ഇസ്രെയേലും കൃത്രിമ ബുദ്ധിയും യുദ്ധ വിജയവും

Shanavas S Oskar

കൃതിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇനി വരും കാല ലോകത്തെ മുന്നോട്ടു നയിക്കുന്നത് അതാണ് അതിൽ ഗുണം മാത്രമല്ല ദോഷവും ഉണ്ടാകും അതിനു യാതൊരു സംശയവും ഇല്ല കാരണം ഏത് ശാസ്ത്രീയ കണ്ടു പിടിത്തതിനും ദോഷം ഉണ്ടാക്കാൻ കഴിയും അത് സയൻസിന്റെ കുഴപ്പം അല്ല ഉപയോഗിക്കുന്ന മനുഷ്യരുടെ കുഴപ്പം തന്നെ ആണ്.സയൻസ് നമ്മുടെ മലയാളം ഭാഷയിൽ ശാസ്ത്രം എന്നു വിളിപ്പേരുള്ള ഉള്ള പഠന ശാഖ വളരെ വലിയ ഒരു മാറ്റത്തിന്റെ പാതയിൽ തന്നെ ആണ്.ഇനി വരും കാല ലോകത്തെ നയിക്കുന്നത് അൽഗോരിതങ്ങൾ ആണ് ഞാൻ ഈ പോസ്റ്റ് എഴുതി ഇടുന്നതും ഒരു അൽഗോരിതത്തിന്റെ സഹായത്തിൽ ആണ് .ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമുക്ക് ചുരുക്കി AI എന്നു വിളിക്കാം . ഈ AI സഹായത്തോടെ ആണ് ഇസ്രെയേൽ കുറച്ചു നാൾ മുൻപ് നടന്ന യുദ്ധത്തിൽ ഹമാസിനെ പരാജയപ്പെടുത്തിയത് എന്നാണ് അവർ അവകാശപ്പെടുത്തത് അവരുടെ അവകാശവാദം മാത്രം പരിശോധിക്കാം.

മേയ് 10 ന് ആരംഭിച്ച ഇസ്രെയേൽ ഹമാസ് പ്രശ്‌നം 21 ആയപ്പോൾ ഏകദേശം അവസാനിച്ചു അതിൽ ന്യായം ആരുടെ ഭാഗത്ത്‌ അന്യായം എവിടെ എന്നത് ചർച്ച ചെയ്യുന്നില്ല എന്റെ വ്യക്‌തിപരമായ അഭിപ്രായത്തിൽ ഞാൻ പലസ്‌തീൻ അനുകൂല നിലപാട് ആണ് എടുത്തത് അതും ഈ പോസ്റ്റും ആയി യാതൊരു ബന്ധവും ഇല്ല എന്നു പറഞ്ഞു കൊണ്ട് തുടങ്ങട്ടെ

ഇസ്രെയേൽ ഡിഫെൻസ് ഫോഴ്സ്(ഐഡിഎഫ്)ഹമാസും തമ്മിലുള്ള രണ്ടാഴ്ചത്തെ യുദ്ധത്തിൽ, ഐഡിഎഫ് എതിരാളികൾക്ക് നേരെ വളരെ നല്ല രീതിയിൽ ആസൂത്രണം ചെയ്‌ത ഒരു വ്യോമാക്രമണം ആണ് നടത്തിത്.അതിന്റെ പരിണിത ഫലം ഗാസയിൽ ഹമാസിന്റ മുൻനിര പ്രവർത്തകരിൽ 100 ​​പേരെയെങ്കിലും കൊന്നു എന്നതും വസ്‌തുത തന്നെ. അതേ സമയം സാധാരണ ജങ്ങങ്ങളുടെ മരണ നിരക്ക് ഇതിനു മുൻപ് ഉണ്ടായ അക്രണങ്ങളെക്കാൾ വളരെ കുറവും ആയിരുന്നു.ഹമാസും ഇസ്ലാമിക് ജിഹാദും ചേർന്ന് ഗാസ മുനമ്പിൽ നിർമ്മിച്ച അവരുടെ യുദ്ധത്തിന് ആവശ്യംമായ അടിസ്ഥാന സൗകര്യങ്ങൾ ഇസ്രായേൽ വിമാനങ്ങൾ വളരെ ലളിതമായി അതായത് ഒട്ടും പ്രയാസമില്ലാതെ ആണ് തകർത്തത്

ഇസ്രെയേലിന്റെ അവകാശവാദങ്ങൾ

ലഭ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇസ്രായേൽ സൈന്യം സൈനിക രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ശേഖരിച്ചു. ഗാസ സ്ട്രിപ്പിലെ തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ചുള്ള എല്ലാ ഡാറ്റയും ഒരു സിസ്റ്റത്തിൽ കേന്ദ്രീകരിക്കുന്ന ഒരു നൂതന AI സാങ്കേതിക പ്ലാറ്റ്‌ഫോം.തന്നെ അവർ നേരത്തെ ഉണ്ടാക്കിയിരുന്നു എന്നാണ് ഇസ്രെയേലിന്റെ അവകാശവാദം

ഭൗമരാഷ്ട്രീയമായി അസ്ഥിരമായ ഒരു പ്രദേശത്താണ് ഇസ്രായേൽ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ, ഇസ്രായേൽ മെഷീൻ ലേണിംഗിലും അൽഗോരിതം അധിഷ്ഠിതമായ യുദ്ധത്തിലും വിജ്ഞാന-നിർമ്മാണത്തിന് മുൻഗണന നൽകി, വർഷങ്ങളായി AI-യിലും അതിന്റെ ആപ്ലിക്കേഷനുകളിലും സൈന്യത്തിൽ ഉപയോഗിച്ചു വരുന്നു വർഷങ്ങൾ ആയി ശാസ്ത്രം നല്ല രീതിയിൽ ഉപയോഗിച്ചു തന്നെ ആണ് അവർ യുദ്ധങ്ങളെ നേരിട്ടത് എന്നു ചുരുക്കം.

യുദ്ധവുമായി ബന്ധപ്പെട്ട മതിയായ അസംസ്‌കൃത ഡാറ്റയും(raw data) സംഘട്ടനവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് AI-യ്ക്ക് നൽകിയിട്ടുണ്ട്. ആയതിനാൽ ഇസ്രെയേൽ സൈന്യം യുദ്ധത്തിന് ഉപയോഗിച്ച വിഭവങ്ങൾ താഴെ പറയുന്നത് ആണ്

1) സിഗ്നൽ ഇന്റലിജൻസ് (SIGINT)
2)വിഷ്വൽ ഇന്റലിജൻസ് (VISINT)
3)ഹ്യൂമൻ ഇന്റലിജൻസ് (HUMINT)
4) ജിയോഗ്രാഫിക്കൽ ഇന്റലിജൻസ് (GEOINT) കൂടാതെ ഉപഗ്രഹങ്ങൾ, വ്യോമ നിരീക്ഷണ വാഹനങ്ങൾ, ഫീൽഡ് ഏജന്റുമാർ, ഗ്രൗണ്ട് ഇന്റൽ, വർഷങ്ങളുടെ അന്വേഷണംത്തിലൂടെ ലഭിച്ച വിവരങ്ങൾ എന്നിവ എല്ലാം ഗുണകരമായി എന്നു പറയാൻ സാധിക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇസ്രെയേലിനെ സഹായിക്കുന്ന മേഖലകൾ

ശത്രു റോക്കറ്റ് വിക്ഷേപണങ്ങൾ, സ്ഥലം, സമയം എന്നിവ നേരത്തെ മനസിലാക്കാൻ AI അൽഗോരിതങ്ങൾ ഉപയോഗിക്കുന്നതിലൂടെ സൈനികരെ ആക്രമണത്തിൽ നിന്നും ന ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കുന്നു.ഈ സാങ്കേതികവിദ്യയുടെ ഒരു ഭാഗം ഇസ്രായേലിന്റെ അയൺ ഡോമിൽ വിന്യസിച്ചിട്ടുണ്ട്. ഫീൽഡ് സെൻസറുകളിൽ നിന്നുള്ള ഡാറ്റ പഠിച്ച് റോക്കറ്റ് വിക്ഷേപണ സ്ഥലങ്ങൾ, വിക്ഷേപണ സമയം, അത്തരം മിസൈലുകളുടെ ലക്ഷ്യം എന്നിവ മനസിലാക്കാൻ സൈനികരെ സഹായിക്കുന്ന ഒരു ആപ്പ് ലോട്ടെം യൂണിറ്റ് തന്നെ സൃഷ്ടിച്ചു.ഇത് യുദ്ധത്തിൽ വളരെ അധികം ഗുണം തന്നെ ചെയ്‌തു 90%അതിനു മുകളിൽ മിസൈലുകൾ പ്രതിരോധിക്കാൻ ഇസ്രെയേലിന് കഴിഞ്ഞു എന്നതും വസ്‌തുത തന്നെ.
ഏറ്റവും പുതിയ യുദ്ധത്തെ ചെറുക്കുന്നതിന്, ഫലപ്രദമായ ആസൂത്രണത്തിലും ലക്ഷ്യമിടുന്നതിലും സൈന്യത്തെ സഹായിക്കുന്ന പ്രസക്തമായ ലക്ഷ്യങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നതിന് IDF ഒരു മൾട്ടി-ഡിസിപ്ലിനറി സെന്റർ സ്ഥാപിച്ചു. സൂപ്പർ കോഗ്നിഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിൽ ഫലപ്രദവും വേഗത്തിലുള്ളതും ആയതിനാൽ, AI ഉപയോഗിക്കുന്നത് പോരാട്ടത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ സഹായിച്ചതായി സൈന്യം വിശ്വസിക്കുന്നു.”

Leave a Reply
You May Also Like

എന്താണ് ഗ്രൗണ്ട് സീറോ ? നാഗസാക്കിയിലെ ഗ്രൗണ്ട് സീറോ

അന്തരീക്ഷത്തില്‍ അണുബോംബ്‌ പൊട്ടിയതിനുനേരെ താഴെയുള്ള പ്രദേശത്തെ സൂചിപ്പിക്കുന്ന വാക്കാണ് ഗ്രൗണ്ട് സീറോ

ജൈവായുധങ്ങൾ ഉപയോഗിച്ച് ലോകരാജ്യങ്ങൾ പരസ്പരം ചെയ്ത ക്രൂരമായ നെറികേടുകൾ

എന്താണ് ജൈവായുധങ്ങൾ(Bio weapons)? ശത്രുക്കളെ രോഗികളാക്കി കീഴ്പ്പെടുത്താനുള്ള യുദ്ധമുറയാണ് ജൈവായുധങ്ങൾ. മരണകാരികളായ രോഗാണുക്കൾ, (ബാക്ടീരിയ, വൈറസ്,…

റഷ്യയുടെ വജ്രായുധം അവാൻഗാർഡ് മിസൈൽ

റഷ്യയുടെ വജ്രായുധം അവാൻഗാർഡ് മിസൈൽ Shanavas S Oskar ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനിക…

ഇസ്രയേൽ – ഇറാൻ പോര് മുറുകുന്നു, കാര്യങ്ങൾ വഷളാകുന്നു

ഒരുപക്ഷേ ഇസ്രയേലും അമേരിക്കയും നാളുകൾ കൊണ്ട് കാത്തിരുന്ന ആ ഒരു നിമിഷം മിക്കവാറും ഇറാൻ തന്നെ കൊണ്ടു കൊടുക്കും എന്ന് തോന്നുന്നു.