ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന പെൺ റോബോട്ടിന്റെ പ്രത്യേകതകൾ എന്തെല്ലാം ?
👉 സംസാരിക്കും. ചോദ്യങ്ങൾക്ക് ഉത്തരം പറയും. അത്യാവശ്യം ഒരു ചർച്ച വേണമെങ്കിലും നടത്തും. മറ്റ് മനുഷ്യരെ തിരിച്ചറിയും. ഒരു ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ചെയ്യുന്നതെല്ലാം ചെയ്യും. ഇന്ത്യ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന മനുഷ്യ റോബോട്ട് ഹ്യൂമനോയ്ഡ് വ്യോമ മിത്ര യുടെ പ്രത്യേകതകൾ ആണ് മേൽപ്പറഞ്ഞവയെല്ലാം.
ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാനിൽ സ്‌ത്രീകളെ അയയ്‌ക്കുന്നില്ലെങ്കിലും അതിന് മുന്നോടിയായി അയയ്‌ക്കുന്ന മനുഷ്യ റോബോട്ട് ( ഹ്യൂമനോയ്ഡ് ) പെണ്ണാണ്. മനുഷ്യ സഞ്ചാരികളുമായി ഗഗൻയാൻ കുതിക്കുന്നതിന് മുമ്പ് രണ്ട് പരീക്ഷണ പേടകങ്ങൾ ബഹിരാകാശത്തേക്ക് അയച്ച് തിരിച്ച് ഭൂമിയിൽ ഇറക്കാനാണ് ഐ.എസ്.ആർ.ഒയുടെ പദ്ധതി. ഈ രണ്ട് പേടകങ്ങളിലും വ്യോമ മിത്രയെ അയയ്‌ക്കും. മനുഷ്യ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഈ പെൺ ഹ്യൂമനോയിഡിന്റെ പ്രധാന ദൗത്യം.
ഇത് മനുഷ്യനെ പോലെ തന്നെയുള്ള റോബോട്ട് ആയിരിക്കുമെന്നും മനുഷ്യന് ചെയ്യാവുന്ന മിക്ക പ്രവൃത്തികളും ഹ്യൂമനോയ്ഡിനും കഴിയുമെന്ന് ഐ. എസ്. ആർ . ഒ വെളിപ്പെടുത്തിയിരുന്നു. ബഹിരാകാശ ശക്തികളായ മറ്റ് രാഷ്‌ട്രങ്ങളൊന്നും കന്നി ദൗത്യത്തിൽ ഹ്യൂമനോയിഡിനെ അയച്ചിട്ടില്ല. വ്യോമ മിത്രയെ ബംഗളുരുവിലെ ഐ. എസ്. ആർ. ഒ കേന്ദ്രത്തിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ ”ഹി, അയാം വ്യോമ മിത്ര. ദ ഫസ്റ്റ് പ്രോട്ടോ ടൈപ്പ് ഓഫ് ഹാഫ് ഹ്യൂമനോയ്ഡ്” എന്ന് മാദ്ധ്യമപ്രവർത്തകരെ സ്വയം അവൾ പരിചയപ്പെടുത്തി.
വ്യോമമിത്രയുടെ കൂടുതൽ സവിശേഷതകൾ ഇവയൊക്കെ ആണ്.
✨കാലുകൾ ഇല്ലാത്തതിനാൽ അർദ്ധ ഹ്യൂമനോയിഡാണ്.നടക്കാൻ കഴിയില്ല
✨മുന്നോട്ട് കുനിയാനും, വശങ്ങളിലേക്ക് ചരിയാനും കഴിയും
✨ബഹിരാകാശത്ത് ചില പരീക്ഷണങ്ങൾ സ്വയം നടത്തും
✨സദാ ഭൂമിയിലെ കമാൻഡ് സെന്ററുമായി ബന്ധം പുലർത്തും
✨ശാസ്‌ത്രജ്ഞരുമായി ആശയ വിനിമയം നടത്തും
**