.ഏത് കോടതിയിലാണാവോ…. ശരിക്കു പറഞ്ഞാല്‍ ഒരു തെളിവുമില്ലാതെ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നതിന് ഷെയ്നാണ് ഇവന്‍മാര്‍ക്കെതിരെ മാനഹാനിക്ക് കേസു കൊടുക്കേണ്ടത്….ഇങ്ങനെ ഭീഷണിപ്പെടുത്താതെ കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ നോക്ക് സാറമ്മാരേ…)