Narmam
ഇതാരോടും പറയരുത് പ്ലീസ്
പ്രേതപിശാചുക്കളില്‍ വിശ്വാസമില്ലാത്തവരായി ആരാണുള്ളത്?. നിങ്ങള്‍ വിശ്വസിക്കുന്നില്ലേ?. ആരുവിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ആവശ്യത്തിന് വിശ്വാസവും അത്യാവശ്യത്തിന് പേടിയും ഉണ്ട്. അതിന്റെ അഹങ്കാരമൊട്ടില്ലതാനും. വയനാട് ജില്ല, മാനന്തവാടി താലൂക്ക്, അഞ്ചുകുന്ന് വില്ലേജ്, അഞ്ചുകുന്ന് അംശം ദേശത്ത് താമസിക്കും ഞാന്‍ ക്റ്ഷി 22 സ്വസ്ഥം{പണ്ട്}, ഇപ്പോള്‍ പ്രവാസി 32{അസ്വസ്ഥം}…. തന്‍പോരിമ പറയുകയാണെന്ന് തോന്നരുത്. ചെറുപ്പം മുതലേ അച്ചടക്കത്തിലും അനുസരണയിലും ഞാനൊരു സംഭവം തന്നെയായിരുന്നു. വീട്ടുകാര്‍ക്ക് കണ്ണിലുണ്ണിയും അയല്ക്കാര്ക്ക് ഉണ്ണില്കണ്ണിയും ആയിരുന്നു ഞാന്‍. ഞാനെങ്ങാനും പരിസര പ്രദേശത്തുണ്ടെങ്കില്‍ കണ്ണിലെണ്ണയൊഴിച്ച് അവരെനിക്ക് കാവല്‍ നില്ക്കുമായിരുന്നു. അതാണ് കയ്യിലിരുപ്പ്, ലൈഫ്ബോയ് എവിടെയോ അവിടെയാണാരോഗ്യം…. അങ്ങിനെ നല്ലപരുവത്തില്‍ ഞാന്‍ വളര്‍ന്നു. വര്‍ഷങ്ങള്‍ പിന്നോട്ടും ഞാന്‍ മുന്നോട്ടും.
189 total views, 2 views today

ഒരിക്കല്‍ പതിവുപോലെ വായനശാലയിലെ കസര്‍ത്തു കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സമയം ഏതാണ്ട് രാത്രി10മണി. എന്നെ സംബന്ധിച്ചിടത്തോളം നോര്മല്ട്ടൈം. ഡബിള്‍ മുണ്ടും കറുത്തഷര്‍ട്ടും VKC ഹവായ് ചെരിപ്പും വേഷം. എന്റെ അയല്ക്കാരന് ഹോട്ടല്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നു {കാസിം എന്ന അളിയാക്ക s/o കോയക്കുട്ടി എന്ന മീശക്കോയ}. ഗ്രാമത്തിലെ ഗജപോക്കിരി, ധൈര്യശാലി. റഹീമാത്തയുടെ മൂപ്പര്. ഒന്നിരുത്തിനോക്കിയാല് പകല്‍വെളിച്ചത്തില്‍ ആരും വലിയും ഈഞാനും. പല നേരമ്പോക്കുകള്‍ക്കും {വശപ്പിശക്} അളിയാക്ക പാരയായിരുന്നു. ഇന്നേവരെ തിരിച്ചൊരുപണികൊടുക്കാന് എനിക്കോ സുഹുര്ത്തുക്കള്ക്കോ കഴിഞ്ഞിട്ടുമില്ല. കാത്തുവെച്ചൊരു കസ്തൂരിമാമ്പഴം… ഇരുട്ടിന്റെമറവില്‍ സ്ഥായിയായപാര ദാണ്ടെ മുമ്പില്‍നില്‍ക്കുന്നു. നിങ്ങളാണെങ്കില്‍ എന്തുചെയ്യുമെന്നെനിക്കറിയില്ല. പക്ഷെ ഞാന്‍…. ഞാനാരാ മോന്…. ഉടുത്തിരുന്ന ഡബിള്‍മുണ്ടിന്റെ ഒരുപാളിയെടുത്ത് തലയിലൂടെപുതച്ചു.
ഇരുട്ടത്ത്കണ്ടാല് കബര്‍സ്ഥാനില്‍നിന്നും എഴുന്നേറ്റ് വന്ന മയ്യത്ത് പോലെ തോന്നും. ശബ്ദമുണ്ടാവാന്‍ കാലിന്റെ തള്ളവിരലിനുള്ളില് ഓരോകല്ലും ഇറുക്കിപ്പിടിച്ചു പുള്ളിക്കാരന്റെനേരെ മുമ്പോട്ട് രണ്ടുചാട്ടം. അളിയാക്ക നാലടിപിന്നോട്ട്. ‘ആരാ,എന്തിനാ,എന്തുവേണം’. മൂപ്പര് പതറി. ഞാന്‍ മിണ്ടിയില്ല, വീണ്ടും രണ്ടുചാട്ടം. പുള്ളി വീണ്ടും നാലടി പിന്നോട്ട്. ”ആരാരാടാടാ”. വീരശൂരധൈര്യശാലി കരയുന്നു. ”എന്താടാ നിന്റെ വാപ്പാന്റെ പേര്?”. കോയക്കുട്ടി. ”മീശക്കോയ അല്ലേ?”. ഹൂം. നിങ്ങളാരാരാരാ മനസ്സിലായില്ല; ”ഞാനാരോആവട്ടെ, എന്നെ കണ്ടവിവരം ആരോടെങ്കിലും പറഞ്ഞാല്‍ നീയും എന്നേപോലെ മയ്യത്താവും”. കേള്‍ക്കേണ്ട താമസം, s/o koyakkutty ഒരൊറ്റയോട്ടം. പി ടി ഉഷയോ ടിന്റുലൂക്കയോ ആരെവേണമെങ്കിലും ഉദാഹരിക്കാം. ഒപ്പം ജോണ്സ്കുടയുടെ പരസ്യംപോലെ നിലവിളിയും. ”റൂഹാനി” വന്നേ… ”റൂഹാനി” വന്നേ..
അളിയാക്ക വിറക്കുന്നു, പിറുപിറുക്കുന്നു, ഉറക്കത്തില്‍ ഞെട്ടിയുണരുന്നു, വാവിട്ടു കരയുന്നു… റഹീമാത്ത കുത്തരിക്കഞ്ഞി കൊടുത്തു. ഡോക്ടര്‍മാര്‍… ആയൂര്‍വേദം, അലോപ്പതി മരുന്നുകൊടുത്തു. ജില്ലാ ആശുപത്രി 13 ദിവസം, മെഡിക്കല്‍കോളേജ് 15 ദിവസം, നാടന്വൈദ്യര്, തങ്ങള്‍, ബീവി, പണിക്കര്‍ മൊത്തം ഏതാണ്ട് 9 മാസം 9 ദിവസം… സംഭവിച്ചതെന്താണെന്ന് അന്നുമുതല്‍ ഇന്നുവരെ അളിയാക്ക ആരോടും പറഞ്ഞില്ല. വര്‍ഷം പത്ത്കഴിഞ്ഞു. ഇപ്പോഴും വൈകീട്ട് മഖ്`രിബ് ബാങ്ക് വിളിക്കുന്നതിന്മുമ്പ് ”ധൈര്യം”മൂത്ത് അളിയാക്ക വീട്ടില്‍ ഹാജര്‍. പുലി പൂച്ചയായി പരിണമിച്ചു. നേരം ഇരുട്ടിയാല്‍ ആര് വെള്ളഡ്രസ്സിട്ട് കണ്ടാലും ഓടി വീട്ടില്കയറും..
സത്യം, ഞാനും ഇന്നേവരെ ഇത് ആരോടും പറഞ്ഞിട്ടില്ല. അളിയാക്ക പുറത്ത്പറഞ്ഞാല്‍ മൂപ്പര് മയ്യത്താവുമോ എന്നെനിക്കരിയില്ല, പക്ഷെ നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ മയ്യത്താവും. s/o koyakkutty എന്നെ കൊല്ലും. ആയതിനാല്‍…. വിനയത്തോടെ വിനീതന് ഒപ്പ്.
190 total views, 3 views today