ഇസ്രെയേൽ വാട്ടർ റീ സൈക്ലിംഗ് ആർക്കും പിന്തുടരാവുന്ന മാതൃക

ചരിത്രം പരിശോധിച്ചാൽ നമുക്കു അറിയാം ഇപ്പോൾ ഇസ്രെയേൽ എന്ന രാജ്യം നിലനിൽക്കുന്ന പ്രദേശം ഒരു മരുഭൂമി മാത്രം ആണ്. മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ നാച്ചുറൽ റിസോഴ്സ് വളരെ കുറഞ്ഞ ഭൂപ്രദേശം കേരളത്തിന്റെ പകുതി വലിപ്പം.ലോകത്തിൽ നോക്കിയാൽ കോസ്റ്റാറിക്കയുടെയോ വെയിൽസിന്റെയോ വലിപ്പം മാത്രം ഉള്ള ഒരു കൊച്ചു രാജ്യം.ആ ജനതക്ക് അതിജീവിക്കാൻ ഒരേ ഒരു വഴി മാത്രം ആയിരുന്നു ഉണ്ടായിരുന്നത് ശാസ്ത്രത്തെ ഫലപ്രദമായി ഉപയോഗിക്കുക അവർ അതിൽ വിജയിച്ചു എന്നു തന്നെ നിസംശയം പറയാൻ കഴിയും, കാരണം കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത് മികച്ച ജീവിത നിലവാരം ഉള്ള ജനങ്ങൾ.കാര്യത്തിലേക്ക് വരാം.

 1948 ൽ നിലവിൽ വന്ന ഒരു രാജ്യം ആണ് ഇസ്രെയേൽ. അവിടം മുതൽ അവർ പ്രതിസന്ധികളെ പേടിച്ചു നിൽക്കാതെ പടപൊരുതി മുന്നേറിയ ഒരു കൊച്ചു രാഷ്ട്രം ഭക്ഷ്യ ക്ഷാമം ഉണ്ടായപ്പോൾ അന്നത്തെ പ്രാധാനമന്ത്രി ആയ ഡേവിഡ് ബെൻഗൂറിയൻ എടുത്ത നിലപാടും ബെൻഗൂറിയൻ റൈസ് അതിന്റെ കണ്ടു പിടിത്തവും ഒരു പോസ്റ്റ് തന്നെ ഇട്ടിട്ടുണ്ട് താല്പര്യം ഉള്ളവർക്ക് അതു വായിക്കാം.കാര്യത്തിൽ നിന്നും അകന്നു പോകുന്നില്ല ബാക്ക് ടു ബിസിനെസ്സ് വാട്ടർ റീ സൈക്ലിംഗ് രീതി ഉപയോഗിച്ചു അവർ എങ്ങനെ ലോകത്തിനു മാതൃക ആയി എന്നു നോക്കാം.

രാജ്യം ഉണ്ടായ കാലം മുതൽ ജലക്ഷാമം നേരിടുന്ന ഒരു രാജ്യം തന്നെ ആണ് ഇസ്രായേൽ. ഇപ്പോൾ മലിനജലം പുനരുപയോഗം ചെയ്യുന്നതിൽ അവർ ലോകത്തിന്റെ തന്നെ രാജാവ് ആണ് എന്ന് പറയാം. ആഭ്യന്തര മലിനജലത്തിന്റെ 85 ശതമാനവും പുനരുപയോഗിക്കുകയും കാർഷിക മേഖലയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. രണ്ടാം സ്‌ഥാനത്ത് നില്കുന്ന സ്പെയിൻ 19 ശതമാനമാണ് ജലം പുനരുപയോഗം നടത്തുന്നത് അപ്പോൾ തന്നെ മനസിലാക്കാം ഇസ്രെയേൽ എത്രമാത്രം മുൻപിൽ ആണ് എന്ന്.

ജലത്തിന്റെ പുനരുപയോഗം

പല രാജ്യങ്ങളും ജലക്ഷാമം അനുഭവിക്കുന്നതിനാൽ, ഇസ്രായേൽ അതിന്റെ അറിവും സാങ്കേതികവിദ്യയും മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ സാദാ സന്നദ്ധരാണ്.ഇസ്രായേലിലെ പുനരുപയോഗത്തിനായി സംസ്കരിക്കുന്ന ജലം പ്രധാനമായും കാർഷിക ജലസേചനത്തിനായി ഉപയോഗിക്കുന്നു. ഏകദേശം 10% പാരിസ്ഥിതിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. വെറും5% ശതമാനം മാത്രമാണ് കടലിലേക്ക് പുറന്തള്ളുന്നത്.ഇസ്രായേലിന്റെ ജല പുനരുപയോഗ ശ്രമത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഷാഫ്ദാൻ മലിനജല ശുദ്ധീകരണ പ്ലാന്റാണ് അതിനെ കുറിച്ചു വിശധമായി തന്നെ എഴുതേണ്ടത് ഉണ്ട്. ഐക്യരാഷ്ട്രസഭ ഒരു മാതൃകാ പ്ലാന്റായി ആണ് ഇതിനെ കരുതുന്നത്. ഉദാഹരണം ആയി ഒരു കണക്ക് തന്നെ നോക്കുക ടെൽ അവീവ് പ്രദേശത്ത് നിന്നുള്ള മുനിസിപ്പാലിറ്റി ഏരിയയിലെ സിംഹഭാഗ മലിനജലവും ശുദ്ധീകരിക്കുന്നു. മലിനീകരണം ഇതു വഴി പല ആരോഗ്യ പ്രശ്‌നങ്ങളും കുറക്കുന്നു എന്നു മാത്രമല്ല ഈ ജലം പൈപ്പ്ലൈൻ വഴി നെഗെവ് മരുഭൂമിയിലെ 60% കാർഷികവൃത്തിക്കായി ഈ ജലം ഉപയോഗിക്കുന്നു. ഒരുപാട് കണക്കുകൾ കാര്യങ്ങൾ ഒക്കെ ഒഴിവാക്കി എല്ലാം ഒരു പോസ്റ്റിൽ എഴുതുക അസാധ്യമാണ്.

റിസൾട്ട്

1)കൃഷിയുടെ ആവശ്യങ്ങൾക്ക് ജലം ഒരു പ്രശ്‌നം അല്ലാതെ ആയി
2)ഇസ്രായേലിന് ഇപ്പോൾ ഒരു ദേശീയ ജല മിച്ചമുണ്ട്.അവ ജലക്ഷാമം ഉളള അയൽ രാജ്യങ്ങളിൽ സപ്ലെചെയ്യുന്നു.
3) രാജ്യത്തിന്റെ ഭാവി തന്നെ സുരക്ഷിതമാക്കി
4)കാർഷികമേഖലയിൽ ഇതു വളരെയേറെ ഗുണം ചെയ്തു
5) വനവത്കരണം പോലെ ഉള്ള പദ്ധതികൾ തുടങ്ങാൻ സഹായം ആയി.

Nb:-ലോകത്തിനു മാതൃകയായ രീതി ആരു ചെയ്‌താലും അതു പിന്തുടരുക ഇനി ഇസ്രെയേൽ ആയാലും പാകിസ്ഥാൻ ആയാലും

You May Also Like

അണക്കെട്ടില്‍ നിറയെ കറുത്ത പ്ലാസ്റ്റിക് ബോളുകള്‍; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾക്കു പിന്നിൽ ?‍

അണക്കെട്ടില്‍ നിറയെ കറുത്ത പ്ലാസ്റ്റിക് ബോളുകള്‍; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾക്കു പിന്നിൽ ?‍ അറിവ് തേടുന്ന പാവം…

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ ഈ…

ചന്ദ്രനിൽ ഫുട്ബോൾ കളിക്കാൻ പറ്റുമോ ?

ചന്ദ്രനിൽ ഫുട്ബോൾ കളിക്കാൻ പറ്റുമോ ? അറിവ് തേടുന്ന പാവം പ്രവാസി നന്നായി ഫുട്ബോൾ കളിയ്ക്കാൻ…

എങ്ങനെയാണ് സോമാലിയ എന്ന രാജ്യത്ത് ഇത്രയും കടല്‍കൊള്ളക്കാർ ഉണ്ടായത് ?

ഒരു സൂപ്പര്‍മാന്‍ പരിവേഷം കൊണ്ട് ഓടുന്ന കപ്പലിനു നേരെ വെടിയുണ്ടയുതിര്‍ത്തു വേഗത കുറപ്പിച്ചു ഭീഷണിപ്പെടുത്തി കപ്പല്‍ ജീവനക്കാരെ തല്ലിയൊതുക്കിയാല്‍ കയ്യില്‍ വരുന്നത് മില്ലിയന്‍ ഡോളറുകള്‍ ആണ്.