ഇസ്രയേലിലെ ബങ്കറും, സുരക്ഷാ മുറികളും

അറിവ് തേടുന്ന പാവം പ്രവാസി

ഇസ്രയേലിൽ ഭൂരിപക്ഷം വീടുകളോടും ചേർന്ന് സുരക്ഷാ മുറികൾ അല്ലെങ്കിൽ ബങ്കറുകൾ കാണും. ചില വീടുകളിൽ സുരക്ഷ മുറി ഇല്ലെങ്കിൽ സുരക്ഷ തേടി താൽകാലികമായി ഏതെങ്കിലും ബന്ധുവീട്ടിലേക്കു താമസം മാറും .ബോംബാക്രമണം രൂക്ഷമാകാൻ തുടങ്ങുമ്പോൾ മുതൽ റെഡ് അലർട്ടാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തു പോകരുതെന്നു നിർദേശം വരും. ബോംബ് വർഷമുണ്ടായാൽ അലാറം മുഴങ്ങും.

എവിടെയായിരുന്നാലും എത്രയും പെട്ടെന്നു സുരക്ഷാ മുറി കണ്ടു പിടിച്ച് കയറി ഒളിച്ചു കൊള്ളണം. പുതിയ വീടുകളിലെല്ലാം ഒരു മുറി സുരക്ഷാ മുറിയായാണു പണിയുക.പല നിലയുള്ള കെട്ടിടത്തിനു മുകളിൽ മുതൽ താഴെ വരെ സുരക്ഷാ മുറിയുണ്ട്. ആളുകൾ ഇത് എവിടെയാണെന്ന് നേരത്തേ അറിഞ്ഞു വയ്ക്കണമെന്നു മാത്രം. ഇരുമ്പു ചുമരുകൊണ്ടും , ചിലപ്പോൾ ബലമുള്ള കോൺക്രീറ്റ് ചെയ്ത ഈ മുറിക്ക് അത്യാവശ്യം വായു കടക്കാൻ മാത്രം ഒരു ജനൽ മാത്രമാണ് ഉണ്ടാകുക.വീടിനു പുറത്തു നിന്നാൽ ബോബുകൾ ആകാശത്തുകൂടി ചീറി വരുന്നതു കാണാം. ചിലത് തകർക്കുന്നതും കാണാം.

ഒരെണ്ണമൊക്കെയാണ് താഴെ വീണു പൊട്ടി അപകടമുണ്ടാകുന്നത്. അതിനുള്ള സാധ്യതയുള്ളതുകൊണ്ടാണ് എല്ലാവരും വീടുകളിലെ സുരക്ഷാ മുറിയിൽ അഭയം പ്രാപിക്കുന്നത്. അലാറം മുഴങ്ങുന്നത് ടൗണിലുള്ളപ്പോഴാണെങ്കിൽ അവിടെയും സുരക്ഷാ മുറികളുണ്ട്. ബസ് സ്റ്റോപ്പുകളിലും , പൊതു സ്ഥലങ്ങളിലുമൊക്കെ സുരക്ഷാ മുറികളുണ്ട്. അൻപതും ,നൂറും ആൾക്കാർക്ക് ഒരുമിച്ച് ഇരിക്കാൻ കഴിയുന്ന സുരക്ഷാ മുറികളും ചില വലിയ വീടുകളുടെ ഭൂമിക്കടിയിൽ കാണാം.റോക്കറ്റ് വിക്ഷേപിച്ചാൽ ഉടൻ റഡാർ കണ്ണുകളിൽ അതു പെടും. ഉടൻ സൈനിക അലാറം തനിയെ മുഴങ്ങുന്നതാണു സംവിധാനം.റെഡ് അലർട്ട് ഉള്ള ദിവസങ്ങളിൽ ആരും പുറത്തിറങ്ങില്ല .

കടകൾ അടഞ്ഞു കിടക്കും . സ്കൂളുകൾക്കെല്ലാം അവധി ആയിരിക്കും. ഇടവിട്ടും അല്ലാതെയും ബോംബുകൾ പൊട്ടുന്നതിന്റെ ഒച്ച കേൾക്കാം. വെടിപൊട്ടിയ ശേഷമുള്ള പുകയും അതിന്റെ മണവും കുറെ സമയത്തേക്ക് അവിടെയെല്ലാം വ്യാപിച്ചിട്ടുണ്ടാകും. വിദേശികൾക്ക് ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ ഓരോരുത്തർക്കും ഏകദേശം ഇന്ത്യൻ രൂപ 25 ലക്ഷം രൂപയുടെ ഇൻഷുറൻസുണ്ട്. 95 വയസ് പിന്നിട്ട ആൾക്കാർ വരെ യുദ്ധത്തിനു വിളിച്ചാൽ പോകാൻ തയ്യാറായിരിക്കണം. ഇവിടെ 18 കഴിഞ്ഞാൽ സ്ത്രീകൾ രണ്ടു വർഷവും ,പുരുഷൻമാർ മൂന്നു വർഷവും ഇസ്രയേൽ രാജ്യത്തിനു വേണ്ടി സേവനം ചെയ്യണം. അതുകൊണ്ടുതന്നെ ഒരു യുദ്ധം വന്നാലും ഇറങ്ങിച്ചെല്ലാൻ എല്ലാ പൗരൻമാരും പരിശീലനം നേടിയവരാണ് .

ഭൂമിക്കടയിലെ വെറുമൊരു തുരങ്കമല്ല ബങ്കർ. സ്‌ഫോടനം, ആണവവികരണം എന്നിവയിൽ നിന്നെല്ലാം രക്ഷപ്പെടാനാണ് ബങ്കറുകൾ നിർമിക്കുന്നത്. ഓരോ പ്രദേശത്തേയും ഭൂപ്രകൃതിക്കനുസരിച്ചാകും ഇവയുടെ നിർമാണം. യുദ്ധവും സംഘർഷങ്ങളും പതിവായ മേഖലകളിൽ ജനങ്ങൾക്ക് രക്ഷനേടാനാണ് ഇത്തരം ബങ്കറുകൾ മുൻകൂട്ടി പണി കഴിപ്പിക്കുന്നത്. പല രാജ്യങ്ങളും പല രീതിയിലാണ് ബങ്കറുകൾ പണിയുന്നത്.
പത്തടി താഴ്ചയിലാകും ബങ്കർ പണിയുക. ബങ്കറിന്റെ ഭിത്തിയോളം തന്നെ ശക്തിയുള്ള ഉരുക്ക് വാതിലുകളാകും ബങ്കറിനുണ്ടാകുക. സ്റ്റീൽ കട്ടിള, ചൂടിനെ ചെറുക്കാൻ തക്ക കട്ടികൂടിയ തടിയും ബങ്കർ നിർമാണത്തിൽ ഉപയോഗിക്കുന്നു. പുറത്തേക്കും അകത്തേക്കും ഒരു വാതിൽ മാത്രമാകും ഉണ്ടാകുക.

വൈദ്യുതി സൗകര്യങ്ങൾ മാത്രമാണ് മിക്കവാറും ബങ്കറുകളിൽ ഉണ്ടാകുക. ഭക്ഷണം, പ്രാഥമിക ആവശ്യങ്ങൾ എന്നിവയ്ക്ക് കെട്ടിടത്തിലെ സൗകര്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ചുരുക്കം.ഒരു ബങ്കറിൽ 50 പേർക്ക് താമസിക്കാം. ഫ്ലാറ്റിന്റെ വലുപ്പത്തിന് ആനുപാതികമായാണ് ബങ്കറുകളുടെ എണ്ണം. ഭൂഗർഭ മെട്രോ സ്‌റ്റേഷനും ബങ്കറുകളായി ഉപയോഗിക്കാറുണ്ട്.

You May Also Like

ശൂന്യാകാശത്ത് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊന്നും തമ്മിൽ കൂട്ടിമുട്ടുന്നില്ലല്ലോ!? എന്തായിരിക്കും കാരണം ?

സൂര്യനും ഭൂമിക്കുമിടയിലുള്ള ശരാശരി ദൂരത്തിനിടയിൽ 108 സൂര്യന്മാരെ വരിവരിയായി വയ്ക്കാനുള്ള സ്ഥലമുണ്ട്! അതുപോലെ ഭൂമിക്കും ചന്ദ്രനുമിടയിൽ 110 ചന്ദ്രന്മാർക്കുള്ള സ്ഥലവും ഉണ്ട്

കാറിലും വിമാനത്തിലും ഒരേ ഇന്ധനം അടിച്ചാൽപോരേ ? വിമാനങ്ങൾ അടിയന്തര ലാന്‍ഡിങ് നടത്തുമ്പോൾ ഇന്ധനത്തിന്റെ അളവ് കുറയ്ക്കുന്നത് എന്തിന്?

കാറിലും വിമാനത്തിലും ഒരേ ഇന്ധനം അടിച്ചാൽപോരേ ? വിമാനങ്ങൾ അടിയന്തര ലാന്‍ഡിങ് നടത്തുമ്പോൾ ഇന്ധനത്തിന്റെ അളവ്…

ശത്രുക്കളെ തുപ്പി ഓടിക്കുന്ന പക്ഷി ഏത് ?

പ്രകൃതി എന്നു പറയുന്നത് വളരെ കൗതുകകരമാണ്. പല ജീവികളും ശത്രുക്കളില്‍ നിന്ന് രക്ഷനേടാനായി പല പല സൂത്രങ്ങളാണ് ഉപയോഗിക്കുന്നത്.

ആരാണ് ഹൂതികൾ ? എന്താണവരുടെ ആവശ്യം ? സൗദി അറേബ്യയും ഹൂതികളുമായുള്ള പ്രശ്നമെന്താണ്?സൗദി ഇടപെടലിന് ശേഷം എന്താണ് സംഭവിച്ചത് ?

ആരാണ് ഹൂതികൾ ? എന്താണവരുടെ ആവശ്യം ? സൗദി അറേബ്യയും ഹൂതികളുമായുള്ള പ്രശ്നമെന്താണ്?സൗദി ഇടപെടലിന് ശേഷം…